തിരുവനന്തപുരം: 2025-26 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് പുതിയതായി പ്രവേശനത്തിന് ഉള്‍പ്പെടുത്തിയ കോളേജിലേക്കും നിലവിലുള്ള നഴ്സിംഗ് കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നവംബര്‍ 13 ന് നടത്തും. www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ നവംബര്‍ 13 ഉച്ചയ്‌ക്ക് 1 മണി വരെ ഓണ്‍ലൈനായി പുതിയ കോളേജ് ഓപ്ഷനുകള്‍ സമര്‍പ്പിക്കണം. മുന്‍ അലോട്ട്മെന്റുകള്‍ വഴി ഏതെങ്കിലും കോളേജുകളില്‍ പ്രവേശനം നേടിയവര്‍ ഈ അലോട്ട്മെന്റില്‍ പങ്കെടുക്കുന്നതിന് അതത് കോളേജുകളില്‍ നിന്നും ഓണ്‍ലൈനായി ലഭിച്ച പുതിയ നിരാക്ഷേപപത്രം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
















