Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിങ്ങള്‍ ഉമര്‍ഖാലിദിനും മറ്റും വേണ്ടി കണ്ണീരൊഴുക്കുകയാണോ എന്ന് കപില്‍ സിബലിനോട് ചോദിച്ച് സുപ്രീംകോടതി

നിങ്ങള്‍ ഉമര്‍ഖാലിദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണോ എന്ന് ജഡ്ജി കപില്‍ സിബലിനോട് വാദത്തിനിടയില്‍ ഒരു വേള ചോദിച്ചത് കോടതിയില്‍ പൊട്ടിച്ചിരിപടര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 06:49 pm IST
inIndia
53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപത്തില്‍ പ്രതിയായ ഉമര്‍ഖാലിദ് (ഇടത്ത്) സുപ്രീംകോടതി ജഡ്ജി (നടുവില്‍) കപില്‍ സിബല്‍ (വലത്ത്)

53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപത്തില്‍ പ്രതിയായ ഉമര്‍ഖാലിദ് (ഇടത്ത്) സുപ്രീംകോടതി ജഡ്ജി (നടുവില്‍) കപില്‍ സിബല്‍ (വലത്ത്)

ന്യൂദല്‍ഹി: സീനിയര്‍ അഭിഭാഷകരുടെ നീണ്ട നിര കണ്ടാല്‍ സാധാരണ ഏത് ജഡ്ജിമാരും അവര്‍ക്ക് അനുകമ്പ കൊടുക്കുക സ്വാഭാവികമാണ്. ഈ സൈക്കോളജിയാണ് 53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപത്തിലെ പ്രതികളായ ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിക തുടങ്ങി ആറ് പേര്‍ക്ക് ജാമ്യം കിട്ടാന്‍ നടത്തുന്നതെന്ന് ആരോപണം. അതിനാട് കപില്‍ സിബല്‍, അഭിഷേഖ് മനു സിംഘ് വി, സിദ്ധാര്‍ത്ഥ് ദാവെ, സല്‍മാന്‍ ഖുര്‍ഷിദ് എന്നീ സീനിയര്‍ നിരയെ ഇറക്കിയിരിക്കുന്നത്. എല്ലാവരും നാല്‍പത് വര്‍ഷത്തോളം സുപ്രീംകോടതിയില്‍ വാദിച്ചതിന്റെ പേരില്‍ ഏറെ സ്വാധീനമുള്ളവരാണ്. .

നിങ്ങള്‍ പ്രതികളായവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണോ എന്ന് ജഡ്ജി കപില്‍ സിബലിനോട് വാദത്തിനിടയില്‍ ഒരു വേള ചോദിച്ചത് കോടതിയില്‍ പൊട്ടിച്ചിരിപടര്‍ത്തി. ചിരിച്ചുകൊണ്ട് മറുപടി പറയാനേ കപില്‍ സിബലിന് സാധിച്ചുള്ളൂ. ഞാന്‍ എനിക്ക് വേണ്ടിത്തന്നെയാണ് കണ്ണീരൊഴുക്കുന്നത് എന്ന പൊള്ളയായ മറുപടിയാണ് ജഡ്ജിയുടെ കുറിക്കുകൊള്ളുന്ന ഈ ശക്തമായ ചോദ്യത്തിന് പുഞ്ചിരിച്ചുകൊണ്ട് കപില്‍ സിബല്‍  നല്‍കിയത്. കപില്‍ സിബലിന്റെ പ്രതികള്‍ക്ക് വേണ്ടിയുള്ള വാദമുഖങ്ങള്‍ കേട്ടിട്ട് തന്നെയാണ് കോടതി ഇങ്ങിനെ ചോദിച്ചത്. ജസ്റ്റിസ് അരവിന്ദ് കുമാറാണ് കപില്‍ സിബലിനോട് ഈ ചോദ്യം ചോദിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എന്‍വി അഞ്ജാരിയയുമാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

ആ കലാപനാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ അമരാവതിയിലെ പ്രസംഗമാണ് ഉമര്‍ഖാലിദിനെതിരായ ഒരു ശക്തമായ തെളിവ്. ഈ പ്രസംഗത്തില്‍ പൗരത്വവിരുദ്ധപ്രക്ഷോഭം, ദേശീയ പൗരത്വ രജിസ്ട്രി എന്നിവയെക്കുറിച്ച് മാത്രമല്ല, ബാബറി മസ്ജിദ്, മുത്തലാഖ് എന്നീ വിഷയങ്ങള്‍ കൂടി വൈകാരികമായി അവതരിപ്പിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കോടതിയില്‍ വാദിച്ച കപില്‍ സിബല്‍ വാദിച്ചത് ഉമര്‍ ഖാലിദ് അമരാവതിയില്‍ പ്രസംഗിച്ചത് ഗാന്ധിയന്‍ തത്വങ്ങളാണ് എന്നാണ്. അഹിംസയെക്കുറിച്ചുള്ള ചെറിയ പ്രഭാഷണമായിരുന്നു ഉമര്‍ഖാലിദിന്റെത് എന്നും കപില്‍ സിബല്‍ വാദിച്ചു. ഉമര്‍ഖാലിദ് കലാപസമയത്ത് ദല്‍ഹിയിലേ ഇല്ലായിരുന്നു എന്നതായിരുന്നു കപില്‍ സിബലിന്റെ മറ്റൊരുവാദം. ഒരു കലാപത്തിലും നേരിട്ട് ഉമര്‍ഖാലിദ് പങ്കാളിയല്ലെന്നുള്ളതായിരുന്നു കപില്‍ സിബലിന്റെ മറ്റൊരു വാദം.യുഎപിഎയിലെ ഭീകരവാദ നിയമം എന്ന വകുപ്പ് ഉമര്‍ ഖാലിദിന് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നായിരുന്നു കപില്‍ സിബല്‍ ഉന്നയിച്ച വേറെ പ്രധാന വാദങ്ങളില്‍ ഒന്ന്. കാരണം ഈ കലാപത്തില്‍ ബോംബുകളും ആയുധങ്ങളും ഉണ്ടായിരുന്നതേയില്ലെന്നും കപില്‍ സിബല്‍ വാദിച്ചു.

കാരണം കോടതി ചോദിച്ചത് വിചാരണയില്ലാതെ അഞ്ച് വര്‍ഷത്തിലും മുകളിലായി ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് ജാമ്യം നല്‍കിയേ തീരൂ, ജാമ്യം എന്നത് നിയമമാണെന്നും ജയില്‍ എന്നത് വര്‍ജ്ജിക്കപ്പെടേണ്ടതാണെന്നും ഉള്ള നിയമതത്വം വലിയ തോതില്‍ പ്രചരിപ്പിക്കുകയാണ് ഈ സീനിയര്‍ അഭിഭാഷകര്‍. ദല്‍ഹിയില്‍ പുരോഗമന മാധ്യമപ്രവര്‍ത്തകരെന്ന് നടിക്കുന്നവരും ഇവരുടെ ജാമ്യത്തിനായി വാദിക്കുകയാണ്. വിചാരണ കൂടാതെ അഞ്ച് വര്‍ഷത്തിന് മേല്‍ തടവില്‍ വെച്ചു എന്ന പ്രശ്നത്തെ പെരുപ്പിച്ച് കാണിച്ച് ഇവരെ ജയില്‍ മോചിതരാക്കുകയാണ് പദ്ധതി.

അതേ സമയം ദല്‍ഹി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 2020ല്‍ നടത്തിയ ആസൂത്രിത അട്ടിമറിയായിരുന്നു ദല്‍ഹി കലാപമെന്ന വിലയിരുത്തലാണ് നടത്തുന്നത്. സിമി ഭീകരവാദിയായ ഉമര്‍ഖാലിദിനെയാണ് ദല്‍ഹി കലാപത്തിന്റെ മുഖ്യആസൂത്രകനായി കണക്കാക്കുന്നത്. നേരത്തെ ദല്‍ഹി ഹൈക്കോടതിയില്‍ ഈ കേസില്‍ ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ആ കലാപനാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ അമരാവതിയിലെ പ്രസംഗം അന്ന് തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസംഗത്തില്‍ പൗരത്വവിരുദ്ധപ്രക്ഷോഭം, ദേശീയ പൗരത്വ രജിസ്ട്രി എന്നിവയെക്കുറിച്ച് മാത്രമല്ല, ബാബറി മസ്ജിദ്, മുത്തലാഖ് എന്നീ വിഷയങ്ങള്‍ കൂടി വൈകാരികമായി അവതരിപ്പിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കലാപ നാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ മറ്റൊരു പ്രസംഗം കുപ്രസിദ്ധമാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കുന്ന സിലിഗുരി എന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തില്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാക്കുമെന്നും അങ്ങിനെ ഈ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തും എന്നുമായിരുന്നു ഉമര്‍ഖാലിദിന്റെ ഈ കുപ്രസിദ്ധ പ്രസംഗം. നഗ്നമായ വിഘടനവാദമാണ് ഇയാള്‍ പ്രസംഗിച്ചത്. ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികള്‍ പ്രസംഗിക്കുന്ന അതേ രീതിയിലായിരുന്നു ഉമര്‍ഖാലിദിന്റെ ഈ പ്രസംഗം. ദല്‍ഹിയില്‍ നടന്ന ഈ ഹിന്ദുവിരുദ്ധ കലാപത്തില്‍ പ്രഥമദൃഷ്ട്യാ ഉമര്‍ഖാലിദ് കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് അന്ന് ദല്‍ഹി സെഷന്‍സ് കോടതിയും പിന്നീട് ദല്‍ഹി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചത്.
അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍ മുതലായ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സിലിഗുരി എന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള പ്രദേശത്ത് ചക്ക ജാം (മാര്‍ഗ്ഗതടസ്സമുണ്ടാക്കി വഴി തടയല്‍) ഉണ്ടാക്കാന്‍ പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തില്‍ ഉമര്‍ഖാലിദിന്റെ കൂട്ടാളിയായ ഷര്‍ജീല്‍ ഇമാമും പ്രസംഗിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഇക്കാര്യം പ്രസംഗിച്ചു എന്നും എന്നാല്‍ കലാപം ഉണ്ടാക്കാന്‍ പറഞ്ഞില്ല എന്നുമാണ് ഷര്‍ജില്‍ ഇമാം സുപ്രീംകോടതിക്ക് മറുപടി നല്‍കിയത്.
53 പേരുടെ ജീവനെടുത്ത വലിയൊരു കലാപമായിരുന്നു വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ മുസ്ലിങ്ങളിലൂടെ ആസൂത്രിതമായി ഹിന്ദുക്കളെ ലാക്കാക്കി നടത്തിയത്. ഇതേക്കുറിച്ച് ദല്‍ഹി പൊലീസ് വ്യാപകമായി അന്വേഷണം നടത്തി. മൂന്ന് വര്‍ഷം നീളുന്നതായിരുന്നു അന്വേഷണം. എന്നാല്‍ ഷെര്‍ജീല്‍ ഇമാമിന് വേണ്ടി ഹാജരായ അഭിഷാകനായ സിദ്ധാര്‍ത്ഥ് ദാവെ പൊലീസിനെ കുറ്റപ്പെടുത്തുകയായിരുന്നു. പൊലീസ് മനപൂര്‍വ്വം മൂന്ന് വര്‍ഷത്തോളം കേസന്വേഷണം നീട്ടിക്കൊണ്ടുപോയെന്നും അവസാന കുറ്റപത്രം സമര്‍പ്പിച്ചത് 2024ലാണെന്നും അതിനാല്‍ പ്രതികളുടെ ജയില്‍വാസം നീണ്ടുപോയി എന്നുമാണ്. 751 എഫ് ഐ ആറുകള്‍ ഉള്ള വലിയൊരു സംഭവമായിരുന്നു ദല്‍ഹി കലാപം. ഇതിന്റെ പേരില്‍ കേസ് നീണ്ടുപോകുന്നത് സ്വാഭാവികമാണെന്ന് പ്രതികള്‍ക്ക് എതിരായ ഭാഗത്തുള്ള അഭിഭാഷകര്‍ വാദിക്കുന്നു.

സുപ്രീംകോടതിയില്‍ ദല്‍ഹി കലാപത്തില്‍ യുഎപിഎ ചുമത്തി അഞ്ച് വര്‍ഷമായി ജയിലില്‍ ഇട്ട ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഷിഫ ഫാത്തിമ തുടങ്ങിയ ആറോളം പ്രതികള്‍ക്ക് ജാമ്യത്തിന് അപേക്ഷിച്ചുകൊണ്ടുള്ള കേസില്‍ വാദം തുടരുകയാണ്.

Tags: umar-khalidSupreme CourtKapil sibalSharjeel Imam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

India

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

India

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.