തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നായകളെയും കടിച്ചതിനാല്‍ വ്യായാമത്തിനും മറ്റും എത്തുന്നവർ ആശങ്കയിലാണ്. ആക്രമിച്ച നായയെ ചത്ത നിലയില്‍ കണ്ടെത്തി.
നായയുടെ മൃതദേശം പാലോട് എസ്‌ഐഇഡിയില്‍ റാബിസ് ടെസ്റ്റിനായി അയച്ചെന്ന് മൃഗശാല ഡോക്ടർ നിഗേഷ് പറഞ്ഞു. നിരവധി ആളുകള്‍ നടക്കാൻ വരുന്ന സ്ഥലമാണ് തിരുവനന്തപുരം നേപ്പിയർ മ്യൂസിയം. പ്രഭാത സവാരിക്കെത്തിയ അഞ്ച് പേരെ നായ കടിക്കുകയായിരുന്നു.
പുറത്ത് നിന്നെത്തിയ നായയാണ് ആക്രമിച്ചത് എന്നാണ് മ്യൂസിയം ജീവനക്കാര്‍ പറയുന്നത്. പ്രഭാത സവാരിക്കെത്തിയ ആളുകളെ മാത്രമല്ല, മ്യൂസിയം പരിസരത്തുണ്ടായിരുന്ന നായ്‌ക്കളെയും ഇത് ആക്രമിച്ചു. കടിച്ച നായ്‌ക്ക് പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി ആക്രമിക്കപ്പെട്ടവര്‍ പറയുന്നു.












