Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അധികാരമല്ല, രാഷ്‌ട്രത്തിന്റെ പരമവൈഭവമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 02:01 pm IST
inIndia

ബെംഗളൂരു: രാഷ്‌ട്രീയ അധികാരമല്ല, രാഷ്‌ട്രത്തിന്റെ പരമവൈഭവമാണ് ആര്‍എസ്എസ് ലക്ഷ്യമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതത്തെ ലോകത്തിന് മുന്നില്‍ ശ്രേഷ്ഠമായ നിലയിലെത്തിക്കുന്നതിന് വേണ്ടിയാണ് സംഘം സമാജത്തെ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘സംഘയാത്രയുടെ 100 വര്‍ഷം: പുതിയ ചക്രവാളങ്ങള്‍” എന്ന തലക്കെട്ടില്‍ ബെംഗളൂരു ബെനശങ്കരം പിഇഎസ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പ്രഭാഷണ പരമ്പരയുടെ ആദ്യദിനത്തില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ മറ്റേതൊരു സംഘടനയെയും പോലെയല്ല ആര്‍എസ്എസ്. അതൊരു ഒരു സവിശേഷ സംഘടനയാണ്. ഏതെങ്കിലും സംഭവത്തിന്റെയോ സാഹചര്യത്തിന്റെയോ പ്രതികരണമെന്ന നിലയിലല്ല സംഘം ആരംഭിച്ചത് അത് ആരെയെങ്കിലും എതിര്‍ത്ത് തോല്പിക്കാന്‍ രൂപീകരിച്ചതല്ല. മുഴുവന്‍ സമൂഹത്തെയും ഒന്നിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തനം. വ്യക്തിനിര്‍മാണവും സംഘടിതസമാജവുമാണ് സംഘത്തിന്റെ രീതിശാസ്ത്രം. ഭാരതമാതാവിനെ നിസ്വാര്‍ത്ഥമായി സേവിക്കുന്നതിനായി അച്ചടക്കവും സമര്‍പ്പണഭാവവുമുള്ള വ്യക്തികളെ വാര്‍ത്തെടുക്കുകയാണ് സംഘം ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.സംഘത്തിന്റെ പാത നശീകരണത്തിന്റെയോ ഏറ്റുമുട്ടലിന്റെയോ അല്ല. അത് സാക്ഷാത്കാരത്തിന്റെ പാതയാണ്. വ്യക്തിപരമായ നേട്ടത്തെക്കുറിച്ചല്ല, ഭാരതമാതാവിന്റെ ഉന്നതിയെക്കുറിച്ച് ചിന്തിക്കാന്‍ സംഘം വ്യക്തികളെ പരിശീലിപ്പിക്കുന്നു. രാഷ്‌ട്രചിന്ത മാത്രമാണ് ഈ പ്രവര്‍ത്തനത്തില്‍ പ്രകടമാകുന്നത്.

സംഘത്തിന്റെ പ്രാര്‍ത്ഥന തന്നെ ഇതാണ് പ്രതിഫലിപ്പിക്കുന്നത്. ഭാരതമാതാവിനോടുള്ള പ്രാര്‍ത്ഥനയോടെ ആരംഭിച്ച് ‘ഭാരത് മാതാ കീ ജയ്’ എന്ന് അവസാനിക്കുന്ന സംഘപ്രാര്‍ത്ഥനയാണ് സ്വയംസേവകന്റെ ഭക്തിയുടെ സത്ത.

ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് സ്വയംപര്യാപ്തമായാണെന്ന് സര്‍സംഘചാലക് പറഞ്ഞു. അതിനായി ഒരു പൈസ പോലും പുറത്തു നിന്ന് എടുത്തിട്ടില്ല. ലോകത്ത് ഒരു സംഘടനയും സംഘം നേരിട്ടതുപോലെയുള്ള വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടില്ല. സംഘം മൂന്ന് നിരോധനങ്ങളെ അതിജീവിച്ചു. ഒന്നിലും ഉലയാതെ, തകര്‍ക്കപ്പെടാതെ അത് ഉറച്ചുനിന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.ഭാരതം എന്ന നിലയില്‍ നമ്മള്‍ ആരാണെന്ന കാര്യത്തിലുണ്ടായ മറവി രാഷ്‌ട്രത്തെ ദോഷകരമായി ബാധിച്ചുവെന്ന് സര്‍സംഘചാലക് പറഞ്ഞു. ഒരു രാഷ്‌ട്രമെന്ന നിലയില്‍ നമ്മള്‍ നമ്മുടെ തനിമ മറന്നു. ആത്മവിസ്മൃതി നമ്മെ വിഴുങ്ങി. നമ്മള്‍ നമ്മുടെ സ്വന്തം ജനങ്ങളെ മറന്നു, നമ്മുടെ വൈവിധ്യവും വ്യത്യാസങ്ങളും വിഭജനരേഖകളായി മാറിയത് അങ്ങനെയാണ്. വേര് മറന്നത് കൊണ്ടാണ് സാമൂഹ്യമുന്നേറ്റത്തില്‍ ദീര്‍ഘകാലം നമ്മള്‍ പിന്നാക്കം പോയതെന്ന് സ്വാമി ദയാനന്ദസരസ്വതിയും സ്വാമി വിവേകാനന്ദനും പരാമര്‍ശിച്ചിട്ടുണ്ട്.

നമ്മുടെ ഭാരതം അതിന്റെ ചരിത്രത്തിലുടനീളം തുടര്‍ച്ചയായ അധിനിവേശങ്ങളെ നേരിട്ടിട്ടുണ്ട്. ബ്രിട്ടീഷുകാരായിരുന്നില്ല ആദ്യത്തെ ആക്രമണകാരികള്‍. ആദ്യം ശകന്മാര്‍, ഹൂണര്‍, കുശാനര്‍, യവനര്‍, തുടര്‍ന്ന് ഇസ്ലാമിക അധിനിവേശക്കാര്‍, ഒടുവിലാണ് ബ്രിട്ടീഷുകാരെത്തിയത്. ബ്രിട്ടീഷുകാര്‍ വരുന്നതിനു വളരെ മുമ്പുതന്നെ നമ്മള്‍ ഒരു രാഷ്‌ട്രമായിരുന്നു.

ഭാരതത്തിന് വേണ്ടി നിലകൊണ്ടവരെല്ലാം ഹിന്ദുക്കളാണ്. ഹിന്ദുവായിരിക്കുക എന്നതിനെ നിര്‍വചിക്കുന്നത് മതവിശ്വാസമല്ല, രാഷ്‌ട്രത്തോടുള്ള കടമയും ഉത്തരവാദിത്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. നമുക്കെല്ലാം ഒരേ പൂര്‍വികരാണുള്ളത്. മതവിശ്വാസമേതായാലും എല്ലാവരും ഹിന്ദുക്കളാണ്. ഹിന്ദുവായിരിക്കുക എന്നാല്‍ ഭാരത മാതാവിന്റെ പിന്‍ഗാമികളായിരിക്കുക എന്നാണ്. ഹിന്ദുവായിരിക്കുക എന്നാല്‍ ഭാരതത്തോട് ഉത്തരവാദിത്തം ഉണ്ടായിരിക്കുക എന്നാണ്.

ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുന്നവര്‍, ഹിന്ദുക്കളാണെന്ന് പറയുന്നുണ്ടെങ്കിലും അതില്‍ അഭിമാനിക്കാത്തവര്‍, സ്വകാര്യമായി ഹിന്ദുവാണെന്ന് പറയുകയും ഭയം കൊണ്ടോ സ്വാര്‍ത്ഥംകൊണ്ടോ പരസ്യമായി പറയാതിരിക്കുകയും ചെയ്യുന്നവര്‍, തങ്ങള്‍ ഹിന്ദുക്കളാണെന്ന് പൂര്‍ണ്ണമായും മറന്നുപോയവര്‍ എന്നിങ്ങനെ നാല് തരം ഹിന്ദുക്കളാണുള്ളത്. മറന്നുപോയ ആ തനിമയെയും ഏകാത്മകതയെയും ഉണര്‍ത്തുക എന്നതാണ് സംഘത്തിന്റെ ദൗത്യം. മറവിയെ മറികടക്കുക, നമ്മള്‍ ആരാണെന്ന അവബോധം തിരികെ കൊണ്ടുവരിക, ഭാരതമാതാവിന്റെ പരമവൈഭവത്തിനായി സമൂഹത്തെ ഒന്നിപ്പിക്കുക എന്നതാണ് സംഘത്തിന്റെ കടമ, സര്‍സംഘചാലക് പറഞ്ഞു.

Tags: RSS@100RSS Sarsanghchalak Dr. Mohan Bhagwat100 years of Sangh Yatra: New Horizons
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

India

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.