Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അതിദാരിദ്ര്യ മുക്ത’ത്തിന്റെ മറുകാഴ്‌ച്ച; ഒരു ഗ്രാമം തന്നെ ദുരിതത്തില്‍, അടച്ചുറപ്പുള്ള വീടുകളില്ലാതെ നിരവധി കുടുംബങ്ങൾ ഷെഡ്ഡുകളില്‍ അന്തിയുറങ്ങുന്നു

പി. എന്‍. പ്രസാദ്byപി. എന്‍. പ്രസാദ്
Nov 6, 2025, 02:51 pm IST
inKerala

കട്ടപ്പന: കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പക്ഷേ കേരളത്തിലെ ഏറ്റവും വലിയ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഒന്നാകെ പരിതാപകരമായ അവസ്ഥയിലാണ്.

മൂന്നാര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായിരുന്ന ഇടമലക്കുടിയെ 2010 നവംബര്‍ ഒന്നിനാണ് സ്വതന്ത്ര പഞ്ചായത്താക്കിയത്. മുതുവാ സമുദായക്കാര്‍ മാത്രം അധിവസിക്കുന്ന ഇവിടുത്തെ ജനസംഖ്യ മൂവായിരത്തോളം മാത്രം. ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും ഇവര്‍ക്ക് പറയാനുള്ളത് ദുരിതത്തിന്റെ കഥകള്‍ മാത്രം. സുരക്ഷിതമായ, അടച്ചുറപ്പുള്ള വീടുകളില്ലാതെ നിരവധി കുടുംബങ്ങളാണ് ഷെഡ്ഡുകളില്‍ അന്തിയുറങ്ങുന്നത്.

ഇടമലക്കുടി ഗോത്രവര്‍ഗ ഗ്രാമ പഞ്ചായത്തായ ശേഷം ഇടതുവലത് സര്‍ക്കാരുകള്‍ മൂന്നുതവണ അധികാരത്തിലേറിയെങ്കിലും ഇവിടുത്തെ ജനജീവിതം ദുരിതക്കടലില്‍. ഗതാഗതയോഗ്യമായ റോഡ് ഇനിയുമില്ല. ഏതാനും വര്‍ഷം മുമ്പ് വനാതിര്‍ത്തിയായ പെട്ടിമുടിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലേക്ക് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വനംവകുപ്പിന്റെ വിലക്കിനെ തുടര്‍ന്ന് ഒന്നും സംഭവിച്ചില്ല. പിന്നീട് വനംവകുപ്പ് വിലക്ക് മറികടന്ന് രണ്ടുവര്‍ഷം മുമ്പ് റോഡ് നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. ഏഴ് കിലോമീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്തതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നുമുണ്ടായില്ല. ഇപ്പോഴും ഒരു ജീപ്പിനു പോലും സൊസൈറ്റിക്കുടിയിലെത്താനാവില്ല.

വൈദ്യുതിയും ടെലിഫോണും പ്രാഥമികാരോഗ്യ കേന്ദ്രവും വിദ്യാലയവുമൊക്കെ വന്നെങ്കിലും ഭൂരിഭാഗം പേര്‍ക്കും പ്രയോജനമില്ല. പഞ്ചായത്തില്‍ 27 കുടികളാണുള്ളത്. ആസ്ഥാനമായ സൊസൈറ്റിക്കുടിയില്‍ നിന്നും കാട്ടുപാതയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാലേ ഓരോ കുടിയിലും എത്താനാകൂ. 750 വീടുകളുള്ളതില്‍ ഭൂരിഭാഗവും പ്രാചീന രീതിയില്‍. സര്‍ക്കാര്‍ അനുവദിച്ച ഏതാനും വീടുകളുടെ നിര്‍മാണവും ഇഴയുകയാണ്. റേഷനെ ആശ്രയിച്ചാണ് ഇടമലക്കുടിക്കാരുടെ ജീവിതം. രണ്ടു റേഷന്‍ കടകള്‍ മാത്രമാണ് 106 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇവിടെയുള്ളത്. റേഷന്‍ സാധനങ്ങള്‍ തലച്ചുമടായിട്ടാണ് ഈ കടകളില്‍ എത്തിക്കുന്നത്.

സ്വന്തമായി പഞ്ചായത്ത് ഓഫീസ് ഉണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ മിക്കപ്പോഴും എത്താറില്ല. പകരം 40 കിലോമീറ്റര്‍ അകലെയുള്ള ദേവികുളത്ത് ഇരുന്നാണ് ഇടമലക്കുടിയുടെ ഭരണ നിയന്ത്രണം. ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ അവകാശവാദം ഉന്നയിക്കുന്നിടത്ത് ഇവിടെ ഗുരുതര രോഗം ബാധിച്ചവരെ മഞ്ചലില്‍ ചുമന്നാണ് കാടിനു വെളിയിലെത്തിച്ച് ആശുപത്രികളിലെത്തിക്കുന്നത്.

കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ചുമലില്‍ ചുറ്റിയ സാരിത്തുമ്പില്‍ കുട്ടിയെ പൊതിഞ്ഞ് ഇരുത്തി കൈയില്‍ ഒരു കാട്ടുകമ്പും വാക്കത്തിയും പിടിച്ചാണ് കാട്ടുപാതകളിലൂടെ സ്ത്രീകള്‍ നടന്നുനീങ്ങുന്നത്. കാടിനോടും മണ്ണിനോടും തോല്‍ക്കാതെ കരളുറപ്പുമായി പുരുഷന്മാരും കുടികളില്‍ നിന്നും കുടികളിലേക്ക് യാത്രചെയ്യുന്നു. കാട്ടാനകളും കരടിയും കടുവയും കാട്ടുപോത്തും വിഹരിക്കുന്ന കാട്ടുപാതകളിലൂടെ…

Tags: Kerala Governmentdeclared freedom from extreme povertyIdamalakudylargest tribal panchayat in Keraladeplorable conditionMunnar panchayat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

Kerala

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.