Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വർണ്ണ കൊള്ള: ചെമ്പു പാളിയെന്ന് മഹസറിൽ രേഖപ്പെടുത്തിയത് മൂന്നാം പ്രതി എൻ വാസുവിന്റെ നിർദ്ദേശപ്രകാരമെന്ന് അന്വേഷണ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 07:54 am IST
inKerala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.. മൂന്നാം പ്രതിയായി മുൻ ദേവസ്വം ബോർഡ് കമ്മീഷണർ കൂടിയായ വാസുവിന്റെ പേരാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ രണ്ടാം ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും.

നേരത്തേ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേർത്തിരുന്നില്ല. എന്നാൽ ഇടക്കാല റിപ്പോർട്ടിൽ എൻ വാസുവിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് വിവരം. രണ്ടുതവണ ദേവസ്വം കമ്മീഷണറായും പിന്നീട് സ്വർണക്കൊള്ള നടന്ന് മാസങ്ങൾക്കുശേഷം ദേവസ്വം ബോർഡ് പ്രസിഡന്റായും വാസു പ്രവർത്തിച്ചിരുന്നു.

ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് 2019-ൽ ദേവസ്വം കമ്മീഷണറായി പ്രവർത്തിച്ചിരുന്ന വാസുവിന്റെ പങ്ക് വ്യക്തമായത്. കേസിന്റെ രണ്ടാം പുരോഗതി റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ് പ്രത്യേക സംഘം. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി വാസുവിന്റെ നിർദേശപ്രകാരമാണ് ചെമ്പുപാളിയായി മഹസറിൽ രേഖപ്പെടുത്തിയതെന്നതാണ് അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തൽ. നേരത്തെ വാസുവിനെ പ്രത്യേക സംഘം ചോദ്യം ചെയ്തതും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും ജോലികൾ പൂർത്തിയാക്കിയശേഷം ശേഷിച്ച സ്വർണം പെൺകുട്ടികളുടെ വിവാഹസഹായത്തിനായി വിനിയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9-ന് ലഭിച്ച ആ ഇമെയിൽ ലഭിച്ചതായി വാസുവും പിന്നീട് സമ്മതിച്ചിരുന്നു.

മുൻ ദേവസ്വം പ്രസിഡന്റ് കൂടിയായിരുന്ന എൻ വാസുവിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. അതേസമയം വാസുവിന്റെ മുൻ പിഎയും മുൻ എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡി സുധീഷ് കുമാറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിക്കുന്നതിന് എസ്ഐടി അപേക്ഷ നൽകും.

 

 

 

Tags: N. VasuSabarimala gold loot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

Kerala

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസു ഇഡിക്ക് മുന്നിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

Kerala

ശബരിമല സ്വർണ്ണകൊള്ള ; എൻ വാസുവിനും ജാമ്യം

Kerala

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവും പുറത്തേയ്‌ക്ക്, ജാമ്യ ഹര്‍ജിയിൽ നാളെ വിധി

Kerala

ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോയെന്ന് സുപ്രീംകോടതി; സ്വർണ്ണക്കൊള്ളയിൽ എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.