Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അങ്ങിനെ ഇന്ത്യ യാത്രാവിമാനവും നിര്‍മ്മിക്കുന്നു…ഈ ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള ചുവടുവെയ്‌പിന് സഹായമായത് റഷ്യയുടെ കൈ

ഒടുവില്‍ ഇന്ത്യ യാത്രാവിമാനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. യാത്രാവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകവഴി വിമാനനിര്‍മ്മാണത്തിലെ ആത്മനിര്‍ഭരതയ്‌ക്ക് കൈത്താങ്ങാകുന്നത് റഷ്യ തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 07:16 pm IST
inIndia, Business

ന്യൂദല്‍ഹി: ഒടുവില്‍ ഇന്ത്യ യാത്രാവിമാനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. യാത്രാവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകവഴി വിമാനനിര്‍മ്മാണത്തിലെ ആത്മനിര്‍ഭരതയ്‌ക്ക് കൈത്താങ്ങാകുന്നത് റഷ്യ തന്നെ.

പണ്ട് ആയുധങ്ങളില്ലാതിരുന്ന ഇന്ത്യയ്‌ക്ക് ബ്രഹ്മോസ്(Brahmos) എന്ന അപകടകാരിയായ ക്രൂയിസ് മിസൈല്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ കൈത്താങ്ങായത് റഷ്യയാണെന്ന് ഓര്‍ക്കുക. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ അടപടലം മുറിവേല്‍പിക്കാന്‍ ബ്രഹ്മോസ് കുതിയ്‌ക്കുമ്പോള്‍ പ്രതിരോധ രംഗത്തെ വിദഗ്ധര്‍ നന്ദിയോടെ സ്മരിക്കുന്നത് അതിന് കാരണമായ റഷ്യയുമായുള്ള സംയുക്തസംരംഭത്തെയാണ്.

ഇതുവരെ വിദേശവിമാനനിര്‍മ്മാണക്കമ്പനികളായ അമേരിക്കയുടെ ബോയിംഗിനെയും (Boeing) ഫ്രാന്‍സിന്റെ എയര്‍ബസിനെയുമാണ് (Airbus) ഇന്ത്യ യാത്രാവിമാനങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത്. ഈ പരാശ്രിതത്വം ഒഴിവാക്കി സ്വന്തം യാത്രകള്‍ക്ക് സ്വന്തം വിമാനം എന്ന ആത്മനിര്‍ഭര്‍ ഭാരത് തത്വം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി യാത്രാവിമാനങ്ങൾ ആഭ്യന്തരമായി നിർമ്മിക്കാന്‍ റഷ്യയും ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും കൈകോര്‍ക്കുകയാണ്. SJ-100 എന്ന കരാറിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ഇതിലൂടെ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും സാങ്കേതിക കൈമാറ്റം വഴി ഇന്ത്യയുടെ എയറോസ്പേസ് രംഗത്തെ എഞ്ചിനീയറിംഗ് ശേഷി വർധിക്കുകയും ചെയ്യും. പണ്ട് 1961ല്‍ ഇന്ത്യ AVRO HS-748 എന്ന വിഭാഗത്തില്‍പെട്ട ഒരു വിമാനം ഇവിടെ നിര്‍മ്മിച്ചിരുന്നു. ഇതും എച്ച് എ എല്‍ തന്നെയാണ് നിര്‍മ്മിച്ചിരുന്നത്. അന്ന് ഇന്ത്യന്‍ വ്യോമസേനയ്‌ക്കും ഇന്ത്യയിലെ ആഭ്യന്തരസര്‍വ്വീസ് നടത്തിയിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിനും (Indian Airlines) വേണ്ടിയാണ് ഈ വിമാനം ഉപയോഗിച്ചിരുന്നത്. ആകെ 89 വിമാനങ്ങളാണ് നിര്‍മ്മിച്ചത്.. ഇന്ത്യയില്‍ ഇതിന്റെ പേര് എച്ച് എഎല്‍-748 (HAL-748) എന്നായിരുന്നു. ബ്രിട്ടനിലെ വിമാനനിര്‍മ്മാണക്കമ്പനിയായ എവ് റോ-ഹോക്കര്‍ സിഡ്ഡെലി (Avro/Hawker-Siddeley) എന്ന കമ്പനിയുടെ സഹകരണത്തോടെയായിരുന്നു ഈ വിമാനം നിര്‍മ്മിച്ചത്. 1950ല്‍ രൂപകല്‍പന ചെയ്ത ഡിസൈന്‍ ആയിരുന്നു. ഈ കരാര്‍ 1988ല്‍ അവസാനിച്ചു. അപ്പോഴേക്കും കൂടുതല്‍ പുതിയ ശേഷികളും ആധുനിക സൗകര്യങ്ങളും ഉള്ള വിമാനങ്ങള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞിരുന്നു. ഇതോടെ ഇന്ത്യയും എച്ച് എഎല്‍-748ന്റെ നിര്‍മ്മാണം 1988-ൽ അവസാനിപ്പിച്ചു.

എന്തായാലും ഇക്കാര്യത്തില്‍ ഇന്ത്യ യാത്രാവിമാനനിര്‍മ്മാണത്തില്‍ കൂടുതല്‍ ഉറച്ച രണ്ടാമധ്യായം തുറക്കുകയാണ്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഒരു സമ്പൂർണ്ണ യാത്രാവിമാനം എന്ന പദവിയും SJ-100ന് സ്വന്തമാകും. എച്ച എഎല്ലും റഷ്യയിലെ യുണൈറ്റഡ് എയര്‍ ക്രാഫ്റ്റ് കോര്‍പറേഷന്‍ (യുഎസി UAC) എന്ന കമ്പനിയും ചേര്‍ന്നുള്ളതാണ് ഈ സംയുക്തസംരംഭം. ഇരട്ട എഞ്ചിനോട് കൂടിയെ വീതികുറഞ്ഞ ബോഡിയോട് കൂടിയ വിമാനമാണിത്. റഷ്യയുടെ സുഖോയ് സൂപ്പര്‍ജെറ്റ് 100 (Sukhoi Superjet 100) എന്ന വിമാനത്തിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും ഇന്ത്യയില്‍ നിര്‍മ്മിക്കുക. 103 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന വിമാനമാണ് ആദ്യം നിര്‍മ്മിക്കുക. 3530 കിലോമീറ്റര്‍ ദൂരം വരെ ഒറ്റപ്പറക്കലിന് താണ്ടാന്‍ കഴിയുന്ന മോഡല്‍ ആയിരിക്കും തുടക്കത്തില്‍ നിര്‍മ്മിക്കുക. ഇന്ത്യയ്‌ക്കകത്തുള്ള ആഭ്യന്തരവിമാനസര്‍വ്വീസിന് ഇത് ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയ്‌ക്കകത്ത് വിമാനയാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉഡാന്‍ ( UDAN- ഉഡെ ദേശ് ക ആം നഗരിക് ) പദ്ധതി 2016ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ നഗരങ്ങളിലേക്ക് പറക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി കൂടുതല്‍ സജീവമാക്കാന്‍ പോവുകയാണ് കേന്ദ്രം. സ്വന്തമായി നിര്‍മ്മിക്കുന്ന യാത്രാവിമാനം ഉപയോഗിച്ച് തുടങ്ങിയാല്‍ ഉഡാന്‍ പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കഴിയുമെന്ന് കരുതുന്നു.

Tags: UDAN SchemeAtmanirbharataPassenger flightsmodiatmanirbhar bharatPUtinHALSJ100Sukhoi SuperJet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.