Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സുഡാനിൽ വംശീയ ഉൾമൂലനം; കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും “അള്ളാഹു അക്ബർ” വിളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 07:20 pm IST
in World

ഖാർത്തൂം ∙ വംശീയ വൈരവും അധികാരലോലതയും നിറഞ്ഞ ആഭ്യന്തരയുദ്ധത്തിൽ ചിതറിക്കിടക്കുന്ന രാജ്യമാണ് സുഡാൻ. “ചാകുന്നവൻ ആരായാലും കറുത്തവനാണ്, മനുഷ്യരാശിയുടെ മനസ്സാക്ഷിയെ തന്നെ ചോദ്യം ചെയ്യുന്ന സംഘർഷമാണ് അവിടെ നടക്കുന്നത്.

90 ശതമാനം മുസ്ലിം ജനസംഖ്യയുള്ള രാജ്യത്തിൽ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും വിളിക്കുന്നത് ഒരേ മന്ത്രം — “അള്ളാഹു അക്ബർ” ആണ്. ആയിരക്കണക്കിന് നിരപരാധികളാണ് ദിവസേന കൊല്ലപ്പെടുന്നത്. ലക്ഷക്കണക്കിന് പേർ വീടുകളും ഗ്രാമങ്ങളും ഉപേക്ഷിച്ച് അഭയാർത്ഥി ജീവിതത്തിലേക്ക് തള്ളപ്പെടുന്നു.  ലോകം മുഴുവൻ നിസ്സംഗമായി നോക്കിനിൽക്കുന്ന അവസ്ഥയാണ്.

അറബ് വംശജരായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്) സായുധസംഘം കറുത്ത ആഫ്രിക്കൻ വംശക്കാരെ ലക്ഷ്യമാക്കി കൂട്ടക്കൊലയും ബലാത്സംഗവും നടത്തുകയാണ്.

കെട്ടിടങ്ങളിലേക്കു കയറി ആളുകളെ നിരത്തി നിർത്തി വെടിവെച്ച് കൊലപ്പെടുത്തുന്ന സംഘങ്ങൾ, ജനക്കൂട്ടത്തിൽനിന്ന് യുവതികളെയും കന്യകമാരെയും തിരഞ്ഞെടുത്ത് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നവർ — സുഡാനിലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്) മനുഷ്യരാശിയുടെ അതിക്രൂര മുഖമായി മാറുകയാണ്. ആശുപത്രി കെട്ടിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീകളേയും, രോഗികളെയും, നഴ്സുമാരെയും വരെ ലൈംഗിക അതിക്രമത്തിനും കൂട്ടക്കൊലക്കും ഇരയാക്കുന്ന അവസ്ഥയാണ് ഇപ്പോൾ സുഡാനിൽ നിലനിൽക്കുന്നത്.

ഖാർത്തൂമിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള എൽ ഫാഷർ നഗരം ആർ.എസ്.എഫ് പിടിച്ചെടുത്തതോടെയാണ് ക്രൂരതകൾ ഉച്ചസ്ഥായിയിലെത്തിയത്. തെരുവുകളിൽ കൂട്ടമായി കിടക്കുന്ന മൃതദേഹങ്ങളും മണൽക്കൂനകളിൽ പാതി മൂടിയ നിലയിൽ കണ്ടെത്തുന്ന മൃതദേഹങ്ങളും യുദ്ധത്തിന്റെ ഭീകരത പകർത്തുന്ന ദൃശ്യങ്ങളാണ്.

തടവിൽ കഴിയുന്നവരിൽ പലരും മോചനത്തിനായി 5 മുതൽ 30 ദശലക്ഷം സുഡാനീസ് പൗണ്ട് വരെ (ഏകദേശം 8,000 മുതൽ 50,000 ഡോളർ വരെ) നൽകുന്നതായും ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സ് പ്രസ്താവനയിൽ പറഞ്ഞു. തെരുവുകളിൽ കൂട്ടമായി കിടക്കുന്ന മൃതദേഹങ്ങളാണ് രാജ്യത്തിന്റെ ദാരുണ യാഥാർത്ഥ്യം.

2013-ൽ സുഡാൻ സർക്കാർ രൂപം കൊടുത്ത ആർ.എസ്.എഫ്, മുൻപ് ദർഫൂർ കൂട്ടക്കൊലകളിൽ പങ്കെടുത്ത ജാൻജവീദ് സായുധസംഘത്തിൽ നിന്നാണ് വളർന്നത്. ഇപ്പോഴത്തെ സംഘർഷം സൈന്യാധിപൻ ജനറൽ അബ്ദൽ ഫത്താഹ് അൽ ബുർഹാനും ആർ.എസ്.എഫ് തലവൻ മുഹമ്മദ് ഹംദാൻ ഡഗോളോയും തമ്മിലുള്ള അധികാരവടംവലിയാണ്. 2019-ൽ ഒമർ അൽ ബാഷറിനെ അട്ടിമറിച്ച ശേഷം രണ്ടു വിഭാഗങ്ങളും തമ്മിലുള്ള അവിശ്വാസം 2023-ൽ ആഭ്യന്തരയുദ്ധത്തിലേക്ക് വളർന്നു.

സുഡാനിലെ കൂട്ടക്കൊലകളിൽ മനുഷ്യാവകാശ സംഘടനകളും അന്താരാഷ്‌ട്ര മാധ്യമങ്ങളും നിസ്സംഗമാണെന്നതാണ് നസീറിന്റെ കഠിന വിമർശനം. “ഹമാസ് എന്ന വാക്ക് കേട്ടാൽ ഉണരുന്ന അന്തരംഗം, സുഡാനെന്ന വാക്ക് കേട്ടാൽ ചത്തപോലെ കിടക്കുന്നു” എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ആഗോള രാഷ്‌ട്രീയത്തിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നു.

പ്രതിഷേധങ്ങളില്ല, ഐക്യരാഷ്‌ട്രസഭയുടെ ശബ്ദമില്ല, മനുഷ്യാവകാശ കമ്മീഷനുകളുടെ ഇടപെടലുമില്ല — ഇതാണ് ഇന്നത്തെ സുഡാനിന്റെ യഥാർത്ഥ ചിത്രം. മനുഷ്യരാശി മുഴുവൻ പരാജയപ്പെട്ട ഒരു ദേശമാണ് ഇന്ന് സുഡാൻ.

Tags: sudanSave Sudan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഡാനില്‍ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോള ലക്ഷണങ്ങള്‍, പരിശോധന ഫലം കാത്ത് ആരോഗ്യ വകുപ്പ്

World

ഇസ്ലാമിക രാജ്യങ്ങളുടെ സംരക്ഷകനെന്ന് മേനി പറഞ്ഞ് പാകിസ്ഥാൻ : മുനീറിന്റെ പ്രതിരോധ സിദ്ധാന്തത്തിൽ നിന്ന് എത്രത്തോളം അപകടമുണ്ട് ?

India

“ഇതെന്റെ പുനർജന്മം”; സുഡാനിൽ ബന്ദിയാക്കപ്പെട്ട ഒഡീഷക്കാരൻ തിരിച്ചെത്തി, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി മോഹൻ ചരൺ മാജി

World

സുഡാനില്‍ ഖബറടക്കത്തിനിടയിലും കൂട്ടക്കുരുതി: 40 മരണം, എല്‍-ഫാഷറില്‍ നഗരം വൃത്തിയാക്കാന്‍ കൂട്ടക്കുഴിമാടങ്ങള്‍

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

പുതിയ വാര്‍ത്തകള്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.