Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുരു തേഗ്ബഹാദൂറിന്റെയും വീര ബിര്‍സയുടെയും സ്മരണകള്‍ പ്രേരണയാകണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 08:22 am IST
inIndia

ജബല്‍പൂര്‍ (മധ്യപ്രദേശ്): ഗുരു തേഗ്ബഹാദൂറിന്റെ 350-ാം ബലിദാന വാര്‍ഷിക പരിപാടികളിലും വീര ബിര്‍സമുണ്ടയുടെ 150-ാമത് ജയന്തി പരിപാടികളിലും മുഴുവന്‍ സമൂഹവും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിച്ച് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല്‍.

ജബല്‍പൂരില്‍ ചേരുന്ന കാര്യകാരി മണ്ഡല്‍ ബൈഠക്കില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് ഇത് സംബന്ധിച്ച പ്രസ്താവന നല്കിയത്.

വിദേശ അക്രമിയായ ഔറംഗസേബിന്റെ അതിക്രൂരമായ അക്രമങ്ങളില്‍ നിന്ന് ഭാരതീയ സമൂഹത്തെയും ധര്‍മത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഗുരു തേഗ്ബഹാദൂര്‍ നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധര്‍മത്തെയും സംസ്‌കാരത്തെയും നശിപ്പിക്കാനായി നിര്‍ബന്ധിത മതപരിവര്‍ത്തനമടക്കം നടമാടിയിരുന്ന കാലമായിരുന്നു അത്. ഔറംഗസേബിന്റെ ഭരണത്തെ വെല്ലുവിളിച്ച് സമൂഹത്തിന്റെ ആത്മവിശ്വാസം ഉണര്‍ത്താന്‍ സ്വജീവന്‍ ബലിയര്‍പ്പിക്കുകയായിരുന്നു ഗുരു ചെയ്തത്. ഇസ്ലാമിലേക്ക് മാറുക അല്ലെങ്കില്‍ വധശിക്ഷ സ്വീകരിക്കുക എന്ന മര്‍ദ്ദക ഭരണകൂടത്തിന്റെ ആവശ്യത്തിന് വഴങ്ങുന്നതിനുപകരം, ഗുരു ആത്മത്യാഗത്തിന്റെ പാത തെരഞ്ഞെടുത്തു. 1675ല്‍ ദല്‍ഹിയിലെ ചാന്ദ്നി ചൗക്കിലാണ് ധര്‍മരക്ഷക്കായി അദ്ദേഹം ജീവന്‍ ബലിയര്‍പ്പിച്ചത്. ഭാരതീയ പാരമ്പര്യത്തിലെ തിളക്കമേറിയ താരകമാണ് ഗുരു. അദ്ദേഹത്തിന്റെ ദര്‍ശനവും ആത്മത്യാഗത്തിന്റെ പ്രാധാന്യവും പ്രചരിപ്പിക്കുകയാണ് ആ ഓര്‍മകള്‍ക്കുള്ള ശരിയായ ശ്രദ്ധാഞ്ജലി എന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

മഹത്തായ ഭാരത സ്വാതന്ത്ര്യസമരത്തിന് വനവാസികളായ സ്വാതന്ത്ര്യസമര സേനാനികളുടെയും യോദ്ധാക്കളുടെയും അവിസ്മരണീയ പാരമ്പര്യമുണ്ടെന്ന് വീര ബിര്‍സ മുണ്ടയുടെ ജയന്തി പരാമര്‍ശിച്ച് സര്‍കാര്യവാഹ് പറഞ്ഞു. 1875 നവംബര്‍ 15ന് ഝാര്‍ഖണ്ഡിലെ ഉലിഹാതുവില്‍ ജനിച്ച ഭഗവാന്‍ ബിര്‍സയുടെ 150-ാം ജന്മവാര്‍ഷികമാണിത്. വനവാസി സമൂഹത്തെ മതംമാറ്റിയും തനിമയില്‍ നിന്ന് അകറ്റിയും ബ്രിട്ടീഷുകാര്‍ നടത്തിയ ഗൂഢനീക്കങ്ങളോട് പൊരുതിയ ബിര്‍സയും ധര്‍മവും പാരമ്പര്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയത്. നമ്മുടെ രാജ്യം നമ്മുടെ ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി ബിര്‍സ ആരംഭിച്ച മുന്നേറ്റം വനവാസികളുടെ അവകാശങ്ങള്‍, വിശ്വാസങ്ങള്‍, പാരമ്പര്യം, ധര്‍മം എന്നിവ സംരക്ഷിക്കുന്നതിനായി പോരാടുന്നതിന് ആയിരങ്ങള്‍ക്ക് പ്രേരണയായി. പവിത്രമായ ജീവിതലക്ഷ്യത്തിനായി പോരാടുന്നതിനിടയില്‍ വെള്ളക്കാരന്റെ ജയിലില്‍ ഇരുപത്തിയഞ്ചാം വയസില്‍ അദ്ദേഹം ബലിദാനിയായി,

പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച ഭാരത സര്‍ക്കാര്‍ എല്ലാ വര്‍ഷവും നവംബര്‍ 15ന് ജനജാതി ഗൗരവദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് ഭിന്നതകള്‍ സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഗോത്ര സമൂഹത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പ്രചരണം നടത്തുന്ന ഇക്കാലത്ത് ഭഗവാന്‍ ബിര്‍സയുടെ ജീവിതവും സമരവും ഉള്‍ക്കൊണ്ട് സമൂഹത്തില്‍ ആത്മവിശ്വാസം വളര്‍ത്തണമെന്ന് ദത്താത്രേയ ഹൊസബാളെ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

 

 

Tags: RSSveer birsa mundaGuru Tegh Bahadurആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.