Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിശ്വ ഗുരുവിന്റെ ബ്രഹ്മസായൂജ്യ ശതാബ്ദി ഉദ്ഘാടനം ഇന്ന്; മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടക്കും: സച്ചിദാനന്ദസ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 11:39 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്റെ മഹാസമാധിയുടെ ശതാബ്ദി മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളൊടെ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്നതായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ .

ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഭാരതത്തിന്റെ പ്രഥമ വനിത ദ്രൗപതി മുര്‍മു ഇന്ന് ശിവഗിരിയില്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികള്‍ അഭിമാനത്താല്‍ സന്തോഷിക്കുകയാണ്. ഇനിയുള്ള മൂന്നു വര്‍ഷക്കാലം ഗുരുദേവ പ്രസ്ഥാനങ്ങളുടെ ആചരണ ആഘോഷങ്ങളില്‍ മുഖ്യപങ്ക് ഗുരുദേവ സമാധിയുടെ ശതാബ്ദി സംബന്ധിച്ച പദ്ധതികളുടെ നിര്‍വഹണമാകുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ശതാബ്ദിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിന് ഏറ്റവും അനുയോജ്യയായ വ്യക്തി ഭാരതത്തിന്റെ രാഷ്‌ട്രപതി തന്നെയാകണമെന്ന് ശിവഗിരി മഠം ഏറെ ആഗ്രഹിച്ചിരുന്നു. ശിവഗിരി മഠത്തിന്റെ അഭിലാഷമാണ് ഇന്ന് യാഥാര്‍ത്ഥ്യമാവുന്നത്.

അരുവിപ്പുറത്ത് നിര്‍ജ്ജനമായൊരു നദീതീരത്തു നിന്നും സമാരംഭം കുറിച്ച ഗുരുദേവ പ്രസ്ഥാനം ഇപ്പോള്‍ കേരളത്തിന്റെയും ഭാരതത്തിന്റെയും അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട് വിശാലമായ ലോകത്തിലേക്ക് കടന്നുചെന്നിരിക്കുന്നു. ഇന്ന് കേരളക്കരയില്‍ ഗുരുദേവ പ്രസ്ഥാനങ്ങള്‍ ഇല്ലാത്ത ഒരു ഗ്രാമം പോലും ഇല്ല. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലായി ആത്മീയ സ്ഥാനങ്ങളും സ്‌കൂളുകളും കോളജുകളുമായി ചെറുതും വലുതുമായ നൂറുകണക്കിന് പ്രസ്ഥാനങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്. മിക്കവാറും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളുണ്ട്.

അമേരിക്കയില്‍ 12 സംസ്ഥാനങ്ങളില്‍ ഗുരുദേവ പ്രസ്ഥാനങ്ങളും ചിലയിടങ്ങളില്‍ ഗുരുമന്ദിരങ്ങളും ആസ്ഥാന മന്ദിരങ്ങളും സ്ഥാപിതമായിട്ടുണ്ട്. ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനങ്ങള്‍ ലണ്ടനിലും വാഷിംഗ്ടണിലും ഈ അടുത്തകാലത്ത രൂപം പ്രാപിച്ചിട്ടുണ്ട്. ആലുവ സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടെ വത്തിക്കാനില്‍ നടന്നത് ലോകപ്രശസ്തമായി. തുടര്‍ന്ന് ലണ്ടനിലും ദുബായിലും ഇപ്പോള്‍ ആസ്‌ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ വെച്ചും ശതാബ്ദി ആഘോഷ പരിപാടികള്‍ നടന്നു കഴിഞ്ഞു.

നൂറുവര്‍ഷം ആകുമ്പോഴേക്കും ഗുരുദേവദര്‍ശനം ലോകം അറിഞ്ഞുകൊള്ളുമെന്ന് പല മഹാത്മാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. ആ പ്രവചനങ്ങളെ അര്‍ത്ഥമാക്കിക്കൊണ്ടാണ് ഇപ്പോള്‍ ഗുരുദേവ സന്ദേശപ്രചരണം ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം, ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭ, വര്‍ക്കല നാരായണ ഗുരുകുലം, ഗുരുദേവനാല്‍ സ്ഥാപിതമായ ക്ഷേത്രങ്ങള്‍, ഗുരു മന്ദിരങ്ങള്‍, ശ്രീനാരായണ സാംസ്‌കാരിക സമിതി, ശ്രീനാരായണ ക്ലബ്ബുകള്‍, ഗ്രാമീണതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഗുരുദേവ പ്രസ്ഥാനങ്ങളും ശതാബ്ദിയാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഇനി വരുന്ന മൂന്നു വര്‍ഷക്കാലം മുഴുവന്‍ പ്രസ്ഥാനങ്ങളുടെയും പ്രധാന പരിപാടികളില്‍ ഉള്‍പ്പെടുന്നത് ഗുരുദേവന്റെ പരിനിര്‍വ്വാണ ശതാബ്ദിയാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Tags: Swami SatchidanandaSree Narayana GurudevGlobal celebrationsThree-year celebrationsSree Narayana Dharmasangham TrustCentenaryMahasamadhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു
Kerala

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ സമാപന സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹൈന്ദവര്‍ ഒരുമിച്ചാല്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന സാഹചര്യം: സ്വാമി സച്ചിദാനന്ദ

India

ശ്രീനാരായണ ഗുരുദേവ വചനങ്ങള്‍ ഉദ്ധരിച്ച് രാഷ്‌ട്രപതി; രാഷ്‌ട്രം പ്രഥമം; വികസിത ഭാരതം കൂട്ടായ ഉത്തരവാദിത്തം

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ പ്രസ്ഥാന സംഗമം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനങ്ങളും മത തീവ്രവാദികളും വെല്ലുവിളികള്‍ക്ക് പരിഹാരം ഗുരുദേവ ദര്‍ശനം: സ്വാമി സച്ചിദാനന്ദ

India

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.