Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതപരിവര്‍ത്തനങ്ങളും മത തീവ്രവാദികളും വെല്ലുവിളികള്‍ക്ക് പരിഹാരം ഗുരുദേവ ദര്‍ശനം: സ്വാമി സച്ചിദാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 05:21 am IST
in Kerala
ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ പ്രസ്ഥാന സംഗമം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ പ്രസ്ഥാന സംഗമം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു

ശിവഗിരി: മതപരിവര്‍ത്തനങ്ങളും മത തീവ്രവാദികളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം ഗുരുദേവ ദര്‍ശനമാണെന്ന് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിലെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമികള്‍.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ജാതി കാല ദേശ ഭേദമില്ലാതെ ലോകം മുഴുവന്‍ എത്തിക്കേണ്ട കടമ ഗുരുവിന്റെ ശിഷ്യപരമ്പരയ്‌ക്ക് ഉണ്ട്. ഗുരുവിന്റെ ദര്‍ശനങ്ങള്‍ മലയാളികള്‍ മാത്രം അറിഞ്ഞാല്‍ പോര. ഗുരുവിനെ ഒരു ജാതിയുടെ വക്താവായി ഒരു മൂലയ്‌ക്കിരുത്താനുള്ള ശ്രമം ശരിയല്ല. മുക്കുവരും നമ്പൂതിരിയും ക്രിസ്ത്യാനിയും മുസ്ലീമും തുടങ്ങി വിവിധ ജാതി മതത്തില്‍പ്പെട്ടവരായിരുന്നു ഗുരുവിന്റെ ശിഷ്യപരമ്പര. അതില്‍ ദൈവ വിശ്വാസമുള്ളവരും ഇല്ലാത്തവരും കവികളും വിപ്ലവകാരികളും നിരീശ്വരവാദികളും തത്വചിന്തകരും ഉണ്ടായിരുന്നു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകി എന്ന പേരില്‍ ഒരു സ്ത്രീയെ അയിത്തം കല്പിച്ചു മാറ്റുന്നത് ശരിയല്ല. യേശുദാസിനെ ഹിന്ദുവല്ലെന്ന് പറഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കുന്ന നടപടി പരിശോധിക്കേണ്ടതാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

പീതാംബര ദീക്ഷയുടുത്ത് വ്രതധാരികളായി പതിനായിരക്കണക്കിന് ഭക്തര്‍ എത്തിയ 93-ാമത് ശിവഗിരി മഹാതീര്‍ത്ഥാടനത്തിന് സമാപനമായി. കഴിഞ്ഞ മൂന്ന് ദിവസമായി ശിവഗിരി കുന്നുകള്‍ ഗുരുദേവനാമങ്ങളാല്‍ ഭക്തിസാന്ദ്രമായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടന പദയാത്രകള്‍ ഗുരുദേവ സമാധിയിലെത്തിയാണ് സമാപിച്ചത്.

മഹാസമാധിയിലെ ഗുരുദേവ പ്രതിമാ പ്രതിഷ്ഠയുടെ 58 ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 7.30 ന് ശാരദാ മഠത്തില്‍ നിന്ന് 108 പുഷ്പ കലശങ്ങളുമായി നാമ ജപത്തോടെയും പഞ്ചവാദ്യ അകമ്പടിയോടെയും മഹാസമാധി മന്ദിരത്തിലെത്തി അഭിഷേകം നടത്തി.

തീര്‍ത്ഥാടന ആഡിറ്റോറിയത്തില്‍ നടന്ന ശ്രീനാരായണ പ്രസ്ഥാന സംഗമം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു.

സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ സാമൂഹ്യ വിപ്ലവത്തിലൂടെ ശുദ്ധീകരിച്ചെടുത്ത ശ്രീനാരായണ ഗുരുദേവന്‍ യഥാര്‍ത്ഥ വിശ്വഗുരുവാണെന്ന് ആനന്ദബോസ് പറഞ്ഞു. ശ്രീനാരായണഗുരു ലോക ജനതയെ ഒന്നായി കണ്ടു. എല്ലാവരും ഈശ്വരന്റെ സൃഷ്ടികളാണ്, കാടുപിടിച്ച മര്‍ത്യ മനസ് വെട്ടിത്തെളിച്ച് സ്‌നേഹവും പ്രേമവും കരുണയും ഉള്ളതാക്കി മാറ്റാന്‍ ശ്രീനാരായണ ഗുരുവിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക സ്പീക്കര്‍ യു. ടി. ഖാദര്‍ അധ്യക്ഷനായി. ശശി തരൂര്‍ എം പി മുഖ്യപ്രഭാഷണം നടത്തി. സ്വാമി ഋതംഭരാനന്ദ, മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍, പി. ചന്ദ്രമോഹന്‍, അമ്പലത്തറ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

 

 

Tags: religious extremismSwami SatchidanandaSivagiri Muttreligious conversionsSivagiri Pilgrimage Season
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന്റെ സമാപന സമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹൈന്ദവര്‍ ഒരുമിച്ചാല്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന സാഹചര്യം: സ്വാമി സച്ചിദാനന്ദ

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

Kerala

അനാചാരങ്ങളുടെ അന്ധകാരത്തില്‍ നിന്നു കേരളീയരെ ശ്രീനാരായണ ഗുരുദേവന്‍ മോചിപ്പിച്ചു: വെള്ളാപ്പള്ളി

Kerala

ഗുരുദേവനെ നിന്ദിച്ചിരുന്നവര്‍ പോലും സ്തുതിപാഠകരായി മാറി: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.