Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീനാരായണ ഗുരുദേവ വചനങ്ങള്‍ ഉദ്ധരിച്ച് രാഷ്‌ട്രപതി; രാഷ്‌ട്രം പ്രഥമം; വികസിത ഭാരതം കൂട്ടായ ഉത്തരവാദിത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 06:23 am IST
inIndia

ന്യൂദല്‍ഹി: റിപ്പബ്ലിക്കിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ രാഷ്‌ട്രം പ്രഥമം എന്ന മനോഭാവത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ദേശസ്നേഹം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരമാണ് റിപ്പബ്ലിക് ദിനമെന്ന് വിശ്വസിക്കുന്നതായും അവര്‍ റിപ്പബ്ലിക് ദിനത്തലേന്ന് രാഷ്‌ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ പറഞ്ഞു.

ശ്രീനാരായണ ഗുരുദേവന്റെ വചനവും രാഷ്‌ട്രപതി പ്രസംഗത്തില്‍ ഉദ്ധരിച്ചു. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്ന വചനമാണ് രാഷ്‌ട്രപതി സംഭാഷണത്തില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ ജനിച്ച മഹാനായ കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനുമായ ശ്രീനാരായണ ഗുരുവിന്റെ ചിന്ത അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് രാഷ്‌ട്രപതി വചനങ്ങള്‍ ഉദ്ധരിച്ചത്. പുരാതന കാലം മുതല്‍ നമ്മുടെ സംസ്‌കാരവും നാഗരികതയും ആത്മീയ പാരമ്പര്യവും മാനവികതയ്‌ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആയുര്‍വേദത്തെയും യോഗയെയും പ്രാണായാമത്തെയും ആഗോള സമൂഹം അഭിനന്ദിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. നിരവധി മഹദ്‌വ്യക്തികള്‍ രാജ്യത്തെ ആത്മീയവും സാമൂഹ്യവുമായ ഐക്യത്തിന്റെ പ്രവാഹം നിരന്തരം സമ്പന്നമാക്കിയെന്നും രാഷ്‌ട്രപതി പറഞ്ഞു.

വികസിതഭാരതം കെട്ടിപ്പടുക്കുകയെന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു. സമൂഹത്തിന് അപാരമായ ശക്തിയുണ്ട്. സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് സമൂഹത്തിന്റെ സജീവ പിന്തുണ ലഭിക്കുമ്പോള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു.

രാജ്യത്തെ ജനങ്ങള്‍ ഡിജിറ്റല്‍ പണമിടപാട് സംവിധാനം വന്‍തോതില്‍ സ്വീകരിച്ചിരിക്കുന്നു. ഇന്ന് ലോകത്തെ ഡിജിറ്റല്‍ പണമിടപാടുകളുടെ പകുതിയിലേറെയും ഭാരതത്തിലാണ് നടക്കുന്നത്. ചെറിയ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് മുതല്‍ ഓട്ടോറിക്ഷാ കൂലി നല്‍കുന്നത് വരെ ഡിജിറ്റല്‍ പണമിടപാടിന്റെ ഉപയോഗം ആഗോള സമൂഹത്തിന് മുന്നില്‍ ശ്രദ്ധേയമാതൃകയായി മാറിയിരിക്കുന്നു. മറ്റ് ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും രാജ്യത്തെ എല്ലാ പൗരന്മാരും ഇതുപോലെ സജീവമായി പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

 

Tags: President Draupadi Murmudeveloped indiaRepublic DaySree Narayana GurudevNation comes first
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.