കോട്ടയം: കലുങ്ക് സംവാദം കഴിഞ്ഞ് തിരികെ പോകവെ സുരേഷ് ഗോപി എംപിയുടെ വാഹനം തടഞ്ഞു. പള്ളിക്കത്തോട് ആണ് സംഭവം. നിവേദനം നല്‍കാനെത്തിയ ആള്‍ വാഹനം തടയുകയായിരുന്നു.
നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറിന് ചുറ്റും നടന്ന ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റി.പള്ളിക്കത്തോട്ടില്‍ കലുങ്ക് സംവാദം ഒരു മണിക്കൂര്‍ ഉണ്ടായിരുന്നു.എന്നാല്‍ ഈ വേളയില്‍ ഇയാള്‍ നിവേദനം നല്‍കിയില്ല.
അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്ന് ബി ജെ പി പ്രവര്‍ത്തകര്‍ അറിയിച്ചു.നിവേദനം സുരേഷ് ഗോപി വാങ്ങിയയെന്നും വെളിപ്പെടുത്തി.
















