Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Article

ധന്‍തേരസ് ദിനം ആഘോഷിച്ച് രാജ്യം; ആരോഗ്യത്തില്‍ നിന്ന് ആരംഭിക്കുന്ന സമൃദ്ധി

പ്രതാപ് റാവു ജാദവ്byപ്രതാപ് റാവു ജാദവ്
Oct 19, 2025, 10:02 am IST
inArticle

ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ശുഭദിനമായ ധനത്രയോദശി അഥവാ ധന്‍തേരസ്, പരമ്പരാഗത സമൃദ്ധിയുടെയും നവീകരണത്തിന്റെയും പുതിയ തുടക്കങ്ങളുടെയും ദിനമായി ആചരിക്കപ്പെടുന്നു. നമ്മുടെ പൗരാണിക ഗ്രന്ഥങ്ങള്‍ പറയുന്നതനുസരിച്ച്, സമുദ്ര മഥനത്തില്‍ നിന്ന്, അതായത് സമുദ്രത്തിന്റെ മഹാ ചലനത്തില്‍ നിന്ന് ലക്ഷ്മി ദേവിയും ധന്വന്തരിയും ആവിര്‍ഭവിച്ച ദിവ്യ മുഹൂര്‍ത്തത്തെയാണ് ഈ ദിനത്തില്‍ അനുസ്മരിക്കുന്നത്. കേവലം ഭൗതിക സമൃദ്ധിയിലൂടെ മാത്രമല്ല, സമഗ്രമായ ക്ഷേമത്തില്‍ നിന്നുമാണ് യഥാര്‍ത്ഥ അഭിവൃദ്ധി സാക്ഷാത്കരിക്കപ്പെടുന്നത് എന്ന ആഴമേറിയ സത്യത്തെയും ഈ പുണ്യദിനം പ്രതീകവത്കരിക്കുന്നു. ആരോഗ്യം തന്നെയാണ് ഏറ്റവും ശ്രേഷ്ഠവും ശാശ്വതവുമായ സമ്പത്തെന്ന് ധന്‍തേരസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ആയുര്‍വേദത്തിന്റെ പ്രാമാണികമായ ജ്ഞാനത്തില്‍, ഉത്സവ ആഘോഷങ്ങള്‍ക്കുപരിയായ സവിശേഷ പ്രാധാന്യം ധന്‍തേരസിനുണ്ട്. ഹേമന്ത കാലത്തേക്കുള്ള നിര്‍ണായക ഋതു പരിവര്‍ത്തനവുമായി, അഥവാ ശൈത്യകാലത്തിന്റെ ആരംഭവുമായി വരുന്ന ദിനമാണിത് – പുനരുജ്ജീവനം, വിഷവിമുക്തമാക്കല്‍, പ്രതിരോധശേഷി വര്‍ദ്ധന എന്നിവയ്‌ക്ക് ഏറ്റവും അനുകൂലമായ കാലഘട്ടമായി നമ്മുടെ പുരാതന ഋഷിമാര്‍ ഈ കാലഘട്ടത്തെ തിരിച്ചറിഞ്ഞു. മണ്‍ചെരാതുകള്‍ കത്തിക്കുന്നത് മുതല്‍ സ്വര്‍ണ്ണ, വെള്ളി പാത്രങ്ങള്‍ വാങ്ങുന്നത് വരെ, ഈ ശുഭദിനവുമായി ബന്ധപ്പെട്ട പരമ്പരാഗത ആചാരങ്ങള്‍ ആരോഗ്യ സംരക്ഷണത്തിന്റെ പ്രതീകാത്മകവും ശാരീരികവുമായ മാനങ്ങളെ പ്രതിഫലിപ്പിക്കുന്നു. ചെരാതിന്റെ സുവര്‍ണ്ണ ജ്വാലകള്‍ ബോധത്തിന്റെ പ്രകാശനത്തെയും അജ്ഞതയുടെ ദൂരീകരണത്തെയും പ്രതിനിധീകരിക്കുന്നു. സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങള്‍ അവയുടെ രോഗശാന്തി ഗുണങ്ങള്‍ക്കും ശരീരത്തിന്റെ സൂക്ഷ്മ ഊര്‍ജ്ജങ്ങളെ സമന്വയിപ്പിക്കാനുള്ള ശ്രദ്ധേയമായ ശേഷിയ്‌ക്കും ആയുര്‍വേദ ചകിത്സാ രീതികളില്‍ സഹസ്രാബ്ദങ്ങളായി വിലമതിക്കപ്പെടുന്നു.

ആത്മാവലോകനം, കൃതജ്ഞത, ശ്രദ്ധാപൂര്‍വ്വമായ സ്വയം പരിചരണം എന്നിവയെ ഈ പുണ്യദിനം പ്രോത്സാഹിപ്പിക്കുന്നു. ത്രിദോഷങ്ങള്‍ എന്നറിയപ്പെടുന്ന വാതം, പിത്തം, കഫം എന്നീ മൂന്ന് അടിസ്ഥാന ജൈവോര്‍ജ്ജങ്ങളുടെ സമന്വയമായ സന്തുലിതാവസ്ഥ ചൈതന്യം, പ്രതിരോധശേഷി, ദീര്‍ഘായുസ്സ് എന്നിവ ഉറപ്പാക്കുന്നുവെന്ന് ആയുര്‍വേദം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ശാരീരിക ഘടനയില്‍ ഈ മൂലകശക്തികള്‍ സന്തുലിതാവസ്ഥയില്‍ നിലകൊള്ളുമ്പോള്‍, ശക്തി, പ്രതിരോധശേഷി, ശോഭ, ആത്മീയ തേജസ്സ് എന്നിവയുടെ സൂക്ഷ്മ സത്തയായ ഓജസിനെ ഉളവാക്കുന്നു. ഈ ഓജസ് കേവലം ഭൗതിക സമൃദ്ധിക്കോ ലൗകിക വിജയത്തിനോ ഉപരിയായി വ്യാപിക്കുന്ന, ശാശ്വത സമൃദ്ധിയുടെ അടിത്തറയെ പ്രതിനിധീകരിക്കുന്നു.

സമ്പത്തിനെക്കുറിച്ചുള്ള ആയുര്‍വേദ സങ്കല്‍പ്പം സമഗ്രവും ബഹുമുഖവുമാണ്. ലളിതവും എന്നാല്‍ പരിവര്‍ത്തനാത്മകവുമായ രീതികളിലൂടെ നമ്മുടെ ശാരീരിക, മാനസിക, ആത്മീയ ക്ഷേമത്തില്‍ ബോധപൂര്‍വമായ നിക്ഷേപം നടത്താന്‍ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. ആരോഗ്യകരമായ കാലിക ഭക്ഷണങ്ങളിലൂടെ ശരീരത്തെ പോഷിപ്പിക്കുക, ധ്യാനത്തിലൂടെയും പ്രാണായാമത്തിലൂടെയും മനശ്ശാന്തി വളര്‍ത്തുക, ശരീരത്തെ ഊര്‍ജസ്വലമാക്കാന്‍ ആവശ്യമായ ഉറക്കം ഉറപ്പാക്കുക, സ്‌നേഹ ബന്ധങ്ങള്‍ നിലനിര്‍ത്തുക, കൃതജ്ഞതയുടെയും സംതൃപ്തിയുടെയും മനോഭാവം വളര്‍ത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവ കേവലം ആചാരപരമായ അനുഷ്ഠാനങ്ങളല്ല, മറിച്ച് നമ്മുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും, ആര്‍ജിത പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും, ജീവിതത്തില്‍ ശാശ്വതമായ സ്ഥിരതയും സമാധാനവും ഉറപ്പാക്കുകയും ചെയ്യുന്ന കാലാതിവര്‍ത്തിയായ ആരോഗ്യ കുറിപ്പടികളാണ്.

അഭ്യംഗം (ഓയില്‍ മസാജ്), നെയ്യ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ സേവിക്കുക, യോഗ പരിശീലനം, ദഹനത്തെയും ചൈതന്യത്തെയും ശക്തിപ്പെടുത്തുന്ന കാലിക ഭക്ഷണക്രമങ്ങള്‍ അവലംബിക്കുക തുടങ്ങിയ ആയുര്‍വേദ സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അസുലഭ അവസരമാണ് ധന്‍തേരസുമായി ബന്ധപ്പെട്ട പ്രധാന പരിവര്‍ത്തനം. ആയിരക്കണക്കിന് വര്‍ഷത്തെ അനുഭവജ്ഞാനത്തില്‍ അടിയുറച്ച പ്രതിരോധ ശക്തി കൂട്ടുന്ന ഈ നടപടികള്‍, ശക്തമായ ആരോഗ്യം കെട്ടിപ്പടുക്കുന്നതിനും രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പ്രതിരോധിക്കുന്നതിനും നമ്മെ സഹായിക്കുന്നു.

ജീവിതശൈലി രോഗങ്ങള്‍ മഹാമാരികളുടെ തലത്തിലേക്ക് പരിണമിക്കുകയും, മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്യുന്ന സമകാലിക ലോകത്ത്, ആയുര്‍വേദത്തിന്റെ പൗരാണിക ജ്ഞാനം പ്രായോഗികവും സുഗമവും ഫലപ്രദവുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പരമ്പരാഗത ആരോഗ്യ ശാസ്ത്രത്തെ മുഖ്യധാരാ ആരോഗ്യ സംരക്ഷണത്തിലേക്ക് സമന്വയിപ്പിച്ച ആയുഷ് മന്ത്രാലയം അക്ഷീണം പ്രവര്‍ത്തിച്ചുവരികയാണ്. അത് എല്ലാ ഭാരതീയ കുടുംബങ്ങള്‍ക്കും ആരോഗ്യം പ്രദാനം ചെയ്യുന്നതിനൊപ്പം വിലമതിക്കാനാവാത്ത പരമ്പരാഗത ജ്ഞാനത്തെ ലോകവുമായി പങ്കിടുകയും ചെയ്യുന്നു.

ദൈനംദിന ജീവിതത്തില്‍ ആയുര്‍വേദ തത്വങ്ങള്‍ സ്വീകരിക്കാന്‍ നാം തയ്യാറാവണം. സന്തുലിതവും കാലികവുമായ പോഷകാഹാരത്തിന് മുന്‍ഗണന നല്‍കുക, സ്വയം പരിചരണ ദിനചര്യകള്‍ പതിവായി അവലംബിക്കുക, പൂര്‍ണ്ണമനസ്സോടെയും അവബോധത്തോടെയും ജീവിക്കുക, പ്രതിരോധ നടപടികള്‍ കൈക്കൊള്ളുക, ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സമന്വയം നിലനിര്‍ത്തുക. സ്വര്‍ണ്ണവും വെള്ളിയും സമ്പാദിച്ച് ഭൗതിക അഭിവൃദ്ധി നേടുന്നതിലൂടെ, നമ്മുടെ ഏറ്റവും വിലയേറിയതും പകരം വയ്‌ക്കാനാവാത്തതുമായ ആസ്തിയായ ആരോഗ്യത്തിലും ക്ഷേമത്തിലും നിക്ഷേപിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രകടമാക്കിയും നമുക്ക് ഈ പുണ്യ ഉത്സവത്തെ സാര്‍ത്ഥകമാക്കാം.

ഈ ധന്‍തേരസ് രാജ്യത്തുടനീളമുള്ള എല്ലാ വീടുകളിലും ഭൗതിക സമ്പത്ത് മാത്രമല്ല, ശാശ്വത ചൈതന്യം, ശാരീരിക സന്തുലിതാവസ്ഥ, സമാധാനം, സന്തോഷം എന്നിവ പ്രദാനം ചെയ്യട്ടെ. വരും തലമുറകളില്‍ ആരോഗ്യത്തിന്റെയും പൂര്‍ണ്ണതയുടെയും വിലമതിക്കാനാവാത്ത പൈതൃകം സൃഷ്ടിച്ചു കൊണ്ട് ശരീരത്തെ പരിപോഷിപ്പിക്കുന്ന, മനസ്സിനെ ഊര്‍ജ്ജസ്വലമാക്കുന്ന, ആത്മാവിനെ ഉണര്‍ത്തുന്ന ഈ ഉത്സവം നമുക്ക് ആഘോഷിക്കാം.

Tags: healthധന്‍തേരസ്Dhanteras DayDeepavali 2025
പ്രതാപ് റാവു ജാദവ്
പ്രതാപ് റാവു ജാദവ്
കേന്ദ്ര ആയുഷ് സഹമന്ത്രി [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.