Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുനര്‍ജന്മം എന്ന സത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 05:19 am IST
inSamskriti

പുനര്‍ജന്മം ഒരു സത്യമാണ്. അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ക്കും പുനര്‍ജനിക്കേണ്ടതാണ്. ഇത് വിശ്വ മഹാ നാടകത്തിലെ കര്‍മ്മനിയോഗങ്ങളുടെ അനിവാര്യതയാണ്. പ്രപഞ്ച നിലനില്‍പ്പിന്റെ താളാത്മകതയുടെ ഭാഗമാണ്.

എന്തുകൊണ്ടാണ് പുനര്‍ജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത്? ഞാന്‍ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോള്‍ ഈ ജന്മത്തിനു മുന്‍പും ശേഷവും ഞാന്‍ നിലനില്‍ക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാന്‍ ഒരു ശരീരത്തില്‍ നിന്നു വേര്‍പ്പെട്ടു പോകുമ്പോള്‍ സംസ്‌കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക.

പൂര്‍വ്വജന്മങ്ങളിലെ സംസ്‌കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോള്‍ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ ജന്മനാല്‍ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു?

ചില കുട്ടികളില്‍ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങള്‍ കാണപ്പെടുന്നതെന്തുകൊണ്ട്? ഒരമ്മയുടെത്തന്നെ മക്കള്‍, ഒരേ സാഹചര്യത്തില്‍ വളര്‍ന്നവര്‍, ഒരേ വിദ്യാഭ്യാസം നേടിയവര്‍ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്?

ഓരോരുത്തരുടേയും ഡിഎന്‍എ പരിപൂര്‍ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട്? ഈ ചോദ്യങ്ങളെല്ലാം പുനര്‍ജന്മംഎന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു.

ജനനം, വളര്‍ച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങള്‍ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തില്‍ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.

പുനര്‍ജന്മത്തെ കുറിച്ച് വ്യക്തമായി മനസിലാക്കുന്നതിലൂടെ തന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങള്‍ക്ക് കാരണമെന്തെന്ന് മനസിലാകുന്നതായിരിക്കും.

ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളില്‍ ചിന്തിതരായും ജീവിക്കാതെ വര്‍ത്തമാനസമയത്തില്‍ ജീവിക്കുവാന്‍ പുനര്‍ജന്മത്തെ മനസിലാക്കിയവര്‍ക്ക് സാധിക്കുന്നു.

മരണമെന്നത് ഭൗതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തില്‍ വ്യാപിപ്പിച്ചു വച്ചിരിക്കുന്ന ജീവോര്‍ജ്ജത്തെ ആത്മാവ് പിന്‍വലിച്ച് മരണസമയത്ത് ഭൃകുടിയില്‍ നിന്ന് പുറത്തിറങ്ങുന്നു. തന്റെ യോഗ്യതയ്‌ക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗര്‍ഭത്തിലേക്ക് പ്രവേശിക്കുന്നു.

മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയൂ. അതിനാല്‍ മൃഗങ്ങളുടെ ഗര്‍ഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തില്‍ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്റെ ബോധതലത്തിലുള്ള അറിവുകളും കര്‍മവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു.

എന്നാല്‍ പുതിയ ജന്മത്തിലെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ സംസ്‌കാര രൂപത്തില്‍ അവ തിരിച്ചെത്തും. എന്നാല്‍ പൂര്‍വ്വജന്മത്തിലെ സ്മൃതികള്‍ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികള്‍ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തില്‍ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.

ആത്മാവ് തിരഞ്ഞെടുക്കുന്ന തന്റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകര്‍ന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്റെ പുതിയ ശരീരത്തിന്റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങള്‍ ഇവയെല്ലാം ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടേക്കാം.

എന്നാല്‍ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്‌ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകര്‍ന്നുകിട്ടുന്നവയല്ല പൂര്‍വജന്മങ്ങളില്‍ നിന്ന് സമാഹരിച്ചവയാണ്.

ബന്ധങ്ങള്‍
മനുഷ്യജീവിതത്തില്‍ ബന്ധങ്ങള്‍ക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങള്‍ സുഖം നല്‍കുന്നവയും മറ്റു ചിലത് ദുഃഖം നല്‍കുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങള്‍ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങള്‍ ഇന്നത്തെ ശത്രുക്കളാകുന്നു.

ഇന്നലെ ഒരു പരിചയമില്ലാതിരുന്നവര്‍ ഇന്നെന്റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവര്‍ പിരിഞ്ഞുപോകുന്നു. നമ്മള്‍ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലില്‍ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം ഇവയെല്ലാം പൂര്‍വജന്മത്തിലെ തുടര്‍ച്ചയാണ്.

ഓരോരോ ജന്മങ്ങള്‍ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങള്‍ തീരുമ്പോള്‍ ചില കണക്കുകള്‍ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകള്‍ക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാല്‍ വിധിയുടെ വിധാതാവ് നമ്മള്‍ തന്നെയാണ്. ഇതില്‍ ഈശ്വരന് ഉത്തരവാദിത്തമില്ല.

ഉദാഃ ഒരു കുട്ടി സമസ്ത സൗഭാഗ്യങ്ങളുടെയും ഇടയില്‍ ജനിക്കുന്നുവെങ്കില്‍ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാന്‍ സാധിക്കുകയില്ല. കര്‍മഫലം കൊണ്ടാണെന്ന് പറയേണ്ടിവരും. ധനികന്റെ വീട്ടില്‍ ജന്മമെടുക്കുവാനുള്ളത്ര സദ്കര്‍മങ്ങളുടെ ശേഖരണം കൊണ്ട് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുകയാണ്.

പുനര്‍ജന്മത്തെകുറിച്ചുള്ള തിരിച്ചറിവ് ലഭിക്കുമ്പോള്‍ മനസ്സ് ശാന്തമാകുന്നു. തന്റെ അനാദിയായ അസ്തിത്ത്വത്തെ തിരിച്ചറിയുന്നു. മനസ്സ് സ്വാഭാവികമായി ധ്യാനനിരതമാകുന്നു. ഭയം, ഉത്കണ്ഠ, സങ്കുചിതഭാവം എന്നിവക്കുള്ള ഉത്തമമായ മരുന്നാണ് പുനര്‍ജന്മ ജ്ഞാനം.

Tags: HinduismSamskritiThe truth of reincarnation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.