Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായംകുളം ശ്രീചക്രം കാണാനില്ല; വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പടവെട്ട്, കാണിക്കവഞ്ചിയില്‍ വെള്ളമൊഴിച്ചു

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Oct 16, 2025, 10:16 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് കോട്ടയ്‌ക്കകത്ത് വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച കായംകുളം ശ്രീചക്രം കാണാനില്ല. 1745 ല്‍ കായംകുളത്തു നിന്നും രാമയ്യന്‍ദളവ തട്ടിയെടുത്ത് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന അപൂര്‍വവും ചരിത്രപ്രസിദ്ധവുമായ ശ്രീചക്രം ആണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രം. ശ്രീചക്രം എവിടെയുണ്ടെന്ന് ക്ഷേത്ര ചുമതലക്കാര്‍ക്ക് അറിവില്ല. വ്യക്തമായ രേഖകളൊന്നുംതന്നെ ദേവസ്വംബോര്‍ഡിന്റെ പക്കലില്ല. കായംകുളം ശ്രീചക്രം ഈ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്നുവെന്ന് കേട്ടുകേള്‍വിയുള്ളവര്‍ പോലും ഇപ്പോള്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലില്ല.

പലതവണ കായംകുളത്തെ ആക്രമിച്ച് പരാജയമേറ്റു വാങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ ജ്യോതിഷികളുടെ സഹായത്തോടെയാണ് കായംകുളത്തെ ശ്രീചക്രത്തെക്കുറിച്ച് മനസിലാക്കിയത്. കായംകുളത്തിന്റെ ഉയര്‍ച്ചയ്‌ക്ക് കാരണമായ ശ്രീചക്രം ഏതുവിധേനയും തിരുവനന്തപുരത്ത് എത്തിക്കാന്‍ ആഗ്രഹിച്ച മാര്‍ത്താണ്ഡവര്‍മ്മ അതിനായി വിശ്വസ്തനായ രാമയ്യന്‍ദളവയെ ചട്ടം കെട്ടുകയായിരുന്നു. ഓടനാടിന്റെ പരദേവതയായി കണക്കാക്കപ്പെട്ടിരുന്ന രാമപുരം ഭഗവതിക്ഷേത്ര തേവാരപ്പുരയില്‍ സൂക്ഷിച്ചിരുന്ന ശ്രീചക്രത്തെ രാമയ്യന്‍ദളവ കൈക്കലാക്കി തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു. വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ ശ്രീചക്രം സൂക്ഷിച്ചിരുന്നെങ്കിലും ദേവസ്വംബോര്‍ഡിന്റെ നിലവിലെ രജിസ്റ്ററുകളിലൊന്നും ശ്രീചക്രത്തെക്കുറിച്ച് സൂചനപോലുമില്ല.

ഇതിനിടയിലാണ്, വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ പരസ്പരമുള്ള പിണക്കങ്ങള്‍ പോലും തീര്‍ക്കുന്നത് ക്ഷേത്രരജിസ്റ്ററുകള്‍ കീറിയെറിഞ്ഞാണെന്ന വിവരം പുറത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ പരസ്പരം കലഹിച്ച ജീവനക്കാര്‍ രസീത് ബുക്കുകളും രജിസ്റ്ററുകളും കീറി ശുചിമുറിയിലിട്ട് വെള്ളമൊഴിച്ച് നശിപ്പിച്ചിരുന്നു. ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന ദക്ഷിണയും കാഴ്ച വസ്തുക്കളും പങ്കുവയ്‌ക്കുന്നതിലെ തര്‍ക്കം പലപ്പോഴും കയ്യാങ്കളിയുടെ വക്കോളമെത്താറുണ്ടെന്ന് ഭക്തര്‍ വെളിപ്പെടുത്തുന്നു.

ഇടതുപക്ഷ യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു ക്ഷേത്രത്തിലെ കയ്യാങ്കളി. പരസ്പരവൈരം തീര്‍ക്കാന്‍ ഇവര്‍ ക്ഷേത്ര മുതലുകള്‍ നശിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിലെ രജിസ്റ്ററുകള്‍ നശിപ്പിച്ചതിനൊപ്പം കാണിക്കവഞ്ചിയില്‍ കുങ്കുമം കലക്കിയ വെള്ളമൊഴിച്ച് കറന്‍സി നോട്ടുകളെല്ലാം കേടാക്കുകയും ചെയ്തിരുന്നു. ദേവസ്വം വിജിലന്‍സ് അന്വേഷിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും ജീവനക്കാര്‍ ഇടതുപക്ഷ പ്രവര്‍ത്തകരായതിനാല്‍ തൊട്ടടുത്ത ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. കുറ്റക്കാര്‍ക്ക് അനുകൂലമായ വിധത്തില്‍ ഉന്നതങ്ങളില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദം ഉണ്ടായതായാണ് വിവരം.

ക്ഷേത്രം ശാന്തിക്കാരനായ ജയപ്രകാശ്, വാച്ചര്‍ ഉദയകുമാര്‍, തളി ആയി ജോലി നോക്കുന്ന രോഹിണി എന്നിവരാണ് കലഹം മൂത്ത് ക്ഷേത്രവകകള്‍ നശിപ്പിച്ചത്. ഇവരെ യഥാക്രമം ആര്യശാല ക്ഷേത്രം, കമലാദിച്ചപുരം ക്ഷേത്രം, പുത്തന്‍ചന്ത ദേവസ്വം എന്നിവിടങ്ങളിലേക്കാണ് സ്ഥലംമാറ്റിയത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതിലും വ്യാപക ക്രമക്കേടുണ്ടെന്നാണ് ഭക്തജനങ്ങള്‍ ആരോപിക്കുന്നത്.

 

Tags: Kayamkulam Sree ChakramAnizham Thirunal Marthanda VarmaHistorically famousRare artifactVettaykk oru makan Templemissing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

Kerala

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.