Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തെരഞ്ഞെടുപ്പിനിടെ ലാലു കുടുംബത്തിന് കനത്ത തിരിച്ചടി; ഐആർസിടിസി ഹോട്ടൽ അഴിമതിക്കേസിൽ കുറ്റം ചുമത്തി കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 01:14 pm IST
in World

ന്യൂദൽഹി : റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐആർസിടിസി ഹോട്ടലുകളുടെ ടെൻഡർ അഴിമതി കേസിൽ ആർജെഡി മേധാവിയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുടുംബത്തിനെതിരെ ദൽഹിയിലെ റൗസ് അവന്യൂ കോടതി കുറ്റം ചുമത്തി. ബീഹാർ തെരഞ്ഞെടുപ്പിനിടെ ലാലു കുടുംബത്തിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നും ലഭിച്ചിരിക്കുന്നത്.

ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മുൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർക്കെതിരെ ഐപിസി 420, 120 ബി വകുപ്പുകൾ പ്രകാരം വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എല്ലാ പ്രതികൾക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. വിചാരണ നേരിടുമെന്നും അവർ പറഞ്ഞു.
എല്ലാ പ്രതികൾക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്.

മുൻ റെയിൽവേ മന്ത്രി കൂടിയായ ലാലു പ്രസാദ് യാദവ്, ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മറ്റ് പ്രതികൾ എന്നിവരോട് പറഞ്ഞ തീയതിയിൽ തന്റെ മുമ്പാകെ ഹാജരാകാൻ പ്രത്യേക ജഡ്ജി വിശാൽ ഗോഗാനെ ഉത്തരവിട്ടു. നവംബർ 6 നും നവംബർ 11 നും രണ്ട് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് കുറ്റം ചുമത്തുന്നത്, നവംബർ 14 ന് വോട്ടെണ്ണൽ നടക്കും.

2004 നും 2009 നും ഇടയിൽ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) ഹോട്ടലുകൾക്ക് അറ്റകുറ്റപ്പണികൾക്കുള്ള കരാറുകൾ അനുവദിച്ചതിൽ അഴിമതി നടന്നുവെന്ന ആരോപണമാണ് കേസിന് ആധാരം. ഐആർസിടിസിയിലെ ബിഎൻആർ റാഞ്ചി, ബിഎൻആർ പുരി എന്നീ രണ്ട് ഹോട്ടലുകളുടെ അറ്റകുറ്റപ്പണി കരാർ വിജയ്, വിനയ് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനമായ സുജാത ഹോട്ടലിന് നൽകുകയായിരുന്നു.

ഇടപാടിന് പകരമായി ആർജെഡി മേധാവിക്ക് ഒരു ബിനാമി കമ്പനി വഴി മൂന്ന് ഏക്കർ വിലയേറിയ ഭൂമി ലഭിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. 2017 ജൂലൈ 7 ന് സിബിഐ ലാലു യാദവിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. ലാലുവും കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ട പട്‌ന, ന്യൂദൽഹി, റാഞ്ചി, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി 12 സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.

Tags: Lalu prasad yadavRouse avenue courtCharges framedRJD chiefLalu familyTender scamIRCTC hotels
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഏജൻസിയുടെ പക്കൽ തെളിവുകളില്ല , ഞാൻ നിഷ്കളങ്കൻ , എന്നെ വേട്ടയാടുന്നു ” ; ഇഡിയുടെ കുറ്റപത്രത്തിനെതിരെ റോബർട്ട് വാദ്ര

Editorial

ബീഹാറില്‍ തകര്‍ന്നത് കുടുംബ രാഷ്‌ട്രീയം

India

അച്ഛന് വേണ്ടി മകളുടെ വൃക്ക വാങ്ങി…തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കലിമൂത്ത് മകളെ അടിച്ചു പുറത്താക്കി…തേജസ്വി യാദവ് ക്രൂരനെന്ന് വിമര്‍ശനം

ബീഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെ തുടര്‍ന്ന് ലാലുവിന്‍റെ തറവാട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ മൂന്ന് പെണ്‍മക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവര്‍
India

2020ല്‍ 75 സീറ്റ്, 2025ല്‍ 25 സീറ്റ്…ബീഹാര്‍ തോല്‍വിയെ തുടര്‍ന്ന് ഛിന്നഭിന്നമായി ലാലുവിന്റെ വീട്.. മൂന്ന് പെണ്‍മക്കള്‍ കൂടി വീടുവിട്ടിറങ്ങി

India

ഐആര്‍സിടിസി അഴിമതി കേസ്: ദൈനംദിന വിചാരണ വേണ്ടെന്ന് ലാലു പ്രസാദ് യാദവ്, നടപ്പില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.