Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ബീഹാറില്‍ തകര്‍ന്നത് കുടുംബ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 07:16 am IST
inEditorial

രാജ്യത്ത് വീണ്ടും സ്വജനപക്ഷപാതവും അഴിമതിയും അഹന്തയും നിറഞ്ഞ കുടുംബാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ മോഹമാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പിച്ചിച്ചീന്തിയിരിക്കുന്നത്. ബീഹാറില്‍ മഹാസഖ്യം ജയിക്കുമെന്നും, അത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ ജനാധിപത്യ സഖ്യത്തെയും അധികാരത്തിന് പുറത്താക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ആഗ്രഹിച്ചത്. എന്നാല്‍ കാലം വല്ലാതെ മാറിയിരിക്കുന്നു. കോണ്‍ഗ്രസിന് കുറേക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത് കേവലമായ തെരഞ്ഞെടുപ്പ് പരാജയമല്ലെന്നും, ആ പാര്‍ട്ടിതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയാനുള്ള ബുദ്ധി നേതാക്കള്‍ക്ക് കൈമോശം വന്നിരിക്കുന്നു. രാഹുലിലൂടെ നെഹ്‌റു കുടുംബത്തിന്റെ രാഷ്‌ട്രീയാധിപത്യം തിരിച്ചുപിടിക്കാനാവില്ലെന്ന് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു.

കോണ്‍ഗ്രസിന്റെ മാത്രമല്ല, ബീഹാര്‍ രാഷ്‌ട്രീയത്തിലൂടെ പാവങ്ങളുടെ രക്ഷകനായി ദേശീയ രാഷ്‌ട്രീയത്തില്‍ അവതരിച്ച ലാലു പ്രസാദ് യാദവിന്റെ കുടുംബ രാഷ്‌ട്രീയത്തെയും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തകര്‍ത്തു. അഴിമതിയിലൂടെയും അക്രമങ്ങളിലൂടെയും ബീഹാറിനെ നശിപ്പിച്ച ഈ കുടുംബം രണ്ടു പതിറ്റാണ്ടോളമായി അധികാരത്തിന് പുറത്താണ്. അധികാര മോഹത്തില്‍ തന്റെ തനിപ്പകര്‍പ്പായ രണ്ടാമത്തെ മകന്‍ തേജസ്വി യാദവിനെ ഇക്കുറി മുഖ്യമന്ത്രിയായി വാഴിക്കാമെന്നാണ് ലാലുപ്രസാദ് കണക്കുകൂട്ടിയത്. എന്നാല്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ലാലുവിന്റെ പാര്‍ട്ടി തോറ്റു. തേജസ്വി ഉള്‍പ്പെടെ കുറച്ചുപേര്‍ മാത്രമാണ് കഷ്ടിച്ച് ജയിച്ചുകയറിയത്. നെഹ്‌റു കുടുംബത്തെപ്പോലെ ലാലു കുടുംബത്തിനും ഇനിയൊരിക്കലും ബീഹാറില്‍ അധികാരത്തിലെത്താന്‍ കഴിയില്ല. അത്രയ്‌ക്ക് കനത്ത പരാജയമാണ് ആര്‍ജെഡിക്ക് ഏറ്റിരിക്കുന്നത്. അധികാരം ലഭിച്ചിരുന്നപ്പോഴൊക്കെ മുസ്ലിം രാഷ്‌ട്രീയമാണ് ലാലു പയറ്റിയിരുന്നത്. അയോധ്യയിലേക്ക് സീതാരാമരഥയാത്ര നടത്തിയ എല്‍.കെ. അദ്വാനിയെ സമസ്തിപൂരില്‍ തടഞ്ഞത് ഇതിന്റെ ഭാഗമായിരുന്നു. തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യമായാണ് ഈ സംഭവം ലാലു അവതരിപ്പിച്ചിരുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് വര്‍ഷങ്ങളോളം ജയില്‍വാസം അനുഭവിച്ചിട്ടും ബീഹാറിലെ പാവങ്ങളെ കബളിപ്പിച്ചും മുസ്ലിം പ്രിണനം നടത്തിയും അധികാരത്തില്‍ തിരിച്ചെത്താമെന്നാണ് ലാലു കുടുംബം കരുതിയത്. ആര്‍ജെഡി എന്ന കുടുംബ പാര്‍ട്ടിയെ നയിക്കുന്ന തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാം പഴങ്കഥയായിരിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലു പ്രസാദിന്റെ പാര്‍ട്ടി മാത്രമല്ല, കുടുംബവും തകര്‍ന്നിരിക്കുന്നു. പരാജയത്തെ തുടര്‍ന്ന് ലാലുവിന്റെ നാല് പെണ്‍മക്കളാണ് പാര്‍ട്ടി വിടുകയും, കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തത്. മൂത്തമകന്‍ തേജ്പ്രതാപ് നേരത്തെ തന്നെ പാര്‍ട്ടി വിടുകയും, ഈ തെരഞ്ഞെടുപ്പില്‍ സ്വന്തമായി മത്സരിക്കുകയും ചെയ്തിരുന്നു. അച്ഛന്റെ അധികാര മോഹത്തെ മക്കള്‍ തന്നെ തുറന്നുകാട്ടിയിരിക്കുന്നു. അഴിമതി കേസില്‍ രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍, ഭരണത്തെക്കുറിച്ച് യാതൊന്നും അറിയാത്ത ഭാര്യയെ മുഖ്യമന്ത്രിയായി വാഴിച്ച് അധികാരം നിയന്ത്രിച്ചിരുന്നയാളാണ് ലാലുപ്രസാദ്. ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ മകനെയും മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചത്. കുടുംബ കലഹത്തെ തുടര്‍ന്ന് ദുര്‍ബലനായ ലാലു തന്റെ പൈതൃകം ചോരയൊലിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ കണ്ടിരുന്നു. പുത്രന്മാരായ തേജ്പ്രതാപും തേജസ്വിയും പരസ്പരം വാളോങ്ങി നില്‍ക്കുകയായിരുന്നു. മൂത്ത മകന്‍ തേജ് വീട്ടില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. മുസ്ലിം പ്രീണനം മുഖമുദ്രയാക്കിയ ലാലുവിന്റെ കുടുംബത്തിന് സംഭവിക്കുന്നത് മുഗള്‍ രാജവംശത്തിന്റെ അതേ ഗതിയായത് ചരിത്രത്തിന്റെ മധുര പ്രതികാരമായി കണക്കാക്കാം.

ലാലു കുടുംബത്തിന്റെ തകര്‍ച്ച പുറമേക്ക് പ്രകടമായത് തേജ്പ്രതാപിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്. ചില അപ്രിയ സത്യങ്ങള്‍ പറഞ്ഞ തേജ് പ്രതാപിനെ ആറു വര്‍ഷത്തേക്ക് ആര്‍ജെഡിയില്‍ നിന്നു ലാലു പുറത്താക്കി. തേജിനെതിരെ മഹുവയില്‍ മത്സരിക്കുന്നയാള്‍ക്കുവേണ്ടി അച്ഛന്റെ പിന്തുണയോടെ തേജസ്വിപ്രചാരണത്തിനിറങ്ങി.

തേജും ഇതിന് തിരിച്ചടി നല്‍കി. തേജസ്വി മത്സരിച്ചിരുന്ന രാഘോപുരില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തേജും പ്രചാരണത്തിനിറങ്ങി. താന്‍ അനീതിക്ക് ഇരയായ മകനാണെന്ന് സമ്മേളനങ്ങളില്‍ ഇയാള്‍ വിളിച്ചുപറഞ്ഞു.
ലാലു കുടുംബത്തിലെ കലഹം മഹാസഖ്യത്തെ ബാധിക്കുമെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ എന്തുവന്നാലും അധികാരത്തില്‍ എത്തുമെന്ന് ലാലു അമിത ആത്മവിശ്വാസത്തിലായിരുന്നു. തങ്ങളെ ചൂഷണം ചെയ്ത് വളര്‍ന്ന ഈ കുടുംബത്തെ പാഠം പഠിപ്പിക്കണമെന്ന് ബീഹാറിലെ ജനങ്ങള്‍ തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് ഫലം കഠിനമായിരുന്നു. പാര്‍ട്ടിയുടെ പതിറ്റാണ്ടുകളായുള്ള അടിത്തറ തകര്‍ന്നു. ലാലു കുടുംബത്തിന്റെ തട്ടകമായ മഹുവയില്‍ ഇക്കുറി വന്‍ വിജയം നേടിയത് എന്‍ഡിഎയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ജനക്ഷേമ രാഷ്‌ട്രീയത്തിന് പകരം ‘ജംഗിള്‍ രാജ്’ തിരിച്ചുവരാന്‍ ബീഹാറിലെ ജനങ്ങള്‍ അനുവദിച്ചില്ല. ഇത് ചരിത്രപരമായ സന്ദേശമാണ്. രാഷ്‌ട്രീയത്തില്‍ കുടുംബാധിപത്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതും.

 

Tags: Lalu prasad yadavFamily PoliticsTHEJ PRATHAP YADAVBihar election 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Article

ഇളകി ഉറച്ച് ദേശീയ രാഷ്‌ട്രീയം

ജേണലിസ്റ്റ് കെ.ജെ. ജേക്കബ്ബ് (ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ നാടാറുമാസം കാടാറുമാസം കൊണ്ട് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ്

India

അച്ഛന് വേണ്ടി മകളുടെ വൃക്ക വാങ്ങി…തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കലിമൂത്ത് മകളെ അടിച്ചു പുറത്താക്കി…തേജസ്വി യാദവ് ക്രൂരനെന്ന് വിമര്‍ശനം

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ മാധവന്‍കുട്ടി (ഇടത്ത്)
Kerala

മാധവന്‍കുട്ടി എന്ന ഇടത് മാധ്യമപ്രവര്‍ത്തകന്റെ വിലയിരുത്തല്‍ കണ്ടോ? ബീഹാറില്‍ ആര്‍എസ്എസ് മൂക്കുംകുത്തിവീണെന്ന്…വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.