Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസ് ടെക് ഭീന്മാരെ ഇന്ത്യയുടെ മണ്ണില്‍ നിന്ന് വെല്ലുവിളിച്ച് മോദിയുടെ ശ്രീധര്‍ വെമ്പു; ജിമെയിലിനെയും വാട്സാപിനെയും വിറപ്പിച്ച് സോഹോ മെയിലും അറട്ടൈയും

മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന് നട്ടെല്ലായി മാറുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കമ്പനിയായ സോഹോയുടെ ഉടമ ശ്രീധര്‍ വെമ്പു. ആഗോള ടെക് ഭീമന്മാരെ ഇന്ത്യയുടെ മണ്ണില്‍ നിന്നും വെല്ലുവിളിക്കുകയാണ് ശ്രീധര്‍ വെമ്പുവിന്റെ സോഹോ എന്ന കമ്പനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 08:38 pm IST
inIndia, Business
ശ്രീധര്‍ വെമ്പു തന്‍റെ സൈക്കിളില്‍ (വലത്ത്) വാട്സാപിനെ വെല്ലുന്ന അറട്ടൈ ആപ് (ഇടത്ത്)

ശ്രീധര്‍ വെമ്പു തന്‍റെ സൈക്കിളില്‍ (വലത്ത്) വാട്സാപിനെ വെല്ലുന്ന അറട്ടൈ ആപ് (ഇടത്ത്)

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന് നട്ടെല്ലായി മാറുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കമ്പനിയായ സോഹോയുടെ ഉടമ ശ്രീധര്‍ വെമ്പു. ആഗോള ടെക് ഭീമന്മാരെ ഇന്ത്യയുടെ മണ്ണില്‍ നിന്നും വെല്ലുവിളിക്കുകയാണ് ശ്രീധര്‍ വെമ്പുവിന്റെ സോഹോ എന്ന കമ്പനി.

സോഹോ നിര്‍മ്മിച്ച രണ്ട് പ്ലാറ്റ് ഫോമുകള്‍ ഗൂഗിളിന്റെ ജിമെയിലിനെയും ഫെയ്സ്ബൂക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപിനെയും വെല്ലുവിളിക്കുകയാണ്. സോഹോയുടെ ഇമെയില്‍ സേവനം നല്‍കുന്ന സോഹോ മെയില്‍ ആണ് ജി മെയിലിന് വെല്ലുവിളി ആയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ സോഹോ മെയില്‍ ആണ് ഉപയോഗിക്കുന്നത്. ഇനി തനിക്ക് ഇ മെയില്‍ അയയ്‌ക്കുന്നവര്‍ സോഹോ മെയിലിലേക്ക് അയയ്‌ക്കൂ എന്ന് പറഞ്ഞ് തന്റെ സോഹോമെയില്‍ ഐഡിയായ അമിത് ഷാ ഡോട്ട് ബിജെപി അറ്റ് സോഹോമെയില്‍ ഡോട്ട് ഇന്‍ ([email protected]) അമിത് ഷാ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ബിബിസി, സിഎന്‍എന്‍ തുടങ്ങിയ ആഗോള മാധ്യമങ്ങള്‍ ശ്രീധര്‍ വെമ്പു ഇന്ത്യയില്‍ തുടങ്ങിവെച്ച ഡിജിറ്റല്‍ വിപ്ലവത്തെക്കുറിച്ച് നെടുങ്കന്‍ ലേഖനങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് അമേരിക്കയിലെ ടെക്ഭീമന്മാര്‍ ഞെട്ടലോടെയാണ് കാണുന്നത്. അമേരിക്കയുടെ ടെക് ഭീമന്മാര്‍ക്ക് മോദിയുടെ ഇന്ത്യയില്‍ നിന്നും വെല്ലുവിളി ഉയരുന്നതിനെക്കുറിച്ച് ലോക മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ് പ്രചരിക്കുന്നത്.

ബിബിസി എഴുതിയ ലേഖനത്തില്‍ കഴിഞ്ഞ രണ്ട് ആഴ്ചയില്‍ വാട്സാപിന് ബദലായ അറട്ടൈ ആപ് പത്ത് ലക്ഷം ഇന്ത്യക്കാര്‍ ഡൗണ്‍ലോഡ് ചെയ്തതായി എഴുതിയിരിക്കുന്നു. ഇതുവരെ ദിവസം പരമാവധി പതിനായിരം പേര്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത ആപാണിത്. അറട്ടൈ എന്ന മെസേജിംഗ് ആപിന്റെ ഇന്‍റര്‍ഫേസും ഡിസൈനും നിരവധി പേര്‍ക്ക് ഇഷ്ടമായെന്ന ഫീഡ് ബാക്കുകളാണ് കിട്ടുന്നതെന്ന് ബിബിസി പറയുന്നു. ഉപയോഗക്ഷമതയുടെ കാര്യത്തില്‍ വാട്സാപിനെയും വെല്ലുവിളിക്കുന്നതാണ് അറട്ടൈ എന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ശ്രീധര്‍ വെമ്പു. മോദിയുമായുള്ള സൗഹൃദം ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരതിന് കരുത്തേകാന്‍ തന്നെ പ്രേരിപ്പിക്കുന്നതായും ശ്രീധര്‍ വെമ്പു പറയുന്നു.

സോഹോയുടെ മൂല്യം ഇന്ന് ഒരു ലക്ഷം കോടി ഡോളറില്‍ അധികം

ഒരു കാലത്ത് അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ ജോലി ചെയ്തിരുന്ന ശ്രീധര്‍ വെമ്പു പിന്നീട് ഇന്ത്യയിലെ തമിഴ്നാട്ടിലുള്ള തന്റെ തഞ്ചാവൂര്‍ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു.  അദ്ദേഹം സോഹോ സ്ഥാപിച്ചത് തമിഴ്നാട്ടിലെ ചെന്നൈയില്‍ തന്നെയാണ്.  2020ല്‍ വെറും 53 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന സോഹോയുടെ മൂല്യം 2925ല്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു ലക്ഷം കോടി ഡോളര്‍ ആയി ഉയര്‍ന്നിരിക്കുന്നു. പച്ചപ്പുള്ള പാടങ്ങളും സൈക്കിള്‍ യാത്രയും ഇഷ്ടപ്പെടുന്ന ശ്രീധര്‍ വെമ്പു പറയുന്നത് ഇന്ത്യയുടെ ഗ്രാമങ്ങളില്‍ യഥാര്‍ത്ഥ സ്വര്‍ണ്ണഖനിയുണ്ടെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളില്‍ താമസിക്കുന്ന യുവാക്കളുടെ ബുദ്ധിവൈഭവമാണ് ഈ സ്വര്‍ണ്ണഖനി.

അതുപോലെ എച്ച് 1 ബി വിസയ്‌ക്ക് ഒരു ലക്ഷം ഡോളര്‍ ആക്കി ഉയര്‍ത്തിയ ട്രംപിന്റെ പ്രതികാരനടപടിയ്‌ക്കെതിരെ ശക്തമായ മറുപടിയാണ് ശ്രീധര്‍വെമ്പു നല്‍കിയത്. അമേരിക്കയില്‍ നിന്നും മടങ്ങിവന്ന് ജന്മരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കൂ എന്നാണ് ശ്രീധര്‍ വെമ്പു ടെക്കികളോട് ആഹ്വാനം ചെയ്യുന്നത്.

ഗൂഗിള്‍, ഫെയ്സ് ബുക്ക് എന്നീ കമ്പനികള്‍ ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കണമെന്നും ശ്രീധര്‍ വെമ്പു പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ധാരാളം വ്യാജവാര്‍ത്തകള്‍ കത്തിപ്പടരുന്ന സാഹചര്യത്തില്‍ പരാതികള്‍ക്ക് മറുപടി പറയാന്‍ ഇന്ത്യയിലെ ഗൂഗിളിനും ഫെയ്സ് ബുക്കിനും ബാധ്യതയുണ്ടെന്ന് ശ്രീധര്‍ വെമ്പു വാദിക്കുന്നു. എന്തായാലും ടെക് രംഗത്ത് ആത്മനിര്‍ഭര്‍ ഭാരതം ഉയര്‍ന്നുവരണമെന്ന് ആഗ്രഹിക്കുന്ന ടെക്കിയാണ് ശ്രീധര്‍ വെമ്പു.

Tags: WhatsappGmailzohosreedhar vembu#ArattaiZohomail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

Kerala

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.