Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അമിതവണ്ണത്തിനും പോഷകാഹാരക്കുറവിനും പരിഹാരം: മിഷന്‍ സക്ഷം അങ്കണവാടിയും പോഷണ്‍ 2.0 യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 10:29 am IST
inArticle

2018-ല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാര്‍ശനിക നേതൃത്വത്തില്‍, ഭാരതത്തിന്റെ പോഷകാഹാര ഭൂമികയെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള സുപ്രധാന പദ്ധതിയെന്ന നിലയില്‍ പോഷണ്‍ അഭിയാന്‍ ആരംഭിച്ചു. സര്‍വ്വാശ്ലേഷിയായ വളര്‍ച്ചയ്‌ക്കും സാമൂഹിക വികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട്, പോഷണയുക്തവും ശക്തിശാലിയുമായ രാഷ്‌ട്രത്തിന് അടിത്തറ പാകിയ പോഷണ്‍ അഭിയാന്‍, 2047-ല്‍ വികസിത ഭാരതം സാക്ഷാത്കരിക്കാനുള്ള നമ്മുടെ പ്രയാണത്തിലെ ഒരു പ്രധാന സ്തംഭമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, എല്ലാ കുട്ടികള്‍ക്കും പോഷകാഹാരം ലഭിക്കുന്ന, എല്ലാ അമ്മമാരെയും ശാക്തീകരിക്കുന്ന, ഓരോ പൗരനും അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന ഒരു നവഭാരതം കെട്ടിപ്പടുക്കാന്‍ വനിതാ-ശിശു വികസന മന്ത്രാലയം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.

മിഷന്‍ സക്ഷം അങ്കണവാടി, പോഷണ്‍ 2.0 എന്നിവ മുഖേന, കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവരിലെ പോഷകാഹാര ഗുണഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം, ക്ഷേമം, പ്രതിരോധശേഷി എന്നിവ പരിപോഷിപ്പിക്കുന്ന നൂതന രീതികള്‍ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നാം ലക്ഷ്യമിടുന്നു. 14 ലക്ഷം അങ്കണവാടി കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖലയാണ് ഈ പ്രവര്‍ത്തനത്തിന്റെ കേന്ദ്രം. ഈ ശൃംഖലയിലൂടെ മന്ത്രാലയം ഏകദേശം 10 കോടി ഗുണഭോക്താക്കളെ പിന്തുണയ്‌ക്കുന്നു.

രാജ്യത്തുടനീളമുള്ള 8 കോടിയിലധികം കുട്ടികളുടെ ആരോഗ്യത്തിനും പോഷകാഹാരത്തിനും പിന്തുണ നല്‍കിക്കൊണ്ട് മന്ത്രാലയം ഭാവിയെ പരിപോഷിപ്പിക്കുന്നു. കുട്ടികള്‍ക്ക് ആരോഗ്യപൂര്‍ണ്ണമായ ചൂടുള്ള പാകം ചെയ്ത ഭക്ഷണവും എല്ലാ ഗുണഭോക്താക്കള്‍ക്കും ടേക്ക്-ഹോം റേഷനും എത്തിക്കുന്ന അനുബന്ധ പോഷകാഹാര പദ്ധതിയാണ് ഈ ഉദ്യമത്തിന്റെ കാതല്‍. ശുപാര്‍ശ ചെയ്യുന്ന ഭക്ഷണ അലവന്‍സും ശരാശരി ദൈനംദിന ഉപഭോഗവും തമ്മിലുള്ള നിര്‍ണ്ണായകമായ വിടവ് നികത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഭക്ഷണ വൈവിധ്യം സ്വീകരിച്ചും ശ്രീ അന്നം, ജോവര്‍, ബജ്ര, റാഗി തുടങ്ങിയ പ്രാദേശികവും പരമ്പരാഗതവുമായ ഭക്ഷണങ്ങളെ പിന്തുണച്ചും ഓരോ കുട്ടിക്കും പഠിക്കാനും വളരാനും അഭിവൃദ്ധി പ്രാപിക്കാനും ആവശ്യമായ പോഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പും വിളര്‍ച്ചയും പരിഹരിക്കുന്നതിനുള്ള പദ്ധതികളില്‍ നാം മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും, മറ്റൊരു പ്രധാന പോഷകാഹാര സൂചകമായ അമിതഭാരവും പൊണ്ണത്തടിയും പരിഹരിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്കാലത്തെ പൊണ്ണത്തടി ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത് ടൈപ്പ് 2 പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും.

സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയും കാലിഫോര്‍ണിയ ബെര്‍ക്ക്ലി സര്‍വ്വകലാശാലയും മക്ഗില്‍ സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍, ഗര്‍ഭകാലത്ത് ഗര്‍ഭാശയത്തിലുള്‍പ്പെടെ ആദ്യ 1,000 ദിവസങ്ങളില്‍ പഞ്ചസാര ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പക്ഷം, കുട്ടികള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്നും മുതിരുമ്പോള്‍ രക്താതിമര്‍ദ്ദം വരാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി. ഇത് പരിഹരിക്കുന്നതിനും അനുബന്ധ പോഷകാഹാരത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, ലോകാരോഗ്യ സംഘടനയുടെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെയും ശുപാര്‍ശകള്‍ക്കനുസൃതമായി സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം, മുതിര്‍ന്നവരും കുട്ടികളും ദിവസേനയുള്ള മൊത്തം കലോറി ഉപഭോഗത്തിന്റെ 10% ആയി പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തണം. ദിവസേന കഴിക്കുന്ന സ്വാഭാവിക പഞ്ചസാരയുടെ അളവ് 5% ആയി കുറയ്‌ക്കാനും ഡബ്ല്യുഎച്ച്ഒ നിര്‍ദ്ദേശിക്കുന്നു.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഒട്ടും പഞ്ചസാര നല്‍കരുതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ശുപാര്‍ശ ചെയ്യുന്നു. കൂടാതെ സമീകൃതാഹാരത്തിന്റെ ഭാഗമായി ഗര്‍ഭിണികള്‍ ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും ലിംഗഭേദമെന്യേ പഞ്ചസാര ദൈനംദിന കലോറി ഉപഭോഗത്തിന്റെ 5% ല്‍ താഴെയായിരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. സംസ്‌കരിച്ച പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാനും ആവശ്യമുള്ളിടത്ത് ശര്‍ക്കര ഉപയോഗിക്കാനും, മൊത്തം ഉപഭോഗത്തിന്റെ 5% ല്‍ താഴെയായി പരിമിതപ്പെടുത്താനും മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കണം. പ്രഭാത ലഘുഭക്ഷണത്തിന്റെയും എച്ച്‌സിഎമ്മിന്റെയും ഭാഗമായി മധുരപലഹാരങ്ങളും കുറയ്‌ക്കണം.

ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കുന്നത് ഒഴിവാക്കുകയും കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുന്ന ടിഎച്ച്ആര്‍ പാചകക്കുറിപ്പുകള്‍ വികസിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ചേരുവകള്‍ 2011 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയന്ത്രണങ്ങളും 2020 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും (ശിശു പോഷകാഹാരത്തിനുള്ള ഭക്ഷണം) ചട്ടങ്ങളും പാലിക്കണം. അധിക പഞ്ചസാര ‘വേണ്ട’ എന്ന് പറയുന്നതിലൂടെ, അമിതവണ്ണത്തില്‍ നിന്നും രക്താതിമര്‍ദ്ദം, പ്രമേഹം തുടങ്ങിയ അനുബന്ധ രോഗങ്ങളില്‍ നിന്നും മുക്തമായ ഒരു ഭാവിക്ക് ഭാരതം ‘അതെ’ എന്ന് പറയുകയാണ്.

പരമ്പരാഗത ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി, മന്ത്രാലയം സീസണല്‍, പ്രാദേശിക ചേരുവകളില്‍ നിന്നും റാഗി, ചെറുധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ധാന്യങ്ങളില്‍ നിന്നും നിര്‍മ്മിച്ച പോഷകസമൃദ്ധമായ പ്രീമിക്‌സുകള്‍ ആയ പുഷ്ടാഹാര്‍ ലഭ്യമാക്കുന്നു. കടകളില്‍ നിന്ന് വാങ്ങുന്ന മിശ്രിതങ്ങള്‍ക്ക് ബദലാണ് ആരോഗ്യകരവും വൈവിധ്യപൂര്‍ണ്ണവുമായ പുഷ്ടാഹാര്‍. പ്രാദേശിക, സീസണല്‍ രുചിവൈവിദ്ധ്യവും ആരോഗ്യകരമായ പോഷകാഹാരവും ഇത് ഉറപ്പാക്കുന്നു.

‘നമ്മുടെ ഭക്ഷണശീലങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ, കൂടുതല്‍ ശക്തവും ആരോഗ്യകരവും രോഗരഹിതവുമായ ഭാവി ഉറപ്പാക്കാന്‍ കഴിയും.’ ഈ അമൃത കാലത്ത്, നമ്മുടെ കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും മതിയായ കലോറിയും ലഭ്യമാകണം. അവര്‍ക്കുള്ള ഭക്ഷണം ആവശ്യമായ അളവില്‍ മാത്രമല്ല, ആരോഗ്യകരവുമായിരിക്കണം എന്നത് പരമപ്രധാനമാണ്. അത് അവരുടെ സമഗ്രമായ വളര്‍ച്ചയ്‌ക്കും വികാസത്തിനും കാരണമാകണം.

Tags: malnutritionannapoorna DeviMission Saksham AnganwadiPotion 2.0
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് ഗുരുതര പോഷകാഹാര കുറവ്; ഡയറ്റീഷ്യന്റെ നിര്‍ദ്ദേശം ഭരണസമിതി അട്ടിമറിച്ചു

Main Article

ആഗോള വിശപ്പടക്കാനുള്ള പാത ഭാരതത്തിലൂടെ

ഉമ്മയുടെ മാറില്‍ ചേര്‍ന്നു കിടക്കുന്ന മാംസ പേശി ക്ഷയിക്കുന്ന ജനിതകരോഗമുള്ള കുട്ടിയെ ഇസ്രയേല്‍ അതിക്രമം മൂലം ഭക്ഷണം കിട്ടാതെ എല്ലും തോലുമായി കുട്ടിയാക്കി അവതരിപ്പിച്ച ന്യൂയോര്‍ക്ക് ടൈംസ്.(ഇടത്ത്) ഉമ്മ മാറോട് ചേര്‍ത്ത് പിടിച്ച ശരീരം ശോഷിക്കുന്ന രോഗമുള്ള ഇളയ കുട്ടിയും അവരുടെ തന്നെ രോഗമില്ലാത്ത മൂത്ത മകനും നില്‍ക്കുന്ന യഥാര്‍ത്ഥ ചിത്രം. ന്യൂയോര്ക്ക് ടൈംസിന്‍റെ ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കുന്ന കള്ളം പൊളിച്ചുകളയുന്നതായിരുന്നു ഈ ചിത്രം (വലത്ത്)
World

മാംസപേശി ക്ഷയിക്കുന്ന രോഗം മൂലം എല്ലും തോലുമായ കുട്ടിയെ ഇസ്രയേല്‍ അക്രമത്താല്‍ പട്ടിണിയായ ഗാസയിലെ കുട്ടിയാക്കി ന്യൂയോര്‍ക്ക് ടൈംസ്

India

നിങ്ങളുടെ കത്തിലെ വിവരങ്ങൾ വസ്തുതാപരമായി തെറ്റാണ് ! മമത ബാനർജിക്കെതിരെ തുറന്നടിച്ച് കേന്ദ്രം

Kerala

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതില്‍  അരി ചെലവ് കുറഞ്ഞ ബദലെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.