Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ടതും കേട്ടതും: ശബരിമല സ്വർണ്ണപ്പാളി; ഇടപാടിലെ ജോൺസൺ മാവുങ്കൽ ആരാണ്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 12:57 pm IST
inKerala, News, Article

കണ്ടതും കേട്ടതും

ശബരിമലയിൽ ദ്വാരപാലകർക്ക് ചാർത്തിയിരുന്ന ലോഹപ്പാളി സ്വർണമോ ചെമ്പോ മറ്റെന്തെങ്കിലും ലോഹമായിരുന്നോ? പുരാവസ്തുക്കൾ എന്ന വ്യാജത്തിൽ കേരളത്തെയും ലോകത്തെയാകെയും കബളിപ്പിച്ച ‘ജോൺസൺ മാവുങ്ക’ലിന്റെ കാലത്തെ വെളിപ്പെടുത്തലുകൾ പോലെ സങ്കീർണ്ണവും ദുരൂഹവുമാണ് ശബരിമല വിഷയത്തിൽ പുറത്തുവരുന്ന വാർത്തകൾ. എന്നാൽ, ഈ വാർത്തകളെല്ലാം പുറത്തുവരുമ്പോൾ ഈശ്വരവിശ്വാസത്തിന്റെ പേരിൽ ഭക്തന്മാർ ചതിക്കപ്പെടുന്നുവെന്നതാവ് ഞെട്ടിക്കുന്നത്. മാത്രമല്ല, പ്രധാന ആരാധനാലയങ്ങളിൽ നടക്കുന്ന ഈ വമ്പൻ തട്ടിപ്പുകൾ ചെയ്യുന്നവർ കേസിൽ പെടുമെങ്കിലും കളങ്കപ്പെടുന്നത് മഹാക്ഷേത്രങ്ങളുടെ നടത്തിപ്പിലെ വിശ്വാസ്യതയാണ്.
ഈ വിഷയത്തിൽ ആരാണ് ‘ജോൺസൺ മാവുങ്കൽ’ എന്നതാണ് ചോദ്യം. സ്വർണ്ണം പൂശാൻ ദീർഘകാലമായി തിരുവിതാംകൂർ ദേവസ്വം ബോർഡുമായി കരാർ ഉണ്ടാക്കിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയോ? അതോ ഈ കരാർ, കരാറുകാരനെക്കുറിച്ച് അന്വേഷിക്കാതെ പോറ്റിക്ക് നൽകിയ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്താണോ? അതല്ല, ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശങ്ങളും വ്യവസ്ഥകളും ലംഘിച്ച് ഈ നടപടികൾക്കെല്ലാം കൂട്ടുനിന്ന ദേവസ്വം ബോർഡ് ആകെയാണോ? ശബരിമലയിൽ ഈ ഇടപാടുകൾക്കെല്ലാം അവസരമൊരുക്കിയ ദേവസ്വം വകുപ്പുമന്ത്രി വി.കെ. വാസവനോ? അതല്ല, ദേവസ്വം ബോർഡ് ഭരിക്കാനും വരുമാനമുള്ള ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനും തന്ത്രങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സാക്ഷാൽ മുഖ്യമന്ത്രിതന്നെയോ? ആരായാലും ഈ ജോൺസൺ മാവുങ്ക’ലിനെതിരേ നടപടിക്ക് വൈകുന്നത് അയാൾക്ക് ഉന്നത അധികാര കേന്ദ്രങ്ങളിലുള്ള പിടിപാടുകൊണ്ടുതന്നെയാണെന്ന് വ്യക്തം.
ഏഴു വിഷയങ്ങളിൽ വ്യക്തമായ മറുപടി അധികൃതരിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്:
1. ശബരിമലയിൽ സ്വർണപ്പാളികൾ സ്വർണ്ണം പൊതിഞ്ഞതാണോ, പൂശിയതാണോ, അതല്ല, ചെമ്പാണോ, അതോ ഏറ്റവും പുതിയ വെളിപ്പെടുത്തൽപോലെ സ്വർണ്ണ പെയിന്റടിച്ചതാണോ?

2. വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിൽ സ്വർണ്ണം പൂശിയ കാലത്തെ വ്യക്തമായ കണക്കുകൾ പ്രകാരം സ്വർണ്ണത്തിന്റെ അളവെത്ര?

3. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിലെ സ്വർണ്ണം പൂശൽ ഇടപാടുകൾക്ക് കരാർ ലഭിക്കാൻ ആരാണ് സഹായിച്ചത്. പോറ്റിയുടെ പശ്ചാത്തലം അന്വേഷിക്കാതെ ഇതിന് നിയോഗിച്ചത് ആരുടെ തീരുമാനപ്രകാരമാണ്?

4. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആദ്യം പറഞ്ഞത് ദേവസ്വം ഉദ്യോഗസ്ഥരുടെ പിഴവാണ് കാരണം എന്നായിരുന്നു. എന്നാൽ, ഇപ്പോൾ തന്റെ ഭരണകാലത്തിനുമുമ്പ് ഈ കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതും അന്വേഷിക്കണമെന്നുമാണ്. ഈ നിലപാടു മാറ്റം എന്തുകൊണ്ടാണ്.

5. ദേവസ്വം ബോർഡ് ഭരിക്കുന്നത് കോൺഗ്രസിൽനിന്ന് കാലുമാറി സിപിഎമ്മിലെത്തിയ പ്രശാന്തല്ല, പാർട്ടിതന്നെയാണെന്ന ആരോപണം ശരിവെക്കുന്നതല്ലേ ഈ സംഭവം?

6. ശബരിമലയിൽ മാത്രമാണോ ഇത്തരം കൃത്രിമങ്ങൾ എന്ന കാര്യത്തിലും അന്വേഷണം വേണ്ടതില്ലേ?

7. ആഗോളതലത്തിൽ അയ്യപ്പ-ശബരിമല സംരക്ഷണത്തിന് ‘സംരംഭകരെ’ വിളിച്ചുകൂട്ടിയ സർക്കാരിന് ക്ഷേത്രസ്വത്ത് കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേടിന് കാരണക്കാരായ ‘ജോൺസൺ മാവുങ്കൽ’ ആരാണെന്ന് പോലും കണ്ടെത്താൻ രണ്ടാഴ്ച കഴിഞ്ഞിട്ടും സാധിക്കാത്തത് എന്ത് എന്ന ചോദ്യവും ഉയരുന്നു.

Tags: #KantathumKettathum#JohnsonMavinkal#GoldPlatingSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

Kerala

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

Kerala

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

Kerala

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.