Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്രിപ്പിള്‍ വണ്ടര്‍: സെഞ്ച്വറി നേട്ടവുമായി രാഹുല്‍, ജുറെല്‍, ജഡേജ; ഭാരതത്തിന് 286 റണ്‍സിന്റെ ലീഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 05:50 am IST
in Cricket

ഒന്നാം ഇന്നിങ്‌സ്: വിന്‍ഡീസ്- 162, ഭാരതം- 448/5

അഹമ്മദാബാദ്: ഋഷഭ് പന്തിന്റെ അഭാവം പരിഹരിക്കാനൊത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന് തെളിയിച്ച് ധ്രുവ് ജുറെല്‍ ഭാരതത്തിനായി കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കി. ഭാരതത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിങ്ങിന് അടിത്തറയിട്ട കെ.എല്‍. രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി മടങ്ങി. സെഞ്ച്വറി തിളക്കവുമായി ജഡേജ ഭാരത ലീഡ് 300ലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തിലെത്തിയ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസത്തിന്റെ പ്രധാന സംഭവങ്ങളാണിത്രയും.

ആദ്യദിനം വിന്‍ഡീസ് നേടിയ 162 റണ്‍സിനെതിരെ ഭാരതം 286 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. മത്സരം മൂന്നാം ദിവസത്തിലേക്ക് പിരിയുമ്പോള്‍ ഭാരതം 128 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത് 448 റണ്‍സ്.

സെഞ്ച്വറി തികച്ച രവീന്ദ്ര ജഡേജ(104)യ്‌ക്കൊപ്പം മറ്റൊരു ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍(ഒമ്പത്) ആണ് ക്രീസില്‍. ഇന്നലെ വിന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് ആകെ മൂന്ന് ഭാരത ബാറ്റര്‍മാരെ മാത്രമാണ് പുറത്താക്കാന്‍ സാധിച്ചത്. ശുഭ്മന്‍ ഗില്‍(50), കെ.എല്‍. രാഹുല്‍(100), ധ്രുവ് ജുറല്‍(125).

തലേന്ന് ഒരുമിച്ച രാഹുലും ഗില്ലും ചേര്‍ന്ന് ഇന്നലെ രാവിലെ മികച്ച തുടക്കമാണ് നല്‍കിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 120 റണ്‍സ് കൂട്ടിചേര്‍ത്തു. അര്‍ദ്ധ സെഞ്ച്വറി തികച്ച ഉടനെ ക്യാപ്റ്റന്‍ ഗില്‍ പുറത്തായി. വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചേസിനായിരുന്നു വിക്കറ്റ്. അഞ്ചാമനായി ധ്രുവ് ജുറെല്‍ ക്രീസലെത്തി. തുടര്‍ന്നും വലിയ ക്ഷീണം ഏശാതെ ഭാരത ഇന്നിങ്‌സ് പുരോഗമിച്ചുകൊണ്ടിരുന്നു. ഏവരും കാത്തിരുന്ന സെഞ്ച്വറി നേട്ടത്തിലേക്ക് രാഹുല്‍ എത്തി. 12 ബൗണ്ടറികളടങ്ങുന്നതായിരുന്നു ആ കരുത്തുറ്റ ഇന്നിങ്‌സ്. സെഞ്ച്വറി തികച്ച് ഒരു റണ് പോലും ചേര്‍ക്കും മുമ്പേ ജോമല്‍ വാരിക്കന്റെ പന്തില്‍ നാലാമനായി രാഹുല്‍ പുറത്തായി.

ജുറെലിനൊപ്പം അഞ്ചാം വിക്കറ്റില്‍ ജഡേജ കൂട്ടാളിയായെത്തിയതോടെ മത്സരം കൂടുതല്‍ ആവേശകരമായി. ഇരുവരും മിന്നും ഫോമില്‍ സ്‌കോര്‍ ചെയ്ത് മുന്നേറി സെഞ്ച്വറി നേട്ടത്തിലേക്ക് കുതിച്ചു. 55 ഓവറുകള്‍ പിന്നിട്ട ഈ കൂട്ടുകെട്ടില്‍ 206 റണ്‍സ് പിറന്നു. 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമായി ജുറെല്‍(125) പുറത്തായി. കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേട്ടവുമായാണ് ജുറെല്‍ മടങ്ങിയത്. മത്സരത്തിന്റെ രണ്ടാം ദിനം പൂര്‍ത്തിയാകും മുമ്പേ ജഡേജ കരിയറിലേക്ക് ഒരു സെഞ്ച്വറി നേട്ടം കൂടി ചേര്‍ത്തു. 176 പന്തുകളില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതം 104 റണ്‍സുമായാണ് ജഡേജ നില്‍ക്കുന്നത്.

Tags: India v/s WestindiesTest cricket match
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

Cricket

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ന് ഭാരതം-ന്യൂസിലൻഡ്; അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രാത്രി ഏഴിന്

Cricket

ന്യൂസിലന്‍ഡ് വെസ്റ്റിന്‍ഡീസ്: രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പരാജയ ശേഷം മൈതാനം വിടുന്ന ഭാരത ടീം
Cricket

രഞ്ജിയെ ഒഴിവാക്കി, ആരവങ്ങളില്‍ മതിമറന്നതിന്റെ ദുരന്തം

അയര്‍ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ബംഗ്ലാദേശ് ബാറ്റര്‍മാരയ മുഷ്ഫിഖുര്‍ റഹീമും ലിറ്റന്‍ ദാസും
Cricket

അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര; രണ്ടാം ടെസ്റ്റിലും ബംഗ്ലാ ആധിപത്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.