Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവരാത്രി വിഗ്രഹങ്ങളെത്തി; അനന്തപുരിക്ക് ഇനി സരസ്വതീപൂജയുടെ നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 10:17 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: വാഗീശ്വരിയുടെ അക്ഷരപൂജയ്‌ക്കായി പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. വിഗ്രഹ ഘോഷയാത്രയ്‌ക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പാണ് ഒരുക്കിയത്.

ഘോഷയാത്രയുടെ മൂന്നാം നാള്‍ ആയ ഇന്നലെ രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്നാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. തുടര്‍ന്ന് കരമന ആവടി അമ്മന്‍കോവിലിലെത്തിച്ച വിഗ്രഹങ്ങള്‍ ഇറക്കി പൂജ നടത്തി. വൈകിട്ട് 6ന് ആചാരപരമായി കരമനയില്‍ നിന്ന് ആരംഭിച്ച നവരാത്രി ഘോഷയാത്രയ്‌ക്കൊപ്പം അണിചേരാനും രാത്രിയില്‍ ശ്രീപദ്മനാഭന്റെ മുന്നില്‍ ദേവി എത്തുന്നത് ദര്‍ശിക്കാനും നിരവധി ഭക്തര്‍ ഭക്ത്യാദരപൂര്‍വം കാത്തുനിന്നു.

കരമനയില്‍ നിന്ന് തിരിച്ച ഘോഷയാത്രയില്‍ കുതിര പോലീസ്, സായുധ സേന, മുത്തുക്കുടകളേന്തിയ വനിതകള്‍, മുരുകന്റെ വേഷം കെട്ടിയ കുട്ടികള്‍, വിവിധ വാദ്യമേളങ്ങള്‍, തുടങ്ങിയവ അനുഗമിച്ചു. കിള്ളീപ്പാലത്ത് വച്ച് പോലീസ് ഗാര്‍ഡ്ഓഫ് ഓണല്‍ നില്‍കി. ഘോഷയാത്ര കടന്നുപോകുന്ന വഴി നീളെ ഫഌവറിസ്റ്റ് ആന്റ് ഫ്രണ്ട്‌സ് അസോസിയേഷന്‍ പുഷ്പവൃഷ്ടി നടത്തി.

പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടില്‍ നിന്ന് സരസ്വതിദേവിയെ ആനപ്പുറത്തും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ പല്ലക്കിലുമാണ് എഴുന്നള്ളിച്ചത്. വേലുത്തമ്പി ദളവ നടയ്‌ക്കുവച്ച ആയിരം കിലോ തൂക്കമുള്ള വെള്ളിക്കുതിരപ്പുറത്താണ് കരമന സത്യവാഗീശ്വരീ ക്ഷേത്രത്തില്‍ നിന്ന് വേളിമല കുമാരസ്വാമിയെ എഴുന്നള്ളിച്ചത്. കിഴക്കേകോട്ടയില്‍ എത്തിയപ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ വിഗ്രഹങ്ങളെ ആചാരപൂര്‍വം വരവേറ്റ് ഘോഷയാത്രയെ അനുഗമിച്ച ഉടവാള്‍ ഏറ്റുവാങ്ങി.

ജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ രാമവര്‍മ, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായി, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീഭായി തുടങ്ങിയവര്‍ മാതൃദേവതയെയും കുമാരസ്വാമിയെയും മുന്‍ ഉദിത്തനങ്കയെയും(മുന്നൂറ്റി നങ്ക) കരുവേലപ്പുര മാളികയ്‌ക്ക് മുന്നില്‍ നിന്ന് വണങ്ങി. കിഴക്കേനടയില്‍ ഘോഷയാത്രയ്‌ക്ക് രാജകീയ വരവേല്‍പ്പ് നല്‍കി.

പദ്മതീര്‍ഥക്കുളത്തിലെ ആറാട്ടിന് ശേഷം സരസ്വതീദേവിയെ നവരാത്രി മണ്ഡപത്തില്‍ പൂജയ്‌ക്കിരുത്തി. വേളിമല കുമാരസ്വാമിയെ വലിയശാല ദേവീക്ഷേത്രത്തിലേക്കും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലേക്കും പൂജയ്‌ക്കായി കൊണ്ടുപോയി. ഇന്ന് മുതല്‍ നവരാത്രി മണ്ഡപത്തില്‍ പൂജകള്‍ ആരംഭിക്കും.

നവരാത്രി മണ്ഡപത്തില്‍ സംഗീത, നാട്യാര്‍ച്ചയും നടക്കും. ഒക്ടോബര്‍ രണ്ടിനാണ് പൂജയെടുപ്പ്. തുടര്‍ന്ന് കുമാരസ്വാമിയുടെ പൂജപ്പുരയിലേക്കുള്ള പള്ളിവേട്ട നടക്കും. കോട്ടയ്‌ക്കകത്തൊരുക്കിയ സ്വീകരണത്തില്‍ കൊട്ടാരം ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. രാജരാജവര്‍മ, സെക്രട്ടറി ഡി.വെങ്കിടേശ്വര അയ്യര്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗങ്ങളായ എ.വേലപ്പന്‍നായര്‍, കരമനജയന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: VageeswariDevout welcomeThiruvananthapuramPadmanabhapuram PalaceAkshara PoojanavratriIdol procession
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.