Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തിൽ; 99% സാധനങ്ങളും അഞ്ച് ശതമാനം നികുതിയിലെത്തും, നികുതി ഭാരത്തില്‍ നിന്ന് മോചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 10:41 am IST
inIndia, Business

ന്യൂദല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് കരുത്തേകുന്ന ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തിൽ. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ജിഎസ്ടി പരിഷ്‌കരണം ഗുണം ചെയ്യും. അടുക്കള സാമഗ്രികൾ മുതൽ വാഹനവും മരുന്നും ഇലക്‌ട്രോണിക് ഉത്പന്നങ്ങളുമടക്കം 375ഓളം ഇനങ്ങളുടെ നികുതിയിൽ തിങ്കളാഴ്ച മുതൽ ഗണ്യമായ കുറവുണ്ടാകും.

രാജ്യത്തെ എല്ലാ മേഖലയ്‌ക്കും ജിഎസ്ടി പരിഷ്‌കരണം നേട്ടമാകും. പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ ജനങ്ങളും വ്യാപാരികളും പ്രവേശന നികുതി, വില്‍പ്പന നികുതി, എക്സൈസ്, വാറ്റ്, സേവന നികുതി തുടങ്ങി വിവിധ നികുതികളുടെ വലയിലായിരുന്നു. പലതരം നികുതികള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യം. ജനങ്ങളാണ് ദൈവം എന്നതാണ് സര്‍ക്കാറിന്റെ നയം. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തുകയാണ്. ഭാരതം മറ്റൊരു നിര്‍ണായകഘട്ടത്തിലേക്ക് കടക്കുകയാണ്. ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ എല്ലാവര്‍ക്കും ഗുണമുണ്ടാകും. നികുതി ഭാരതത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും. ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള ഒരു ചുവടുവെപ്പുകൂടിയാണ് ജിഎസ്ടി പരിഷ്‌കരണം – പ്രധാനമന്ത്രി പറഞ്ഞു.

ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഇതിനു തുടര്‍ച്ചയുണ്ടാകും. ഈ പരിഷ്‌ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകള്‍ ഇല്ലാതാക്കുന്നു. ഇന്ന് മുതല്‍ 5%, 18% നികുതി സ്ലാബുകള്‍ മാത്രമാണ് ഉണ്ടാവുക. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം നികുതിയിലെത്തും. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തിയാണ് ഈ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പലതരം നികുതികളാണ് രാജ്യത്ത് വിലവര്‍ധനയ്‌ക്ക് കാരണമായിരുന്നത്. ജിഎസ്ടി ഈ പ്രതിസന്ധി പരിഹരിച്ചു. എല്ലാ വിഭാഗത്തിനും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്. സ്‌കൂട്ടര്‍, ബൈക്ക്, കാര്‍, ടിവി തുടങ്ങി എല്ലാ സാധനങ്ങളുടെയും വില കുറയും. വ്യാപാരികള്‍ ജിഎസ്ടി പരിഷ്‌കരണത്തില്‍ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വില കുറയും. വീട് വയ്‌ക്കുന്നവര്‍ക്കും ചെലവ് കുറയും. യാത്രകള്‍ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്‍കം ടാക്സ് ഇളവ് പരിധി ഉയര്‍ത്തല്‍, ജിഎസ്ടി പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ ജനങ്ങള്‍ക്ക് 2.5 ലക്ഷം കോടി രൂപ ലാഭിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വദേശി പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന് ശക്തി പകര്‍ന്നു. സ്വദേശി ഉപഭോഗം നമ്മുടെ അഭിവൃദ്ധിക്കായുള്ള മുന്നേറ്റത്തെയും ശക്തിപ്പെടുത്തും.

രാജ്യത്തിന്റെ സമൃദ്ധിക്ക് സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണം. വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കണം. ഭാരതത്തില്‍ നിര്‍മിച്ച ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം. രാജ്യത്തിന് ആവശ്യമായത് രാജ്യത്ത് തന്നെ നിര്‍മിക്കാന്‍ സാധിക്കണം. എല്ലാ വീടുകളിലും കടകളിലും സ്വദേശി ഉത്പന്നങ്ങള്‍ നിറയണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നവരാത്രി ആശംസകളും നേര്‍ന്നു.

Tags: middle-classGST reformKitchen applianceswomenBenefityouthgrowthmedicines
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

India

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.