Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

അഷ്ടലക്ഷ്മിമാരുടെ വികസനക്കുതിപ്പ്

അനേകം കേന്ദ്രസംസ്ഥാന പദ്ധതികള്‍ വഴി വ്യാവസായിക സാങ്കേതിക പാര്‍ക്കുകള്‍, ലോജിസ്റ്റിക്സ് ഹബ്ബുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വഴി ഈ മേഖലയില്‍ അതിവേഗമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. രാജ്യം വികസിക്കണം എന്നു മാത്രമല്ല, ആ വികസനം അസന്തുലിതമാവരുതെന്നും നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 11:07 am IST
inEditorial, Vicharam

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ നൂറ്റാണ്ടുകളായി ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെങ്കിലും വികസനപരമായി അങ്ങനെ ആയിരുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷം ആറുപതിറ്റാണ്ട് കാലം കോണ്‍ഗ്രസ് രാജ്യവും സംസ്ഥാനങ്ങളും ഭരിച്ചതാണ് ഈ വികസന രാഹിത്യത്തിന് പ്രധാന കാരണം. 2014 ല്‍ ബിജെപി രാജ്യത്ത് അധികാരത്തില്‍ വരികയും, നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ അധികാര കുത്തക തകര്‍ന്നു. രാജ്യത്ത് വികസനത്തിന്റെ പുതിയൊരു യുഗം പിറക്കുകയും ചെയ്തു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഈ വികസന മുന്നേറ്റത്തിന്റെ ഗുണഭോക്താക്കളായി മാറി. മിസോറാമിലെ ബൈറാബി-സൈരാങ് റെയില്‍ പാത പ്രധാനമന്ത്രി മോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചതോടെ ഈ കൊച്ചു സംസ്ഥാനം രാജ്യത്തിന്റെ റെയില്‍ ഭൂപടത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. രാജ്യത്തിനും മിസോറാമിലെ ജനങ്ങള്‍ക്കും ചരിത്രപരമായ ദിനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് തന്ത്രപ്രധാനമായ സ്ഥാനമുണ്ട്. ഭൂട്ടാന്‍, നേപ്പാള്‍ മുതലായ രാജ്യങ്ങളിലേക്കും, ആസിയാന്‍ രാഷ്‌ട്രങ്ങളുടെ വിപണികള്‍ക്കും എളുപ്പത്തിലുള്ള പ്രവേശന സൗകര്യം ഇതുവഴിയുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ‘ആക്ട് ഈസ്റ്റ് ‘ നയത്തിന്റെ അവിഭാജ്യഘടകമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍.

പ്രകൃതി സമ്പത്ത് സമൃദ്ധമായ ഈ പ്രദേശത്ത് വന്‍ ധാതു നിക്ഷേപങ്ങളുമുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങളും ധാരാളം.

അറുപത് ശതമാനത്തിലേറെയും വനങ്ങളാണ്. സമൃദ്ധമായ പ്രകൃതി വിഭവങ്ങളും വിശാലമായ ജൈവ വൈവിധ്യവും കൊണ്ട് സമ്പന്നമായ ഈ പ്രദേശം വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതുമാണ്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ കലവറയാണ്. നിക്ഷേപകര്‍ക്ക് ഇവിടുത്തെ ജനങ്ങളുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള വിശാലമായ സാധ്യതകളുണ്ട്. ഈ പ്രദേശത്തെ വ്യാപാര വളര്‍ച്ചയെ പിന്തുണയ്‌ക്കുന്നതിനായി മോദി സര്‍ക്കാര്‍ ധാരാളം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

അനേകം കേന്ദ്രസംസ്ഥാന പദ്ധതികള്‍ വഴി വ്യാവസായിക സാങ്കേതിക പാര്‍ക്കുകള്‍, ലോജിസ്റ്റിക്സ് ഹബ്ബുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വഴി ഈ മേഖലയില്‍ അതിവേഗമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. രാജ്യം വികസിക്കണം എന്നു മാത്രമല്ല, ആ വികസനം അസന്തുലിതമാവരുതെന്നും നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ നിരന്തരം അവഗണിക്കുകയായിരുന്നു. ഇവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ആത്മാര്‍ത്ഥമായി യാതൊന്നും ചെയ്തില്ല. സ്ഥാപിത താല്പര്യക്കാരെ പിന്തുണയ്‌ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇത് വിഘടന വാദത്തിന് വളംവയ്‌ക്കുകയും കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്തു. ഇതിന്റെ ദുരന്തഫലങ്ങളില്‍ നിന്ന് ഇപ്പോഴും ഈ സംസ്ഥാനങ്ങള്‍ക്ക് മോചനം ലഭിച്ചിട്ടില്ല. ഇതിന് ഉദാഹരണമാണ് മണിപ്പൂരിലെ അക്രമസംഭവങ്ങള്‍. ജനങ്ങളെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നും, സാംസ്‌കാരിക ധാരകളെ ശക്തിപ്പെടുത്തിയും ദേശീയോദ്ഗ്രഥനം സാധ്യമാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. സംഗീതത്തിന്റെ വിശ്വചക്രവാളം തൊട്ട അസമിന്റെ പ്രിയഗായകന്‍ ഭൂപെന്‍ ഹസാരികയെ നൂറാം ജന്മദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചത് ഇതിന്റെ ഭാഗമാണ്. ഈ ആത്മബന്ധത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മിസോറാമിലും കണ്ടത്. സങ്കുചിത രാഷ്‌ട്രീയത്തിനപ്പുറം മൂര്‍ത്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കുന്നതിലൂടെ മോദി അഷ്ടലക്ഷ്മിമാര്‍ എന്നു വിളിപ്പേരുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ തിളക്കം വര്‍ദ്ധിപ്പിക്കുകയാണ്.

Tags: Balanced growthdevelopmentInfrastructureNarendra Modi GovernmentRapid changesCentral-state projectsIndustrial technology parksLogistics hubs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

പുതിയ വാര്‍ത്തകള്‍

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.