Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെട്ടിനിരത്തല്‍ സമ്പൂര്‍ണം; ബിനോയ് വിശ്വം തുടരും, കെ.ഇ. ഇസ്മയിലിന്റെ തിരിച്ചുവരവ് സാധ്യതകള്‍ അടയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 07:14 am IST
inKerala

ആലപ്പുഴ: സിപിഐയില്‍ വെട്ടിനിരത്തല്‍ സമ്പൂര്‍ണം, ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി തുടരും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. എതിര്‍ ശബ്ദം ഉയര്‍ത്താന്‍ പോലും കഴിയാതെ എതിര്‍പക്ഷം ദുര്‍ബലമായിരുന്നു. മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിനെ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതോടെ ബിനോയ് വിശ്വത്തിന്റെ എതിര്‍ചേരി നായകനില്ലാത്ത അവസ്ഥയിലായിരുന്നു.

സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കെ. പ്രകാശ് ബാബുവിന്റെ പേര് ഇവര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ താത്പര്യക്കുറവ് അദ്ദേഹം വ്യക്തമാക്കിയതോടെ മത്സരസാദ്ധ്യത ഇല്ലാതായി. പഴയ കാനം പക്ഷക്കാരായ കെ. രാജന്‍, പി. പ്രസാദ്, പി.പി. സുനീര്‍, പി. സന്തോഷ് കുമാര്‍ എംപി എന്നിവര്‍ ബിനോയ് വിശ്വം പക്ഷത്തേക്ക് നീങ്ങുകയും പഴയ കെ.ഇ ഇസ്മയില്‍ പക്ഷം അശക്തരാവുകയും ചെയ്തതോടെയാണ് സംസ്ഥാന സെക്രട്ടറി പദം ഒറ്റപ്പേരിലേക്ക് ഒതുങ്ങിയത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10ന് സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. പാര്‍ട്ടിയിലെ എതിര്‍ശബ്ദങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് വെട്ടിനിരത്തലുകള്‍ നടത്തിയത്.

സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി. കെ.കെ. ശിവരാമനെ ഉള്‍പ്പെടെ ഒഴിവാക്കി. തിരുവനന്തപുരത്തുനിന്നുള്ള മീനാങ്കല്‍ കുമാര്‍, സോളമന്‍ വെട്ടുകാട് എന്നിവരെയും വെട്ടിനിരത്തി, കാനം രാജേന്ദ്രന്റെ വിശ്വസ്തനും എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശുഭേഷ് സുധാകറിനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. ചാത്തന്നൂര്‍ എംഎല്‍എ ജി.എസ്. ജയലാലിനെ ഇത്തവണയും ഉള്‍പ്പെടുത്തിയില്ല.

കൊല്ലത്തുനിന്ന് എസ്. ബുഹാരി, എ. മന്മഥന്‍ നായര്‍, ലിജു ജമാല്‍, ആലപ്പുഴയില്‍ നിന്ന് സി.എ. അരുണ്‍കുമാര്‍, എറണാകുളത്തുനിന്ന് കെ.എന്‍. സുഗതന്‍, പത്തനംതിട്ടയില്‍ നിന്ന് കെ.ജി. രതീഷ് കുമാര്‍, കോട്ടയത്തുനിന്ന് ജോണ്‍ വി.ജോസഫ് എന്നിവര്‍ കൗണ്‍സിലിലെത്തി. ഇതില്‍ അരുണ്‍കുമാര്‍, മന്ത്രി പി. പ്രസാദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ്. നേരത്തെ സംസ്ഥാന സെക്രട്ടറിക്കെതിരായ ഫോണ്‍ വിവാദത്തില്‍ ഉള്‍പ്പെട്ട കെ.എം. ദിനകരനും കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെട്ടു.

സംസ്ഥാന കൗണ്‍സിലില്‍ നിന്ന് എഐടിയുസി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി മീനാങ്കല്‍ കുമാറിനെയും പ്രസിഡന്റ് സോളമന്‍ വെട്ടുകാടിനെയും ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നു.

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് കടുപ്പിച്ചതോടെ മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിന്റെ തിരിച്ചുവരവ് സാധ്യതകള്‍ അടയുന്നു. സംസ്ഥാന സമ്മേളനത്തിന്റെ വേദിയില്‍ ഇരിക്കാന്‍ ഇസ്മയിലിന് യോഗ്യത ഇല്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. കെ.ഇ. ഇസ്മയിലിന് ഒപ്പം പന്ന്യന്‍ രവീന്ദ്രനും സി. ദിവാകരനും ഒഴിവായി. പക്ഷേ അവര്‍ ഇവിടെ ഉണ്ട്. കെ.ഇ. ഇസ്മയില്‍ പക്ഷേ അങ്ങനെ അല്ലെന്നും പാര്‍ട്ടിയെ തുടര്‍ച്ചയായി കുറ്റപ്പെടുത്തുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍. ഇസ്മയിലിനെ നേരില്‍ കണ്ടു, പക്ഷേ ഫലം ഉണ്ടായില്ല. ഇസ്മയില്‍ മാത്രമല്ല പാര്‍ട്ടി ഉണ്ടാക്കിയത്. നിരവധി നേതാക്കള്‍ ചോര നല്‍കിയതാണ് ഈ പാര്‍ട്ടിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇസ്മയില്‍ തെറ്റ് തിരുത്തിയല്‍ വാതില്‍ തുറക്കും. ഇല്ലെങ്കില്‍ ഒരു സന്ധിയില്ല. പാര്‍ട്ടിക്ക് അകത്തു തുടരണം എങ്കില്‍ പാര്‍ട്ടിയാകണം. പാര്‍ട്ടി വിരുദ്ധരുടെ എല്ലാം അനുഭവം ഇതായിരിക്കുമെന്നും ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു. ഇസ്മയിന്റെ പാര്‍ട്ടി വിരുദ്ധ സമൂഹമാധ്യമ കുറിപ്പുകള്‍ ഷെയര്‍ ചെയ്തവര്‍ ആ നിലപാട് തിരുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

തിരുത്തലില്‍ തനിക്ക് പിടിവാശി ഇല്ല, തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്താന്‍ തയാറാണ്. തൃശൂര്‍ പരാജയം മുറിവാണ്. ജാഗ്രത കുറവുണ്ടായത് പരിശോധിച്ച് പിഴവുകള്‍ തിരുത്തണം. ലോക്കപ്പ് മര്‍ദനം ശക്തമായി എതിര്‍ക്കുന്ന നിലപാട് സിപിഐ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എം.ആര്‍. അജിത് കുമാറിനെ ഡിജിപി ആക്കുന്നതില്‍ എതിര്‍ക്കേണ്ട സമയത്ത് എതിര്‍പ്പ് ഉയര്‍ത്തുമെന്നും അദ്ദേഹം പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കി.

Tags: CPI Keralabinoy viswamCPI State SecretaryKE Ismail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

Kerala

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

Kerala

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.