Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കാഠ്മണ്ഡുവിലെ കലാപാഗ്‌നി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 07:02 am IST
inEditorial

നേപ്പാളില്‍ ‘ജെന്‍-സി വിപ്ലവം’ എന്ന പേരില്‍ പടര്‍ന്നുപിടിച്ച കലാപം എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളും യുവാക്കളും പാര്‍ലമെന്റിന് തീയിടുകയും, മന്ത്രിമാരെ ആക്രമിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രിക്കും മറ്റും രാജിവയ്‌ക്കേണ്ടി വന്നു. രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതോടെ ആക്രമണങ്ങള്‍ക്ക് ശമനം വന്നിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കെത്താന്‍ ഇനിയും ഏറെനാള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്‍സ്റ്റാഗ്രാം പോലെയുള്ള 20 ലേറെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് എതിരായ യുവാക്കളുടെ പ്രതിഷേധമെന്ന നിലയില്‍ മാത്രമാണ് തുടക്കത്തില്‍ സര്‍ക്കാര്‍ ഇപ്പോഴത്തെ പ്രക്ഷോഭത്തെ കണ്ടത്. എന്നാല്‍ കാര്യങ്ങള്‍ അതിവേഗം മാറിമറിഞ്ഞു. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ആദ്യം സമാധാനപരമായ പ്രകടനങ്ങളാണ് നടന്നത്. സമൂഹ മാധ്യമങ്ങളുടെ നിരോധനമാണ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അക്രമങ്ങളിലേക്ക് തിരിച്ചത്. ഇതിന് നേതൃത്വം നല്‍കിയ ജെന്‍-സി ഗ്രൂപ്പുകള്‍ അഴിമതിക്കെതിരെ ഭരണകൂട മാറ്റം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പാര്‍ലമെന്റിന് നേരെയുള്ള ആക്രമണത്തിന് തുടക്കം കുറിച്ചത്.

സമീപകാലത്ത് ശ്രീലങ്കയിലും ബംഗ്ലാദേശിലും ഭരണകൂട മാറ്റത്തിന് ഇടയാക്കിയ പ്രക്ഷോഭങ്ങളുടെ തനിയാവര്‍ത്തനമാണ് നേപ്പാളിലും അരങ്ങേറുന്നതെന്നും വിലയിരുത്തപ്പെട്ടു. കലാപകാരികള്‍ മാതൃകയാക്കുന്നത് ദക്ഷിണേഷ്യയില്‍ സമാനരീതിയിലുള്ള സമരങ്ങളെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥ കാണാന്‍ നേപ്പാളിലെ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നുവേണം മനസ്സിലാക്കാന്‍. സമൂഹ മാധ്യമങ്ങളുടെ നിരോധനം എന്ന പ്രശ്‌നത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭൂരിഭാഗവും വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കു മേല്‍ കൂടുതല്‍ നിയന്ത്രണം ഉറപ്പാക്കുക വഴി ദേശീയ താല്‍പര്യം സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ സമൂഹമാധ്യമ നിരോധനം ഒരു കാരണം മാത്രമായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുതകര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് എതിരായ ജനരോഷമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ പ്രതിഫലിച്ചത്. ജനവികാരം മനസ്സിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പ്രതിഷേധക്കാരെ ‘വെറും കളിപ്പാവകള്‍’ എന്നാണ് പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി വിശേഷിപ്പിച്ചത്.

ഇപ്പോഴത്തെ നിലയ്‌ക്ക് നേപ്പാളിലെ രാഷ്‌ട്രീയം എങ്ങോട്ട് പോകുമെന്ന് പ്രവചിക്കാനാവില്ല. ഈ രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലാണ്. കാരണം, ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും പോലെ നേപ്പാളിലും പ്രതിഷേധക്കാര്‍ പ്രത്യക്ഷത്തില്‍ അരാഷ്‌ട്രീയ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതിനു പിന്നില്‍ നേതാക്കള്‍ ഇല്ലെന്നും സംഘടനകള്‍ ഇല്ലെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും അത് ശരിയാണെന്ന് കരുതാനാവില്ല. വ്യക്തമായ രാഷ്‌ട്രീയം ഇതിന് പിന്നില്‍ ഉണ്ടാവാം. ഇത് പൂര്‍ണ്ണമായും മനസ്സിലാവണമെന്നുണ്ടെങ്കില്‍ ചിത്രം ഒന്നുകൂടി തെളിയേണ്ടതുണ്ട്. ആക്രമിക്കപ്പെട്ടതില്‍ മാവോയിസ്റ്റ് നേതാവും മൂന്നുപ്രാവശ്യം പ്രധാനമന്ത്രിയായ വ്യക്തിയുമായ പ്രചണ്ഡയുടെ വീടും ഉള്‍പ്പെടുന്നു.

രണ്ടുവര്‍ഷം മുന്‍പ് നേപ്പാളിലെ ജെന്‍-സി യുവാക്കള്‍ മുന്നിട്ടിറങ്ങി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. അതിനുശേഷമാണ് ഭാരതത്തിന്റെ ഈ അയല്‍ രാജ്യത്ത് മൂന്നാമത്തെ വലിയ രാഷ്‌ട്രീയ മാറ്റം സംഭവിക്കുന്നത്. ഒരിക്കല്‍ രാജഭരണം ഇല്ലാതാക്കാനായി സായുധ സമരത്തിന് നേതൃത്വം നല്‍കിയ പ്രചണ്ഡ പുതിയ തലമുറയുടെ കണ്ണില്‍ മറ്റൊരു പഴഞ്ചന്‍ രാഷ്‌ട്രീയക്കാരന്‍ മാത്രമാണ്.

നേപ്പാളിലെ സംഭവവികാസങ്ങളെ ഭാരതം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അക്രമ സംഭവങ്ങളെ ഭാരതം അപലപിച്ചു. നേപ്പാളുമായുള്ള അതിര്‍ത്തിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും പ്രക്ഷോഭത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭാരതത്തിലുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല. ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ ജനകീയ സ്വഭാവം ഭാരതം കാണാതിരിക്കുന്നില്ല. ജനങ്ങളെ രാഷ്‌ട്രീയക്കാരും ഭരണാധികാരികളും ശ്രദ്ധിക്കാത്തപ്പോള്‍ ജനങ്ങള്‍ കാര്യങ്ങള്‍ കയ്യിലെടുക്കുന്ന സ്ഥിതിയാണിതെന്ന് വിലയിരുത്തുന്നുമുണ്ട്. ആദ്യം ശ്രീലങ്ക, പിന്നീട് ബംഗ്ലാദേശ്, ഇപ്പോള്‍ നേപ്പാള്‍, ഇനി ഭാരതമാണ് എന്നൊരു പ്രചാരണം ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തുന്നുണ്ട്. പക്ഷേ അഴിമതിരഹിതമായ ഭരണകൂടം നിലനില്‍ക്കുകയും, ജനക്ഷേമ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുകയും ചെയ്യുന്ന ഭാരതത്തില്‍ ശ്രീലങ്കയും ബംഗ്ലാദേശും നേപ്പാളുമൊക്കെ ആവര്‍ത്തിക്കുമെന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും.

Tags: Kathmandu on FireGen Z protestsNepal riot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയങ്ക ഗാന്ധി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഉയര്‍ത്തിയത് വധഭീഷണിയോ? ജെന്‍സീ കലാപകാരികള്‍ക്കുള്ള സന്ദേശമോ?

World

പെറുവിൽ ജനറൽ-ഇസഡ് പ്രതിഷേധങ്ങൾ ആളിക്കത്തുന്നു; ഒരാൾ കൊല്ലപ്പെട്ടു , 100 പേർക്ക് പരിക്ക്

കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി (വലത്ത്)
India

ആരാണ് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ നെപോകിഡുകള്‍? രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയുമെന്ന് ബിജെപി

കോണ്‍ഗ്രസ് ബുദ്ധിജീവി സാം പിത്രോദ (ഇടത്ത്) യുഎസില്‍ മൂന്ന് ദിവസത്തെ പര്യടനത്തിന്‍റെ ഭാഗമായി ടെക്സാസില്‍ നടന്ന പരിപാടിയില്‍ രാഹുലും സാം പിത്രോദയ്ക്കൊപ്പം
India

പാകിസ്ഥാനിലും, ബംഗ്ലാദേശിലും, നേപ്പാളിലും, എത്തുമ്പോൾ കുടുംബത്തിലെത്തിയ ഫീൽ എന്ന്, രാഹുല്‍ ഗാന്ധിയുടെ വിദേശ ഗുരു സാം പിത്രോദ

നേപ്പാള്‍ കലാപത്തില്‍ ഒരു ജെന്‍ സീ പ്രതിനിധി നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ശര്‍മ്മ ഒലിയുടെ ചിത്രം തീയിലേക്കെറിയുന്നു (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്ന് രാജ് ദീപ് സര്‍ദേശായി; എവിടെയാണ് ഇത് ഇല്ലാത്തതെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.