Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഇനിമാറും മിസോറാമിന്റെ തലവര: ബൈരബി-സൈരാങ് റെയില്‍പാത ഉദ്ഘാടനം സപ്തംബര്‍ 13ന്

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Sep 10, 2025, 10:19 am IST
inMain Article
സൈരാങ് റെയില്‍വേസ്റ്റേഷന് സമീപം നിര്‍മിച്ച 114 മീറ്റര്‍ ഉയരമുള്ള കുരംഗ് പാലം

സൈരാങ് റെയില്‍വേസ്റ്റേഷന് സമീപം നിര്‍മിച്ച 114 മീറ്റര്‍ ഉയരമുള്ള കുരംഗ് പാലം

മലകളും വനങ്ങളും മുളങ്കൂട്ടങ്ങളും കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മിസോറാം. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശത്തെ പച്ചപ്പണിയിച്ച് താഴ്വരയുടെ സര്‍വ്വസൗന്ദര്യവും സൂക്ഷിക്കുന്ന മനോഹരമായ ഭൂപ്രകൃതി. ചെങ്കുത്തായ കുന്നുകളുടെ മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സൗന്ദര്യത്തിന്റെ മകുടോദാഹരണമായ മിസോറാമിന്റെ തലസ്ഥാനം ഐസ്വാള്‍.

ഭാരതത്തിലെ തന്നെ അഞ്ചാമത്തെ ചെറിയ സംസ്ഥാനമാണ് മിസോറാം. 21,087 കി.മി സ്‌ക്വയര്‍ വിസ്തീര്‍ണമുള്ള, കരയാല്‍ ചുറ്റപ്പെട്ട മിസോറാം ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പങ്കിടുന്നു. ജനസംഖ്യ 14.16 ലക്ഷം ആണെങ്കിലും, ഗതാഗത സൗകര്യങ്ങളുടെ അഭാവം കാരണം വികസനത്തില്‍ മിസോറാം പിന്നിലാണ്. നഗരവത്കരണം കാര്യമായി എത്തപ്പെട്ടിട്ടില്ല. ഇതിന് പ്രധാന കാരണം ഗതാഗത ശൃംഖല ഇല്ല എന്നതാണ്. അപകടകരമായ ഇടുങ്ങിയ പര്‍വതങ്ങള്‍ക്കിടയിലൂടെയുള്ള സാഹസികത നിറഞ്ഞ പാതയാണ് സഞ്ചരിക്കാനുള്ള ഏക മാര്‍ഗം. മറ്റൊരു യാത്രാ മാര്‍ഗം വിമാനമാണ്. ഇത് ചിലവേറിയതുകൊണ്ടു തന്നെ സാധാരണക്കാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മറ്റുമാര്‍ഗങ്ങളില്ല.

സ്വാതന്ത്ര്യം ലഭിച്ചിട്ട് 79 വര്‍ഷം പിന്നിട്ടിട്ടും ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാര്യമായ വികസനങ്ങളോ റെയില്‍ കണക്റ്റിവിറ്റിയോ ഉണ്ടായിട്ടില്ല. 2014 നവംബര്‍ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മിസോറാമിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി റെയില്‍ കണക്റ്റിവിറ്റി പദ്ധതിക്ക് തറക്കല്ലിട്ടു. മിസോറാമിന്റെ തലവര മാറ്റാന്‍ പോകുന്ന പുതിയ ‘ബൈരബി-സൈരാങ്’ റെയില്‍ പാതയുടെ ഉദ്ഘാടനം സപ്
തംബര്‍ 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കുന്നതോടെ തലസ്ഥാനമായ ഐസ്വാളും ദേശീയ റെയില്‍വേ ശൃംഖലയുമായി ബന്ധിക്കപ്പെടും.

1.3 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ആരംഭിക്കുന്ന ഭാഗം. മിസോറാമിന്റെ സാംസ്‌കാരിക ജീവിത രീതികളുടെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു, (2)തുരങ്കത്തിന്റെ ഉള്‍ഭാഗം

2030 ഓടെ വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ പ്രധാന നഗരങ്ങളെയും ദേശീയ റെയില്‍ സംവിധാനവുമായി ബന്ധിപ്പിക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരിക്കും ഇത്. അസം, ത്രിപുര, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ദേശീയ റെയില്‍വേ ശൃംഖലയയുമായി ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞു. മണിപ്പൂര്‍, നാഗാലാന്‍ഡ്, സിക്കിം, മേഘാലയ എന്നീ സംസ്ഥാനങ്ങളെ ലയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്.

അസം സംസ്ഥാനത്ത് നിന്നും മിസോറാമിന്റെ അതിര്‍ത്തിയായ ബൈരബി വരെയാണ് റെയില്‍വേ ശൃംഖല നിലവില്‍ ഉള്ളത്. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള സൈരാങ്ങിലാണ് പുതിയ റെയില്‍വേപാത അവസാനിക്കുന്നത്. മിസോറാമിലേക്കുള്ള മിക്കവാറും എല്ലാ അവശ്യവസ്തുക്കളും അസമിലെ സില്‍ച്ചാറില്‍ നിന്നാണ് കൊണ്ടുവരുന്നത്. നിലവില്‍ അസമിലെ സില്‍ച്ചാറില്‍ നിന്ന് റോഡ് മാര്‍ഗം ഐസ്വാളില്‍ എത്താന്‍ സാഹസികത നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ 12 മണിക്കൂറിലധികം യാത്ര ചെയ്യേണ്ടതുണ്ട്. എന്നാല്‍ ട്രെയിനില്‍ മൂന്ന് മണിക്കൂറില്‍ താഴെ മതി. ഈ സാഹചര്യത്തിലാണ് ബൈരബി-സൈരാങ് റെയില്‍വേ പാത തുറക്കപ്പെടുന്നത്. ഇതോടെ ചരക്ക് നീക്കം, യാത്ര എന്നിവ വേഗത്തിലും സുഗമവുമാവും. അസമിലെ സില്‍ച്ചാറിനെ ബദാര്‍പൂര്‍ ജങ്ഷന്‍ വഴിയാണ് സൈരാങ്-ബൈരബി പാത ബന്ധിപ്പിക്കുന്നത്. അതിനാല്‍ തന്നെ അസം, ത്രിപുര, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ റെയില്‍വേ ശൃംഖലയും സംയോജിക്കുന്നു. ഈ പുതിയ പാത ആളുകളുടെ സഞ്ചാരം, സുരക്ഷ, സൈനിക നീക്കം, വിനോദസഞ്ചാരികളുടെ വരവ്, ചരക്ക് നീക്കം എന്നിവയെ വളരെയധികം സഹായിക്കും.

51.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈരബി-സൈരാങ് പുതിയ റെയില്‍പാതയില്‍ ആകെ 12.85 കിലോമീറ്റര്‍ നീളമുള്ള 48 തുരങ്കങ്ങള്‍ ഉണ്ട്. ഏറ്റവും നീളം കൂടിയത് ഏകദേശം 1.37 കിലോമീറ്ററാണ്. 55 പ്രധാന പാലങ്ങള്‍. ഇതില്‍ ഏറ്റവും നീളം കൂടിയത് ഏകദേശം 1.3 കിലോമീറ്റര്‍. ഏറ്റവും ഉയരമുള്ളത് അടിത്തട്ടില്‍ നിന്ന് ഏകദേശം 114 മീറ്ററാണ് (സൈരാങ്ങിലെ കുരംഗ് പാലം). ഭാരതത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പാലമാണിത്. 87 ചെറിയ പാലങ്ങള്‍, അഞ്ച് റോഡ് ഓവര്‍ ബ്രിഡ്ജുകള്‍, ആറ് റോഡ് അണ്ടര്‍ ബ്രിഡ്ജുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഹോര്‍തോകി, കാന്‍പൂയ, മാല്‍ഖാങ്, സൈരാങ് എന്നിവയാണ് പുതിയ പാതയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍.

കാലങ്ങളായി ഭാരതം ഭരിച്ചു വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തഴഞ്ഞ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനമെത്തണമെങ്കില്‍ റെയില്‍വേ ശൃംഖല അനിവാര്യമാണെന്ന കാഴ്‌ച്ചപ്പാടിന്റെ ഫലമായി 2014 നവംബര്‍ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മിസോറാമില്‍ പദ്ധതിക്ക് തറക്കല്ലിട്ടു. 2016 മെയ് 27ന് മിസോറാം അതിര്‍ത്തിയിലെ ബൈരബിക്കും അസമിലെ സില്‍ച്ചാറിനും ഇടയിലുള്ള ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 2016 മാര്‍ച്ച് 21ന് ആദ്യത്തെ ചരക്ക് ട്രെയിന്‍ ബൈരബിയില്‍ എത്തി. ഇതോടെയാണ് ബൈരബി-സൈരാങ് പദ്ധതിക്കും വേഗമേറിയത്. ഇത് ഒരു പദ്ധതിയുടെ പൂര്‍ത്തീകരണം മാത്രമല്ല, ഒരു ജനതയുടെ പ്രതീക്ഷകളുടേയും സ്വപ്‌നങ്ങളുടേയും സാക്ഷാത്കാരം കൂടിയാണ്.

വെല്ലുവിളികള്‍ നിറഞ്ഞ ബൈരബി-സൈരാങ് റെയില്‍പാത

51.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈരബി-സൈരാങ് റെയില്‍പാതയുടെ നിര്‍മാണം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. മലകളെയും താഴ്‌വാരങ്ങളെയും ബന്ധിപ്പിക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യം. 2014ല്‍ ആരംഭിച്ച പദ്ധതിക്ക് മഴയും മണ്ണിടിച്ചിലും പ്രതികൂല കാലാവസ്ഥയും തടസം സൃഷ്ടിച്ചു. വനങ്ങളാല്‍ ചുറ്റപ്പെട്ടതും മറ്റ് പ്രധാന റോഡുകളില്‍ നിന്ന് വളരെ അകലെയുമാണ് റെയില്‍വേ ലൈന്‍ നിര്‍മ്മിക്കേണ്ടത്. റെയില്‍ വേ പാതയ്‌ക്കായുള്ള തുരങ്കങ്ങളും പാലങ്ങളും നിര്‍മിക്കാനുള്ള യന്ത്ര സാമഗ്രികള്‍ വനത്തിനുള്ളിലൂടെ എത്തിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇതിനായി മലകളും കുന്നുകളും താണ്ടി 200 കിലോ മീറ്റര്‍ റോഡ് നിര്‍മിക്കേണ്ടി വന്നു. മിസോറാമിന്റെ പ്രത്യേക കാലവസ്ഥ കാരണം തുടക്കത്തില്‍ ഒരു വര്‍ഷത്തില്‍ വെറും നാലു മാസം മാത്രമാണ് നിര്‍മാണ പ്രവൃത്തി നടത്താനായത്. യന്ത്ര സാമഗ്രികള്‍ ഉറപ്പിക്കുന്നതിനും നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും വലിയ പറമ്പുകളോ പരന്ന ഭൂപ്രതലമോ ഇല്ലായിരുന്നു. ശൈത്യകാലത്തെ അതിജീവിച്ച് ജോലി തുടരാനുള്ള സാഹചര്യം ഒരുക്കി. മലചുറ്റിവരുന്ന വടക്കന്‍ കാറ്റിനെ പ്രതിരോധിച്ചു. മഴ പെയ്യുമ്പോള്‍ കിലോ മീറ്ററോളം ടെന്റുകള്‍ നിര്‍മ്മിച്ച് നിര്‍മാണ പ്രവൃത്തികളുടെ തടസം മറികടന്നു. നിര്‍മാണം പൂര്‍ത്തിയായ ബൈരബി-സൈരാങ് റെയില്‍പാത ഒരു എഞ്ചിനീയറിങ് വിസ്മയമാണ്. മണ്ണിടിച്ചില്‍ പ്രതിരോധിക്കാന്‍ സാധിക്കുന്ന തുരങ്കങ്ങളും ഭൂമി കുലുക്കങ്ങള്‍ അതിജീവിക്കാനാകുന്ന പാലങ്ങളും ദീര്‍ഘനാളുകള്‍ നിലനില്‍ക്കുന്നതും അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും ഇല്ലാത്തതുമായ രീതിയിലാണ് നിര്‍മാണം നടത്തിയിട്ടുള്ളതെന്ന് വടക്ക് കിഴക്കന്‍ ഫ്രണ്ടിയര്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

(തയാറാക്കിയത് മിസോറാം സന്ദര്‍ശിച്ച ജന്മഭൂമി ലേഖകന്‍)

Tags: mizoramBairabi-Sairang railway line
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.