Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുവഭാരതസിദ്ധിക്കായി ഭഗവദ്ഗീതയല്ലാതെ വേറൊരു മന്ത്രമില്ല: തേജസ്വി സൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 01:00 pm IST
inKerala
കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തുന്നു. രാമന്‍ കീഴന, അനഘാനന്ദ സ്വാമികള്‍, ആര്‍. സഞ്ജയന്‍, കെ. ആനന്ദ്, ഡോ. ദീപാ ചന്ദ്രന്‍, കെ.സി. സുധീര്‍ ബാബു, ഡോ. ഹരികൃഷ്ണ ശര്‍മ്മ, രാജീവ് കെ.വി. എന്നിവര്‍ സമീപം

കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തുന്നു. രാമന്‍ കീഴന, അനഘാനന്ദ സ്വാമികള്‍, ആര്‍. സഞ്ജയന്‍, കെ. ആനന്ദ്, ഡോ. ദീപാ ചന്ദ്രന്‍, കെ.സി. സുധീര്‍ ബാബു, ഡോ. ഹരികൃഷ്ണ ശര്‍മ്മ, രാജീവ് കെ.വി. എന്നിവര്‍ സമീപം

കാലടി: യുവഭാരതം കെട്ടിപ്പടുക്കുന്നതിന് അവശ്യം വേണ്ട ശക്തിയും ധൈര്യവും ഉത്തേജനവും നല്‍കുന്ന മഹദ്ഗ്രന്ഥമാണ് ഭഗവദ്ഗീതയെന്ന് തേജസ്വി സൂര്യ എംപി. കൃത്രിമബുദ്ധിയുടെ കൈകളിലേക്ക് മനുഷ്യജീവിതം പറിച്ചു നടപ്പെടുന്ന ഭാവികാല ഭീഷണികളെ അതിജീവിക്കുന്നതിനും ഗീത കൂടിയേ തീരൂ. കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തത്വശാസ്ത്രത്തിനും ഭൗതികശാസ്ത്രത്തിനുമടക്കം എല്ലാ വൈജ്ഞാനിക മേഖലകള്‍ക്കും വളരാന്‍ വേണ്ട ഗവേഷണ ധിഷണയെ പരിപോഷിപ്പിക്കുന്നതിന് ഗീതാസന്ദേശം പ്രചരിപ്പിക്കേണ്ടത് സമൂഹത്തിന്റെ കര്‍ത്തവ്യമാണ്. യുവാക്കളിലേക്കാണ് ഗീതാസന്ദേശങ്ങളുടെ പ്രവാഹത്തെ വഴിതിരിച്ചെത്തിക്കേണ്ടത്. ലോകത്തിന് പുരോഗതിയും നന്മയും ചെയ്ത എല്ലാ മഹാത്മാക്കളുടെയും കര്‍മയോഗത്തിന്റെ സ്രോതസ് ഭഗവദ്ഗീതയായിരുന്നു. കരുത്തുറ്റ ഒരു യുവഭാരതം നിര്‍മിക്കുകയെന്ന ബൃഹത്തായ ലക്ഷ്യത്തിലാണ് ഓരോ ഭാരതീയനും പ്രവര്‍ത്തിക്കുന്നത്. ആ പ്രവൃത്തി ലക്ഷ്യത്തിലെത്താന്‍ ഫലത്തെപ്പറ്റി ആശങ്കപ്പെടാതെ സ്വധര്‍മം അനുഷ്ഠിക്കുക എന്ന ഗീതാസന്ദേശത്തെ അടുത്തറിയേണ്ടതുണ്ട്.

യുവതയെ ബാധിക്കുന്ന ദൗര്‍ബല്യങ്ങളെ പരിഹരിക്കാന്‍ അവരിലെ യഥാര്‍ത്ഥശക്തിയെ കാട്ടിക്കൊടുക്കുവാനുതകുന്ന അനൗപചാരിക വിദ്യാഭ്യാസം ഭാരതത്തിന് ഇന്ന് അത്യാവശ്യമാണ്. ജീവിതം ഇത്രമേല്‍ ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്യുകയും ഉദാത്തമായ സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുകയും ചെയ്ത് ‘അമൃതത്വത്തിന്റെ പുത്രന്മാരെ’ എന്ന് യുവതയെ വിളിച്ചുണര്‍ത്തുന്ന ഉപനിഷദ്‌സാരസര്‍വ്വസ്വമായ ഭഗവദ്ഗീതയല്ലാതെ യുവഭാരതസിദ്ധിക്കായി വേറൊരു മന്ത്രമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ കെ. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, തപസ്യ ജില്ലാ സെക്രട്ടറി കെ.വി. രാജീവ്, മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി, ശ്രീശാരദാ സൈനിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ദീപാ ചന്ദ്രന്‍, ഭാരതീയ വിചാരകേന്ദ്രം പൊതു കാര്യദര്‍ശി. കെ.സി. സുധീര്‍ ബാബു, ഗീതാസ്വാദ്ധ്യായസമിതി സംസ്ഥാന അദ്ധ്യക്ഷന്‍ രാമന്‍ കീഴന, ഗീതായനം ജനറല്‍ കണ്‍വീനര്‍ ഡോ. ഹരികൃഷ്ണ ശര്‍മ്മ കെ.എന്‍. എന്നിവര്‍ സംസാരിച്ചു.

Tags: Bhagavad GitaTejaswi Suryasuccess of young India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

India

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

മോദി പുടിന് ഭഗവദ്ഗീത സമ്മാനിച്ചതിനെതിരെ കമ്യൂണിസ്റ്റ് നേതാവ് ഹന്നൻ മൊല്ല ; ഹിന്ദുത്വത്തിന്റെ അടിത്തറ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമം

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.