Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 11:33 am IST
inKerala

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം സപ്തം. 7ന് ശിവഗിരിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.

ശിവഗിരിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ചെമ്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകും. ചെമ്പഴന്തി വയല്‍വാരം വീട് നിലകൊള്ളുന്ന ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരിയിലും നാടാകെയും ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ശിവഗിരിമഠം ശാഖാ സ്ഥാപനങ്ങളിലെല്ലാം ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ ഉണ്ടാകുമെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

ശിവഗിരിയില്‍ പുലര്‍ച്ചെ പര്‍ണശാല, ശാരദാ മഠം, മഹാസമാധി എന്നിവിടങ്ങളിലെ വിശേഷാല്‍ ആരാധനക്ക് ശേഷം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തും. 9.30നു ജയന്തി സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ജയന്തി സന്ദേശവും സ്വാമി നല്‍കും. ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി അസംഗാനന്ദഗിരി, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, അടൂര്‍ പ്രകാശ് എംപി, വി. ജോയ് എംഎല്‍എ തുടങ്ങിയവര്‍ സംസാരിക്കും.

സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവ ശിഷ്യന്‍ നിശ്ചലദാസ് സ്വാമിയുടെ ജീവചരിത്രവും സ്വാമി സുരേശ്വരാചാര്യ രചിച്ച പഞ്ചദശി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും സമ്മേളനത്തില്‍ നടക്കും. 11.30ന് തിരുജയന്തി വിശ്വസാഹോദര്യ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. മേജര്‍ ഡോ. ഒമര്‍ അല്‍ മര്‍സൂഖി (ദുബായ്), ആചാര്യ സത്വിന്ദര്‍ജി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ശുഭാംഗാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. 171 നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാസഹായ വിതരണവും നടക്കും. ഉച്ചയ്‌ക്ക് 2 നു ഗുരുമൊഴി പ്രഭാഷണ പരമ്പര ആരംഭിക്കും. മാതൃസഭാ സെക്രട്ടറി ശ്രീജ ജി.ആര്‍. അധ്യക്ഷയാകും. സഭാ പിആര്‍ഒ പ്രൊഫ. സനല്‍കുമാര്‍ ‘കേരളം ഗുരുവിന് മുന്‍പും ശേഷവും’ എന്ന വിഷയം അവതരിപ്പിക്കും.

വൈകിട്ട് 5.30ന് ജയന്തി ഘോഷയാത്ര പുറപ്പെടും. ശിവഗിരി നഴ്‌സിംഗ് കോളജ്, എസ്.എന്‍. കോളജ്, വട്ടപ്‌ളാമൂട്, പുത്തന്‍ചന്ത, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാത്രി 10 നു മഹാസമാധിയില്‍ എത്തിച്ചേരും. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 6 നു രാവിലെ 8 നു മുരുക്കുംപുഴ കാളകണ്ടേശ്വരം ക്ഷേത്രത്തില്‍ നിന്നും ധര്‍മപതാകയും കൊടിക്കയറും രഥഘോഷയാത്രയായി ശിവഗിരിയില്‍ എത്തിക്കും. ജയന്തി ദിനം മുതല്‍ മഹാസമാധി ദിനമായ 21 വരെ മഹാഗുരുപൂജ, മഹാശാന്തിഹവനം, വിശേഷാല്‍ ശാരദാപൂജ, അഖണ്ഡനാമജപയജ്ഞം എന്നിവയും ഉണ്ടായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ആഘോഷ കമ്മിറ്റി സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, ജോ. സെക്രട്ടറി വിരജാനന്ദഗിരി സ്വാമി, കണ്‍വീനര്‍ അരുണ്‍കുമാര്‍, ശിവഗിരി മീഡിയ ചെയര്‍മാന്‍ ഡോ. എം. ജയരാജു, മഠം പിആര്‍ഒ ഇ.എം. സോമനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: kerala governorSivagiri MuttRajendra Vishwanath ArlekarSree Narayana Gurudeva Jayanti celebrationsChempazhanthy Gurukulam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

Kerala

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.