Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുപ്രീം കോടതിയില്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോര്‍ഡ് നിലപാട് പിന്‍വലിക്കണം: രാജീവ് ചന്ദ്രശേഖര്‍

അയ്യപ്പഭക്ത സംഗമം നടത്തിപ്പിനുള്ള സമിതി രാഷ്‌ട്രീയ വിമുക്തമാവണം എന്ന എന്‍ എസ് എസ് നിലപാട് ഹിന്ദു സമൂഹത്തിന്റെ ആശങ്കകള്‍ ഉള്‍ക്കൊളളുന്നതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 08:13 pm IST
inKerala

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ വാദിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോര്‍ഡിന്റെ പഴയ ചെയ്തികള്‍ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്. 2019 ഫെബ്രുവരി 6 ന് പുനപരിശോധന ഹര്‍ജികള്‍പരിഗണിക്കവേ സുപ്രീം കോടതിയില്‍ ബോര്‍ഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായ നിലപാട് പരസ്യമായി പിന്‍വലിക്കണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടുകള്‍ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും മുറിവേല്‍പ്പിക്കുന്നതാണ്. ശബരിമലയ്‌ക്കായി ഭക്ത സംഗമം നടത്തുന്ന സര്‍ക്കാരിനും ബോര്‍ഡിനും അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോടതിയില്‍ പുതിയ നിലപാട് അറിയിക്കണം. ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനയും ബോര്‍ഡ് നടത്തണം. എന്‍ എസ് എസ് അടക്കമുള്ള നിരവധി സംഘടനകളെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ വാദിച്ച സര്‍ക്കാരും ബോര്‍ഡും അയ്യപ്പഭക്ത സംഗമം നടത്തുമ്പോള്‍ എന്‍എസ്എസ് ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുക തന്നെ വേണം. ശബരിമലയില്‍ നിലനിന്നു പോരുന്ന ആചാര അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അയ്യപ്പ സംഗമം എങ്കില്‍ പിന്തുണയ്‌ക്കാമെന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹമാണ്.

അയ്യപ്പഭക്ത സംഗമം നടത്തിപ്പിനുള്ള സമിതി രാഷ്‌ട്രീയ വിമുക്തമാവണം എന്ന എന്‍ എസ് എസ് നിലപാട് ഹിന്ദു സമൂഹത്തിന്റെ ആശങ്കകള്‍ ഉള്‍ക്കൊളളുന്നതാണ്. നടത്തിപ്പ് സമിതിയില്‍ തികഞ്ഞ അയ്യപ്പ ഭക്തര്‍ മാത്രമേ പാടുള്ളൂ എന്ന നായര്‍ സര്‍വവ്വീസ് സൊസൈറ്റിയുടെ നിര്‍ദ്ദേശവും ദേവസ്വം ബോര്‍ഡ് പാലിക്കണം. ശബരിമലയിലെ കീഴ് വഴക്കങ്ങള്‍ക്കും ആചാര അനുഷ്ഠാനങ്ങള്‍ക്കും മാറ്റം വരുത്താതെ വേണം കാര്യങ്ങള്‍ നടക്കാനെന്നും യുവതീപ്രവേശനത്തെ ഭക്തജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നുമുള്ള എസ് എന്‍ ഡി പി നിലപാടും ദേവസ്വം ബോര്‍ഡ് കണക്കിലെടുക്കണം. മറ്റു ഹൈന്ദവ സംഘടനകളുടെ ആശങ്കകളും പരിഹരിക്കപ്പെടണം.

സ്ത്രീകളെ ശബരിമല കയറ്റാനുള്ള പിണറായി സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിച്ചതിന്റെ പേരില്‍ ആയിരക്കണക്കിനാളുകളുടെ പേരില്‍ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കാത്തത് സര്‍ക്കാരിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. ഭക്ത സംഗമത്തില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത് സര്‍ക്കാര്‍ ഇടപെടലിന്റെ സൂചനകളാണ്. സനാതന ധര്‍മ്മ വിരോധിയായ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ അയ്യപ്പ ഭക്ത സംഗമത്തിലേക്ക് ക്ഷണിച്ച സര്‍ക്കാര്‍ നീക്കം ബി ജെ പി അതിശക്തമായ പ്രതിരോധമുയര്‍ത്തിയതോടെയാണ് പരാജയപ്പെട്ടത്. സമാനമായ രീതിയില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ ആരെങ്കിലും പമ്പയിലേക്ക് എത്തിയാല്‍ ‘ബോര്‍ഡിന്റെ അയ്യപ്പ ഭക്തസംഗമ’ത്തിനെതിരെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കി.

 

 

 

Tags: SNDPhindunssbjpRajeev ChandrasekharSABARIMALAAyyappa sangamam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.