Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധർമസ്ഥല: സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു, ഗൂഢാലോചന കണ്ടെത്താന്‍ അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 08:10 am IST
in India

ബെംഗളൂരു: ധർമ്മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മാസ്ക് മാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാളെ  ശനിയാഴ്ച രാവിലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കിയ ചിന്നയ്യയെ 10 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

1995 മുതൽ 2014 വരെ ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് അടക്കം ഇരയായ നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ താന്‍ നിർബന്ധിതനായി എന്ന ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഇത് സംബന്ധിച്ച രഹസ്യ മൊഴിയും അദ്ദേഹം നല്‍കിയിരുന്നു. ഇതിനുപിന്നാലെ രണ്ട് പതിറ്റാണ്ടുകളായി നഗരത്തിൽ നടന്ന കൊലപാതകം, ബലാത്സംഗം, നിയമവിരുദ്ധമായ ശവസംസ്കാരങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നു. ഇതോടെയാണ് സർക്കാർ എസ്‌ഐടി രൂപീകരിച്ചത്.

ജൂലൈ 19 ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 16 സ്ഥലങ്ങൾ കുഴിച്ച് പരിശോധന നടത്തി. ചിന്നയ്യയുടെ മൊഴികളുടെ പശ്ചാത്തലത്തില്‍ എസ്ഐടി നേത്രാവതി നദീതീരത്ത് വലിയ തോതില്‍ പരിശോധന നടത്തി. എസ്ഐടി 17 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഈ ആരോപണങ്ങളെ തെളിയിക്കുന്ന യാതൊരു തെളിവും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ മൊഴികളിലും രേഖകളിലും കണ്ടെത്തിയ വൈരുദ്ധ്യങ്ങൾ കാരണം ഇദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാളുടെ ചിത്രങ്ങൾ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വരെ സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാൽ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിന് എത്തിച്ചിരുന്നത്. ഇയാളുടെ പേര് സി.എൻ ചിന്നയ്യ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ഇയാളെന്നും സ്‌കൂൾ സർട്ടിഫിക്കറ്റിലെ വിവരപ്രകാരം ഇയാൾക്ക് നിലവിൽ 45 വയസ്സ് പ്രായമുണ്ടെന്നുമുള്ള റിപ്പോർട്ടുകള്‍ പിന്നാലെ പുറത്ത് വന്നു.

അതേസമയം ധർമ്മസ്ഥല കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറണമെന്നു ബിജെപി ആവശ്യപ്പെട്ടു. ധർമ്മസ്ഥലയെയും അവിടുത്തെ ക്ഷേത്രത്തെയും ലക്ഷ്യമിട്ട് നടക്കുന്ന പ്രചാരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് ബിജെപി ആരോപിച്ചു. ഇതിന്റെ പിന്നിലെ രഹസ്യങ്ങൾ പുറത്തു കൊണ്ടുവരുന്നതിനായി അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് കർണാടക ബിജെപി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags: Karnataka BJPDharmasthalaNIA investigationCN Chinnayya remanded
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

News

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.