Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ജാമ്യമില്ലാക്കുറ്റം; ബില്ലിനു മന്ത്രിസഭ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 06:02 am IST
in India

ഡെറാഡൂണ്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തുന്നതടക്കം കര്‍ശന ശിക്ഷയ്‌ക്കുള്ള ബില്ലിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം. മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്യാനുള്ള നിയമ നിര്‍മാണത്തിനാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരമേകിയത്. 2018ല്‍ ഈ നിയമം കൊണ്ടുവന്ന ശേഷം ഇതു രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്. പുഷ്‌കര്‍ സിങ് ധാമി മുഖ്യമന്ത്രിയായ ശേഷം 2022ലാണ് ആദ്യ ഭേദഗതി.

നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാക്കുറ്റമാണ്. അങ്ങനെ ചെയ്യുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യും. മതപരിവര്‍ത്തന കേസുകളുടെ വിചാരണ സെഷന്‍സ് കോടതിയിലാകും. അറസ്റ്റിലായ വ്യക്തി കുറ്റക്കാരനല്ലെന്നു തെളിഞ്ഞാലേ ജാമ്യം അനുവദിക്കൂ. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവും 10 ലക്ഷം രൂപ വരെ പിഴയും. 10 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് നിലവിലെ ശിക്ഷ. പ്രായപൂര്‍ത്തിയാകാത്തവര്‍, വനിതകള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, എസ്‌സി/എസ്ടി വിഭാഗക്കാര്‍ തുടങ്ങിയവരെ നിര്‍ബന്ധിതമായി മതംമാറ്റുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. അനധികൃത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ചുരുങ്ങിയത് ഏഴു വര്‍ഷം തടവുശിക്ഷയാണ്. പരമാവധി തടവ് 14 മുതല്‍ 20 വര്‍ഷം വരെ.

കൂട്ട മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏഴു മുതല്‍ 14 വര്‍ഷം വരെ തടവുശിക്ഷ നല്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. മതപരിവര്‍ത്തനം നടത്താന്‍ വിദേശ ഫണ്ട് ലഭിക്കുന്നവര്‍ക്ക് ഏഴു മുതല്‍ 14 വര്‍ഷം വരെയാണ് തടവുശിക്ഷ. മതപരിവര്‍ത്തനം ലക്ഷ്യമിട്ടു വിവാഹം കഴിക്കുന്നവര്‍ക്ക് 20 വര്‍ഷം കഠിന തടവും ലഭിക്കും. വിവാഹ സമയത്ത് മതം മറച്ചുവച്ചാല്‍ മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവും ലഭിക്കും. പാരിതോഷികവും പണവും തൊഴിലും സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തുന്നതും കുറ്റകരമാണ്. ഇത്തരത്തില്‍ ലഭിച്ച വസ്തുക്കളും ആസ്തികളും കണ്ടുകെട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ബില്ലില്‍ അധികാരം നല്കുന്നുണ്ട്.

Tags: Forced Religious Conversionnon bailable offenceUttarakhand Cabinet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

ഗുജറാത്തിലെ നർമ്മദ ജില്ലയിൽ 150-ലധികം ആദിവാസികൾ ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങി : പണവുമായി കറങ്ങുന്ന പാതിരിമാർക്ക് തിരിച്ചടി

India

രാജ്യത്തെ മതപരിവർത്തനം കാൻസറിനേക്കാൾ അപകടകരം , ഹിന്ദുക്കൾ ഒന്നിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ സാഹചര്യം നമുക്ക് കാണാനിടയാകുമെന്ന് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

India

പ്രയാഗ്‌രാജിൽ രോഗശാന്തി യോഗത്തിന്റെ മറവിൽ മതപരിവർത്തനം ; നാല് പേർക്കെതിരെ കേസ് ; രണ്ട് പേർ അറസ്റ്റിലായി

India

ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസ് ; പ്രതി ഷദാബ് അലിക്ക് ജീവപര്യന്തം തടവ് ശിക്ഷ

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.