Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ടര്‍പട്ടിക ക്രമക്കേട്: ഒരു വീട്ടു നമ്പറില്‍ മൂന്നൂറിലധികം വോട്ടര്‍മാര്‍; പൂജ്യം വീട്ടുനമ്പറില്‍ 1088 വോട്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 10:50 am IST
inKerala

കോഴിക്കോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള കരട് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍. ഒരു വീട്ടു നമ്പറില്‍ വിവിധ ബൂത്തുകളിലായി മുന്നൂറിലധികം വോട്ടര്‍മാര്‍. വീട്ടു നമ്പര്‍ പൂജ്യം എന്ന് രേഖപ്പെടുത്തി വിവിധ ഡിവിഷനുകളിലായി ഉള്ളത് 1088 വോട്ടുകള്‍. മുസ്ലിം ലീഗ് നേതാക്കളാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ വിവരിച്ചത്.

ഒരേ ഐഡി കാര്‍ഡ് നമ്പറില്‍ ആറ് വോട്ടര്‍മാരുടെ വിവരങ്ങള്‍, ഒരേ പേരും വിലാസവും ആവര്‍ത്തിക്കുന്ന ആയിരത്തിലധികം വോട്ടുകള്‍ തുടങ്ങി വോട്ടര്‍ പട്ടികയില്‍ മുഴുവന്‍ ക്രമക്കേടുകളാണ്.

ഒരു ഐഡി കാര്‍ഡ് നമ്പറില്‍ തന്നെ ആറ് വോട്ടര്‍മാരുണ്ട്. JTL1601111 എന്ന ഐഡിയില്‍ 076-പുതിയാപ്പ വാര്‍ഡില്‍ സോമന്‍, പി.കെ. രാഗിണി, സി.പി. ശ്രദ്ധ, ധന്യ, സി.പി. മനോജ്, സി.പി. ആകാശ് എന്നിങ്ങനെ ആറ് വോട്ടര്‍മാരുടെ വിവരങ്ങളാണ് ലഭിക്കുക. അത്തരത്തിലുള്ള നാല് ഐഡി കാര്‍ഡ് നമ്പറുകള്‍ വോട്ടര്‍ പട്ടികയിലുണ്ട്.

അഞ്ച് വോട്ടര്‍മാര്‍ വീതമുള്ള നാല് ഐഡി കാര്‍ഡ് നമ്പറുകളും, നാല് പേര്‍ വീതമുള്ള മൂന്ന് ഐഡി കാര്‍ഡ് നമ്പറുകളും, മൂന്ന് പേര്‍ വീതമുള്ള 20 ഐഡി കാര്‍ഡ് നമ്പറുകളും, രണ്ട് പേര്‍ വീതമുള്ള 599 ഐഡി കാര്‍ഡ് നമ്പറുകളുമാണ് കോഴിക്കോട് കോര്‍പ്പറേഷനുള്ളില്‍ കണ്ടെത്തിയത്. ഇവയില്‍ ഭൂരിഭാഗവും വ്യത്യസ്ത ബൂത്തുകളിലും ഡിവിഷനുകളിലുമാണ്.

പേരിലോ വീട്ടുപേരിലോ ഒരക്ഷരം പോലും മാറാതെ ആവര്‍ത്തിച്ച
വോട്ടുകള്‍ 1,408 എണ്ണമാണ്. ഇതില്‍ ഒരേ ഡിവിഷനില്‍ ഒരേ ബൂത്തില്‍ ആവര്‍ത്തിച്ച് വന്നതാകട്ടെ 480 വോട്ടുകളും, ഒരേ ഡിവിഷനില്‍ തന്നെ 752 വോട്ടുകളും, വ്യത്യസ്ത ഡിവിഷനുകളില്‍ 656 വോട്ടുകളുമാണ് ആവര്‍ത്തിച്ച് വന്നത്.

ഒരു വീട്ട് നമ്പറില്‍ തന്നെ മുന്നൂറിലധികം വോട്ടര്‍മാര്‍ ഉള്ള വാര്‍ഡുകളും, ഒരു വീട്ട് നമ്പറില്‍ ഉള്ള വോട്ടര്‍മാര്‍ തന്നെ രണ്ടും, മൂന്നും ഡിവിഷനുകളിലായി ഉള്‍പ്പെട്ടതുമുണ്ട്. മാറാട് ഡിവിഷനിലെ 49/49 നമ്പര്‍ വീട്ടില്‍ 327 വോട്ടര്‍മാരാണ് ഉള്ളത്. ഇവര്‍ 7 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ 4/500 നമ്പറില്‍ 320 പേരാണ് ഇവരില്‍ 5 ബൂത്തുകളിലായാണ് ഉള്ളത്. പുത്തൂര്‍ ഡിവിഷനില്‍ തന്നെ 4/400 നമ്പറില്‍ 248 പേരും 03/416 നമ്പറില്‍ 196 പേരുമാണ് ഉള്ളത്. ഇതില്‍ 11 എണ്ണം കൊമ്മേരി ഡിവിഷനിലും 185 എണ്ണം കുറ്റിയില്‍ താഴം ഡിവിഷനിലുമാണ്. 5/0 എന്ന് വീട് നമ്പറില്‍ 192 പേരില്‍ 149 എണ്ണം മൊകവൂര്‍ ഡിവിഷനിലും 43 എണ്ണം കുണ്ടുപറമ്പ് ഡി വിഷനിലുമാണ്. അതുപോലെ 50/50 വിട് നമ്പറില്‍ 103 പേരില്‍ 26 എണ്ണം മാറാട് ഡിവിഷനിലും, 72 എണ്ണം നടുവട്ടം ഡിവിഷനിലും, 5 എണ്ണം മാത്തോട്ടം ഡിവിഷനിലുമാണ്. 0 എന്ന വീട്ടു നമ്പറില്‍ 1,088 പേര്‍ വ്യത്യസ്ത ബൂത്തുകളിലും ഡിവിഷനുകളിലുമായാണ് ഉള്ളത്.

നിലവില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ അതിര്‍ത്തി മാറി വന്നത് നൂറുകണക്കിന് വോട്ടുകളാണ്. ചില ഡിവിഷനുകളില്‍ 500-ല്‍ അധികം വോട്ടുകള്‍ അതിര്‍ത്തിക്ക് പുറത്തുനിന്നും വന്നിട്ടുണ്ട്.

വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് പ്രകാരം തയാറാക്കിയ രീതിയിലല്ല കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. ജനസംഖ്യ തിട്ടപ്പെടുത്തിയതിലും വോട്ടര്‍മാരെ വിന്യസിച്ചതിലും വ്യാപക ക്രമക്കേടുകളാണ് ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന് വിജയിക്കാവുന്ന തരത്തില്‍ വാര്‍ഡ് വിഭജനവും വോട്ടര്‍മാരുടെ വിന്യാസവും നടത്തിയപ്പോഴാണ് ക്രമക്കേടുകള്‍ ഇരട്ടിച്ചതെന്നാണ് ഉയരുന്ന ആരോപണം.

Tags: cpmVoter list irregularitieszero house number
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Thiruvananthapuram

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച; കുന്നംകുളത്ത് 15 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.