Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇന്ന് അന്താരാഷ്‌ട്ര യുവജന ദിനം: സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായി യുവ പങ്കാളിത്തം

ആര്‍. ഇന്ദുചൂഡന്‍byആര്‍. ഇന്ദുചൂഡന്‍
Aug 12, 2025, 07:08 am IST
inArticle

‘യുവത്വം ഏറ്റവും മനോഹരമായ കാലഘട്ടമാണ്, എന്നാല്‍ യുവത്വത്തിന്റെ സന്തോഷം കാലാന്തരത്തില്‍ മങ്ങിക്കൊണ്ടിരിക്കുന്നു. അതിനാല്‍, യുവത്വം എന്ന ഈ മനോഹര കാലഘട്ടത്തിനായി, നാം കുറച്ചധികം സമയം കൊടുത്തുകൊണ്ട്, അതിനെ ഏറ്റവും നന്നായി ആസ്വദിക്കേണ്ടിയിരിക്കുന്നു’

കാളിദാസന്‍ രചിച്ച അഭിജ്ഞാന ശാകുന്തളം ഇംഗ്ലീഷിലേക്ക് ജെ.ജി. ജെന്നിങ്‌സ് തര്‍ജമ ചെയ്തപ്പോള്‍ ലഭിച്ച ‘ലവ്ലി ഈസ് യൂത്ത്’ എന്ന കവിത മുന്നോട്ട് വയ്‌ക്കുന്ന പ്രധാന ആശയമാണിത്. സൂര്യപ്രകാശത്താല്‍ വളരെ ഭംഗിയോടെ കാണപ്പെടുന്ന പകല്‍, അസ്തമയത്തോടടുക്കുമ്പോള്‍ അതിന്റെ പ്രഭ മങ്ങി, സന്ധ്യയായി പരിണമിക്കുന്നതിനെ യുവത്വവുമായി താരതമ്യം ചെയ്യുകയാണ് കവി. ഇന്നത്തെ യുവതലമുറ, അവരുടെ വിഭവശേഷിയെ പൂര്‍ണമായി ഉപയോഗപ്പെടുത്തി, സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കേണ്ടവരാണ്. ലോകമെമ്പാടും ആഗസ്ത് 12 അന്താരാഷ്‌ട്ര യുവജന ദിനമായി ആഘോഷിക്കുന്നു.

അന്താരാഷ്‌ട്ര യുവജന ദിനത്തിന്റെ പ്രസക്തി
ഐക്യരാഷ്‌ട്ര സഭ 15 മുതല്‍ 24 വയസിന് ഇടയിലുള്ളവരെയാണ് യുവാക്കളായി കണക്കാക്കിയിട്ടുള്ളത്. ആഗോള ജനസംഖ്യയുടെ 16 ശതമാനത്തോളം യുവാക്കളാണ്. 2030-ഓടെ 7 ശതമാനം അധികം വളര്‍ച്ചയാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. തുല്യമായ അവസരങ്ങളും, നിലവിലുള്ള പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമാണ് യുവാക്കള്‍ ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്. ആവശ്യമായ വിദ്യാഭ്യാസ, നൈപുണ്യ പരിശീലനങ്ങളും, ഒപ്പം അവസരങ്ങളും നല്‍കുക വഴി പല മാറ്റങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ കഴിയുന്ന ശക്തിയായി യുവാക്കളെ മാറ്റാന്‍ സാധിക്കും.
1998- ല്‍ ലിബ്സണില്‍ നടന്ന ലോക യുവജനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ്, ആഗസ്ത് 12 അന്താരാഷ്‌ട്ര യുവജന ദിനമായി ആഘോഷിക്കണമെന്ന തീരുമാനമുണ്ടായത്. ഐക്യരാഷ്‌ട്ര സഭ 1999 ല്‍ ഇത് പ്രമേയത്തിലൂടെ അംഗീകരിച്ചു. തുടര്‍ന്ന്, ഓരോ വര്‍ഷവും പല വിഷയങ്ങളിലൂന്നി അന്താരാഷ്‌ട്ര യുവജനദിനം ആചരിച്ചു. ഈ വര്‍ഷത്തെ പ്രമേയം ‘സുസ്ഥിരവികസന ലക്ഷ്യങ്ങളെ തദ്ദേശീയവത്കരിക്കുക’ (ഘീരമഹശശെിഴ വേല ടഉഏ)െ എന്നതാണ്. ആഗോളമാറ്റങ്ങള്‍ക്കായി യുവാക്കള്‍ പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതലായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍
സുസ്ഥിര ഭാവിയ്‌ക്കായ് ഐക്യരാഷ്‌ട്രസഭ ചിട്ടപ്പെടുത്തിയിട്ടുള്ള 17 പ്രധാന ലക്ഷ്യങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (Sustainable Development Goals), അഥവാ എസ്ഡിജി കള്‍ എന്ന് അറിയപ്പെടുന്നത്. എല്ലാ ലോക രാഷ്‌ട്രങ്ങളും ഇവ നടപ്പാക്കേണ്ടതുമാണ്. എല്ലാ എസ്ഡിജി കളും യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും, ഏറ്റവുമധികം പ്രാധാന്യം അര്‍ഹിക്കുന്നത് ഇവയാണ്.

1. ഗുണനിലവാരമുള്ള വിദ്യാഭ്യാസം: വിദ്യാഭ്യാസം എല്ലാ യുവാക്കളുടെയും മൗലിക അവകാശമായി തന്നെ കണക്കാക്കണം. എല്ലാവരെയും ഉള്‍കൊള്ളുന്ന തരത്തിലും തുല്യത ഉറപ്പുവരുത്തുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകേണ്ടതുണ്ട്. സമൂഹത്തില്‍ സമരസത ഉറപ്പു വരുത്താന്‍ വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂ. ഭാരതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച്, മുമ്പോട്ട് കുതിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇതിന് കൃത്യമായ ഉദാഹരണമാണ്. നൈപുണി വികസനം, സംരംഭകത്വം, സാങ്കേതിക സാദ്ധ്യതകള്‍ എന്നിവയെല്ലാം ഇന്ന് നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായി മാറി.

2. മാന്യമായ തൊഴില്‍ ഒപ്പം സാമ്പത്തിക വളര്‍ച്ചയും: യുവാക്കള്‍ ഇന്ന് പ്രധാനമായി നേരിടുന്ന പ്രശ്‌നമാണ് തൊഴിലില്ലായ്‌മ. ബിരുദ- ബിരുദാനന്തര ബിരുദങ്ങളുള്ളവര്‍ പോലും, യോഗ്യതയ്‌ക്കനുസരിച്ചുള്ള ജോലി ലഭിക്കാതെ, മറ്റേതെങ്കിലും ജോലിയില്‍ അഭയം കണ്ടെത്തുകയാണ്. സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെട്ടവരിലും ഭിന്നശേഷിക്കാരിലും ഇത് കൂടുതല്‍ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. 2017-ല്‍ ആഗോള തൊഴില്ലായ്‌മ നിരക്ക് 13 ശതമായിരുന്നു. ചില മാറ്റങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം 2025ല്‍, ഇത് 12.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ മാത്രമാകാതെ, പുതിയ ജോലികള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന സ്വയംപര്യാപ്തരായി യുവത മാറേണ്ടിയിരിക്കുന്നു.

3. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍: എല്ലാ മനുഷ്യരേയും കാലാവസ്ഥ വ്യതിയാനം ഏതെങ്കിലും വിധത്തില്‍ ബാധിക്കാറുണ്ട്. ജൈവ ഇന്ധനങ്ങളുടെ അമിത ഉപയോഗവും, ഹരിത ഗൃഹ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നതും ഇതിന് പ്രധാന കാരണങ്ങളാണ്. 1800 കളെ അപേക്ഷിച്ച് 1.2 ഡിഗ്രി സെല്‍ഷ്യസ് താപനില അധികമാണ് നിലവില്‍. ഇത് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാവാതിരിക്കാന്‍ വേണ്ടി പാരിസ് ഉടമ്പടി നിലവിലുണ്ട്. സൗരോര്‍ജ്ജം മുതലായ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ ഇത് കുറയ്‌ക്കാനാകും. പ്രകൃതി സംരക്ഷണത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യുവാക്കള്‍ സന്നദ്ധരായി കടന്നുവരേണ്ടിയിരിക്കുന്നു.

മാറുന്ന യുവ ചിന്താഗതികള്‍
ഇന്നത്തെ യുവജനങ്ങളുടെ ചിന്താഗതിയും, അവര്‍ പ്രാധാന്യം നല്‍കുന്ന വിഷയങ്ങളും വളരെയധികം മാറിയിരിക്കുകയാണ്. കേരളത്തിലെ ഡിഗ്രി കോളജുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ തന്നെ ഇവ മനസിലാക്കാന്‍ സാധിക്കും. പരമ്പരാഗത ബിരുദ വിദ്യാഭ്യാസത്തിലൂടെ ജോലി ലഭിക്കില്ല എന്ന ധാരണയുള്ള വിദ്യാര്‍ഥികള്‍, മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ്. പേരിന് വേണ്ടി ഏതെങ്കിലുമൊരു കോളജില്‍ അഡ്മിഷന്‍ എടുക്കുന്നവര്‍, ഭാഗികമായി മാത്രം ക്ലാസുകളില്‍ വരികയും, മറ്റെന്തെങ്കിലും പാ
ര്‍ട്ട്-ടൈം ജോലിക്ക് പോകുന്ന പ്രവണതയും കാണാറുണ്ട്. വര്‍ധിച്ചു വരുന്ന അരാഷ്‌ട്രീയതയാണ് മറ്റൊരു പ്രശ്‌നം. ചുറ്റും നടക്കുന്ന സാമൂഹിക വിഷയങ്ങളിലൊന്നും ഇടപെടാതെ, സ്വന്തം കാര്യം മാത്രം നോക്കി പോകുക എന്ന ചിന്താഗതിയും ചിലരിലുണ്ട്. കേരളത്തിലെ സര്‍വകലാശാലകളിലും-കലാലയങ്ങളിലും, ഇടതുപക്ഷ സംഘടനകള്‍ നടത്തിയിട്ടുള്ള അമിത രാഷ്‌ട്രീയ ഇടപെടലുകളും ഇതിനൊരു പ്രധാന കാരണമായിട്ടുണ്ട്. ഇടതുപക്ഷ അക്രമ രാഷ്‌ട്രീയത്തെ ഭയക്കുന്ന മാതാപിതാക്കള്‍ പലരും, അവരുടെ മക്കളെ പുറത്തുള്ള ഏതെങ്കിലും കല്പിത സര്‍വകലാശാലകളില്‍ പഠിപ്പിക്കാന്‍ താത്പര്യപ്പെടുകയാണ്.

ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതമായി ചില വിഷയങ്ങള്‍ കടന്നു വരാറുണ്ട്. പ്ലസ് വണ്‍ – പ്ലസ് ടു കാലയളവില്‍ തന്നെ, ഏജന്റുമാര്‍ മുഖാന്തരം കേരളത്തിന് പുറത്തെ പ്രൈവറ്റ് കോളജുകളില്‍ ഭീമമായ ഫീസ് ഒടുക്കി, വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുക്കുന്നു. ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്ക് പോകാനും, നാട്ടില്‍ ലഭിക്കാത്ത ‘സ്വാതന്ത്ര്യം’ ആവോളം ആസ്വദിക്കാനും വേണ്ടിയാണ് പലരും ഇതിനായി മുതിരുന്നത്. അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ വാങ്ങിവയ്‌ക്കുന്ന ഇത്തരം കോളജുകള്‍, കോഴ്‌സ് ഏതെങ്കിലും കാരണത്താല്‍ ഉപേക്ഷിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികളെ പണവും, സര്‍ട്ടിഫിക്കറ്റുകളും തിരികെ നല്‍കാതെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് എക്‌സാം ഉള്‍പ്പടെയുള്ള പൊതുപ്രവേശന പരീക്ഷകള്‍ എഴുതുന്നത് വഴി, രാജ്യമാകമാനം ഉന്നത നിലവാരമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ പഠിക്കുവാനും, മികച്ച ജോലിക്കൊപ്പം ഗവേഷണ സാധ്യതകളുമുള്ള ഇടങ്ങളിലേക്ക് പോകാനും സാദ്ധ്യതകള്‍ മുന്നിലുള്ളപ്പോള്‍, ഇത്തരം കെണികളില്‍ വീഴാതിരിക്കാനായി യുവതീ – യുവാക്കള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ലഹരി വസ്തുക്കളുടെയും, സാമൂഹിക മാധ്യങ്ങളുടെയും പിടിയിലാണ് മറ്റൊരു വിഭാഗം യുവാക്കള്‍. ഒരു ദിവസം തുടങ്ങുന്നത് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ സുഹൃത്ത് പുതുതായി എത്ര റീല്‍ അയച്ചിട്ടുണെന്ന് നോക്കി കൊണ്ടായിരിക്കും. ജോലിക്കിടയിലും, ക്ലാസുകള്‍ക്കിടയിലും പുതിയ നോട്ടിഫിക്കേഷനുകള്‍ ശ്രദ്ധിക്കാനുള്ള വ്യഗ്രതയും അധികമാണ്. സ്‌ക്രീന്‍ ടൈം നിയന്ത്രിക്കാന്‍ യുവാക്കള്‍ സ്വന്തം നിലയില്‍ തന്നെ പ്രയത്‌നിക്കേണ്ടതുണ്ട്. കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വരാന്‍ പ്രധാന കാരണങ്ങളും ഇവയൊക്കെ തന്നെയാണ്. ദിവസത്തിലൊരിക്കലെങ്കിലും, കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ, സമയം ചിലവഴിക്കാനോ സാധിക്കണം. കായിക വിനോദങ്ങളിലോ, മറ്റെന്തെങ്കിലും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലോ ഇടപെടുന്നത് വഴി ഇത് ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

ഏറ്റവും മികച്ച യുവ കാലഘട്ടത്തെ, അതിന്റെ ശോഭ മങ്ങാതെ ആസ്വദിക്കാന്‍ എല്ലാ യുവജങ്ങള്‍ക്കും സാധ്യമാകട്ടെ. മൗലിക കര്‍ത്തവ്യങ്ങള്‍ പാലിച്ചും, ദേശ സ്‌നേഹം ഉയര്‍ത്തിപ്പിടിച്ചും, ചലനാത്മകമായ മാറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന യുവതയാണ് വികസിത ഭാരതത്തിന്റെ പ്രതീക്ഷ.

(എബിവിപി കേന്ദ്ര പ്രവര്‍ത്തകസമിതിയംഗവും, എന്‍സിഇആര്‍ടി ഗവേഷക ഫെല്ലോയുമാണ് ലേഖകന്‍ )

Tags: ABVPsustainable development goalsInternational Youth Day
ആര്‍. ഇന്ദുചൂഡന്‍
ആര്‍. ഇന്ദുചൂഡന്‍
എബിവിപി-ശോധ് ദേശീയ കണ്‍വീനര്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

India

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)
India

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം
India

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.