Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാഗ്നസ് കാള്‍സന്‍ അജയ്യനല്ല, അദ്ദേഹത്തെയും നമുക്ക് തോല്‍പിക്കാനാകും: 20ാം പിറന്നാള്‍ ദിനത്തില്‍ പ്രജ്ഞാനന്ദയുടെ പ്രഖ്യാപനം

മാഗ്നസ് കാള്‍സന്‍ അജയ്യനല്ലെന്നും അദ്ദേഹത്തെ നമുക്ക് തോല്‍പിക്കാനാകുമെന്നും ഇന്ത്യന്‍ ചെസ് പ്രതിഭ പ്രജ്ഞാനന്ദ. 20ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രജ്ഞാനന്ദ ഇക്കാര്യം പറഞ്ഞത്. ഒരിയ്‌ക്കല്‍ തോല്‍പിക്കുന്നതുവരെ നമുക്ക് അദ്ദേഹം വലിയ കളിക്കാരനായി തോന്നും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 07:03 pm IST
in India, Sports, Chess

ന്യൂദല്‍ഹി: മാഗ്നസ് കാള്‍സന്‍ അജയ്യനല്ലെന്നും അദ്ദേഹത്തെ നമുക്ക് തോല്‍പിക്കാനാകുമെന്നും ഇന്ത്യന്‍ ചെസ് പ്രതിഭ പ്രജ്ഞാനന്ദ. 20ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രജ്ഞാനന്ദ ഇക്കാര്യം പറഞ്ഞത്. ഒരിയ്‌ക്കല്‍ തോല്‍പിക്കുന്നതുവരെ നമുക്ക് അദ്ദേഹം വലിയ കളിക്കാരനായി തോന്നും. പക്ഷെ ഒരിയ്‌ക്കല്‍ തോല്‍പിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ തിരിച്ചറിയും അയാളെ തോല്‍പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന്.- പ്രജ്ഞാനന്ദ പറഞ്ഞു.

2022ലാണ് പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ ആദ്യമായി തോല്‍പിച്ചത്. അതും തന്റെ 16ാം വയസ്സില്‍ ഒരു ഓണ്‍ലൈന്‍ ചെസ് ഗെയിമിലാണ് തോല്‍പിച്ചത്. 2024ലെ നോര്‍വ്വെ ചെസ്സില്‍ ആദ്യമായി പ്രജ്ഞാനന്ദ ക്ലാസിക്കല്‍ ഗെയിമില്‍ ആദ്യമായി മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. 2025ല്‍ ലാസ് വെഗാസില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസില്‍ പ്രജ്ഞാനന്ദ രണ്ട് തവണ തുടര്‍ച്ചയായി മാഗ്നസ് കാള്‍സനെ തോല്‍പിച്ചു.

ഭാവിയില്‍ എനിക്ക് മാഗ്നസ് കാള്‍സനെ തോല്‍പിക്കാനാകും: പ്രജ്ഞാനന്ദ
ഭാവിയില്‍ മാഗ്നസ് കാള്‍സനെ തനിക്ക് കൂടുതലായി തോല്‍പിക്കാനാകുമെന്ന് പ്രജ്ഞാനന്ദ. “മാഗ്നസ് കാള്‍സന്‍ മനസ്സില്‍ അപ്പപ്പോഴത്തെ സ്വാഭാവിക തോന്നലുകള്‍ക്കനുസരിച്ച് കരുനീക്കങ്ങള്‍ നടത്തുന്ന താരമാണ്. പക്ഷെ അദ്ദേഹത്തിന്റെ ഈ നീക്കങ്ങള്‍ തെറ്റാറുമില്ല. ഞാനാകട്ടെ, മനസ്സിലേക്ക് സ്വാഭാവികമായി ഒരു നീക്കം കടന്നുവന്നാലും അത് നന്നായി വിശകലനം ചെയ്ത ശേഷം മാത്രമേ കരുനീക്കം നടത്താറുള്ളൂ. മാഗ്നസ് കാള്‍സന്‍ സ്വാഭാവികമായി മനസ്സില്‍ തോന്നുന്ന നീക്കം അതുപോലെ നടത്തുമ്പോള്‍ ഞാന്‍ മനസ്സില്‍ സ്വാഭാവികമായി വരുന്ന നീക്കം വിശകലനം ചെയ്ത ശേഷം മാത്രമേ നടത്തൂ. ഇത് എന്റെ ഒരു ഗുണമായി ഞാന്‍ വിലയിരുത്തുന്നു. ഇതിന്റെ ബലത്തില്‍ എനിക്ക് ഭാവിയില്‍ മാഗ്നസ് കാള്‍സന് മേല്‍ ആധിപത്യം നേടാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” – പ്രജ്ഞാനന്ദ പറയുന്നു.

എന്തുകൊണ്ടാണ് മാഗ്നസ് കാള്‍സന്‍ അജയ്യനാകുന്നത്?

പൊതുവേ ചെസ്സിനെക്കുറിച്ച് തന്റെ കുട്ടിക്കാലത്ത് ധാരാളം വായിച്ചിട്ടുള്ള കളിക്കാരനാണ് മാഗ്നസ് കാള്‍സന്‍. ഇത് അദ്ദേഹത്തിന് നല്ല അടിത്തറ നല്‍കിയിട്ടുണ്ട്. അതാണ് കാള്‍സന്റെ കളിയിലെ മിടുക്കിന് പിന്നില്‍. അതിനപ്പുറം മാനസികമായി നല്ല കരുത്തുള്ള കളിക്കാരനാണ് മാഗ്നസ് കാള്‍സന്‍. ഒരു ടൂര്‍ണ്ണമെന്‍റിലും അദ്ദേഹത്തെ പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍ കാണാന്‍ സാധിക്കില്ല. ഇനി ഒരു ഗെയിമില്‍ പിഴവ് വന്നാല്‍ പോലും അവസാന നിമിഷം വരെ അദ്ദേഹം പോരാടും. ഓരോ നീക്കങ്ങളിലും വിജയസാധ്യതകള്‍ പരിശോധിക്കും. എതിരാളിയെ അദ്ദേഹം പരീക്ഷിച്ച് വിയര്‍പ്പിക്കും. ഈ ഗുണമാണ് അദ്ദേഹത്തെ മികച്ച കളിക്കാരനാക്കുന്നത്. പല കളിക്കാരും പരസ്പര ധാരണയില്‍ സമനിലയില്‍ പിരിയുന്ന കളി വരെ മാഗ്നസ് കാള്‍സന്‍ അവസാന നിമിഷം വരെ കളിച്ച് അതില്‍ നിന്നും വിജയം കണ്ടെത്താറുണ്ട്. അതാണ് അദ്ദേഹത്തെ മികച്ച ചെസ് താരമാക്കുന്നത്. – പ്രജ്ഞാനന്ദ പറയുന്നു.

അച്ഛനോട് വിളിച്ചു പറഞ്ഞ- ഞാന്‍ കാള്‍സനെ തോല്‍പിച്ചു
ആദ്യമായി 16ാം വയസ്സില്‍ മാഗ്നസ് കാള്‍സനെ റാപ്പിഡ് ഗെയിമില്‍ തോല്‍പിച്ചതിന്റെ അനുഭവവും പ്രജ്ഞാനന്ദ പങ്കുവെച്ചു. അന്ന് കളി തീരുമ്പോള്‍ രണ്ട് മണിയായി. ആവേശപൂര്‍വ്വം ചെന്നൈയിലുള്ള അച്ഛനെ ഫോണില്‍ വിളിച്ചു. “അച്ഛാ, ഞാന്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു.”- പ്രജ്ഞാനന്ദ അച്ഛനോട് പറഞ്ഞു. ബാങ്കില്‍ മാനേജരായി ജോലി ചെയ്യുകയാണ് അച്ഛന്‍. “ശരി” എന്ന് മാത്രം മറുപടി നല്‍കി അച്ഛന്‍ ഉറങ്ങാന്‍ പോയി. അപ്പോള്‍ ഉറങ്ങിയില്ലെങ്കില്‍ അടുത്ത ദിവസം ബാങ്കില്‍ ശരിയായി ജോലി ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടായിരുന്നു അദ്ദേഹം അങ്ങിനെ പ്രതികരിച്ചത്. – പ്രജ്ഞാനന്ദ പറ‍ഞ്ഞു. പക്ഷെ അന്ന് മാഗ്നസ് കാള്‍സനെ തോല്‍പിച്ചത് പുറത്ത് വലിയ വാര്‍ത്തയായി. സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രധാനമന്ത്രിയും വരെ അഭിനന്ദിച്ചതായും പ്രജ്ഞാനന്ദ പറഞ്ഞു.

ഇപ്പോഴും മാഗ്നസ് കാള്‍സന്‍ തന്നെയാണ് ലോകത്തിലെ മൂന്ന് ചെസ് രൂപങ്ങളിലും -ക്ലാസിക്കല്‍ ചെസ്, റാപ്പിഡ് ചെസ്, ബ്ലിറ്റ്സ് ചെസ്- ലോകചാമ്പ്യനാണ്. കഴിഞ്ഞ 14 വര്‍ഷമായി മാഗ്നസ് കാള്‍സനാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള കളിക്കാരന്‍. അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ അദ്ദേഹം അതിന് ശേഷം ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

Tags: Las Vegas freestyle20th brithdayHBD PraggnanandhaaPraggnanandhaaMagnus carlsenChessNorway chessclassical chess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.