Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഭരണം ഗുണ്ടകള്‍ക്കും കൊടും ക്രിമിനലുകള്‍ക്കും ജയില്‍പ്പുള്ളികള്‍ക്കും വേണ്ടി മാത്രം: രാജീവ് ചന്ദ്രശേഖര്‍

പാര്‍ട്ടി ഗുണ്ടകള്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് പ്രശസ്തരായ അഭിഭാഷകരെ സര്‍ക്കാര്‍ ഗുണ്ടകള്‍ക്ക് വേണ്ടി നിയോഗിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 07:53 pm IST
inKerala

തിരുവനന്തപുരം: സിപിഎം ഭരണം ഗുണ്ടകള്‍ക്കും കൊടും ക്രിമിനലുകള്‍ക്കും ജയില്‍പ്പുള്ളികള്‍ക്കും വേണ്ടി മാത്രമായി മാറിയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സദാനന്ദന്‍ മാസ്റ്ററെ ആക്രമിച്ച പ്രതികള്‍ക്ക് താരപരിവേഷം നല്‍കി ജയിലിലേക്ക് അയക്കുന്നതും ടിപി വധക്കേസ് പ്രതിക്ക് മദ്യപിക്കാന്‍ പൊലീസ് കാവല്‍ നിന്നതും ലജ്ജിപ്പിക്കുന്നതാണ്. കേരളത്തിന്റെ ക്രമസമാധാന നിലയും ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണവും പാര്‍ട്ടി ഗുണ്ടകള്‍ക്ക് സര്‍ക്കാര്‍ എഴുതിക്കൊടുത്തെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.

കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നു തരിപ്പണമായതിന്റെ കാരണം എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വരുന്ന വാര്‍ത്തകള്‍. രാജ്യസഭാ എംപിയായ സദാനന്ദന്‍ മാസ്റ്ററുടെ കാലുകള്‍ അതിക്രൂരമായി വെട്ടിയെടുത്ത ക്രിമിനലുകളുടെ ശിക്ഷ കോടതി ശരിവെക്കുകയും അവരെ വീണ്ടും ജയിലില്‍ അടയ്‌ക്കുകയും ചെയ്തിരുന്നു. അവരെ ജയിലിലേക്ക് അയയ്‌ക്കാന്‍ എത്തിയത് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ കെ ശൈലജയാണ്. വീരപരിവേഷത്തോടെ മുദ്രാവാക്യം വിളികളോടെയാണ് കൊടും ക്രിമിനലുകളെ സിപിഎം ജയിലിലേക്ക് അയക്കുന്നത്.

ഇതിലൂടെ അക്രമ രാഷ്‌ട്രീയത്തില്‍ സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നു. ഇതാദ്യമായല്ല പാര്‍ട്ടി ക്രിമിനലുകള്‍ക്ക് ഇത്തരം സ്വീകരണം നല്‍കുന്നതും വീരപരിവേഷം നല്‍കുന്നതും.ടിപി വധക്കേസ് പ്രതി മരിച്ചപ്പോള്‍ ‘വീര രക്തസാക്ഷി’ എന്നാണ് പാര്‍ട്ടി വിശേഷിപ്പിച്ചത്. കൊടും ക്രിമിനലുകള്‍ക്ക് രക്തസാക്ഷി മണ്ഡപം വരെ നിര്‍മിച്ച് ആരാധിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളോടും സിപിഎം സ്വീകരിച്ച നയം വ്യത്യസ്തമല്ല.

പാര്‍ട്ടി ഗുണ്ടകള്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് പ്രശസ്തരായ അഭിഭാഷകരെ സര്‍ക്കാര്‍ ഗുണ്ടകള്‍ക്ക് വേണ്ടി നിയോഗിക്കുന്നു.ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കുക, ജയിലില്‍ വിഐപി സൗകര്യങ്ങള്‍ ഒരുക്കി നല്‍കുക എന്നിവയ്‌ക്കുപുറമെ പാര്‍ട്ടി ഗുണ്ടയ്‌ക്ക് മദ്യപിക്കാന്‍ പൊലീസ് കാവല്‍ നില്‍ക്കുന്ന അവസ്ഥ പോലും കേരളത്തിലുണ്ട്.

പാര്‍ട്ടി ഗുണ്ടകള്‍ സുഖവാസ കേന്ദ്രത്തില്‍ എന്നപോലെയാണ് ജയിലില്‍ കഴിയുന്നത്. പാര്‍ട്ടി ക്രിമിനലുകള്‍ക്ക് മാത്രമല്ല, മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും വേണ്ടപ്പെട്ട ക്രിമിനലുകള്‍ക്ക് ശിക്ഷ ഇളവ് പോലും നല്‍കി പുറത്തിറക്കുന്നതിന്റെ ഉദാഹരണമാണ് കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ ജയില്‍ മോചിതയായത്.

സാധാരണ ജനങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന കേരളത്തില്‍ ക്രിമിനലുകള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. ഈ അപകട രാഷ്‌ട്രീയത്തില്‍ ഭയത്തോടെ മാത്രമേ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുകയുള്ളൂ- ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

 

 

Tags: cpmbjpMPcriminalRajeev Chandrasekhargoonspartykk shylajaSadanandan Master
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ദൗത്യങ്ങള്‍: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബാലവേലയും കുട്ടിക്കടത്തും; 3800ലധികം കുട്ടികളെ രക്ഷപ്പെടുത്തി എന്‍സിപിസിആര്‍

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

യാസിന്‍ മാലിക്കിന് വധശിക്ഷ തന്നെ നല്‍കണം; ബലിദാനിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ

കുളത്തിനാല്‍ ഗംഗാധരന്‍സ്വാമി: അയ്യന്റെ തിരുവാഭരണങ്ങള്‍ ശിരസ്സേറ്റിയ പുണ്യം

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍; തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

25 പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.