കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ചാഴിക്കുളം മണിവിലാസത്തില്‍ പ്രശോഭ (48) യെയാണ് ഭര്‍ത്താവ് റെജി (56) കൊലപ്പെടുത്തിയത്.
അഞ്ചല്‍ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. പ്രശോഭയെ കൊല ചെയ്ത ശേഷം റെജി തൂങ്ങി മരിക്കുകയായിരുന്നു.കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്.കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നു എന്നാണ് അറിയുന്നത്.
















