Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇല്ലാത്ത ജോലി ഒഴിവിലേക്ക് റാങ്ക് ലിസ്റ്റ്; ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് എന്‍എച്ച്എം, അപേക്ഷ നൽകിയത് ഇരുന്നൂറിലേറെപ്പേർ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 17, 2025, 12:17 pm IST
inKerala

കോതമംഗലം: ഇല്ലാത്ത ജോലി ഒഴിവില്‍ നിയമനം നല്‍കാനെന്ന വ്യാജേന റാങ്ക് ലിസ്റ്റ് ഉണ്ടാക്കാനൊരുങ്ങി സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ വരുന്ന ആയുര്‍വേദ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കാനെന്ന പേരിലാണ് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് ഉണ്ടാക്കാന്‍ ഹെല്‍ത്ത് മിഷന്‍ ശ്രമിക്കുന്നത്.

ഇതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 250 രൂപ നിരക്കില്‍ ഫീസ് ഇനത്തില്‍ ജില്ലാ കുടുംബാരോഗ്യ പരിപാലന സൊസൈറ്റിയുടെ സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് ഈടാക്കുന്നുമുണ്ട്. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ, കീരമ്പാറ എന്നിവിടങ്ങളിലെ എന്‍എച്ച്എം ഡിസ്പെന്‍സറികളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ റാങ്ക് ലിസ്റ്റ് ഉണ്ടാക്കാന്‍ ജില്ലാ അടിസ്ഥാനത്തില്‍ ശ്രമം ആരംഭിച്ചത്. ഇതിനായി അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ അവസാന തീയതിയും പിന്നിട്ട് വിവിധ അപേക്ഷകള്‍ ഫീസ് സഹിതം സ്വീകരിച്ച ശേഷമാണ് എന്‍എച്ച്എം സംസ്ഥാന ഘടകത്തില്‍ നിന്നും ഒഴിവുകളിലേക്ക് ഇടുക്കി ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നത്. ഇതോടെ എറണാകുളത്ത് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവ് ഇല്ലാതാകുകയും എന്‍എച്ച്എം നോട്ടിഫിക്കേഷന്‍ കണ്ട് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ പണം നഷ്ടപ്പെട്ട് കബളിപ്പിക്കപ്പെടുകയുമാണ്.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി 200ലേറെ പേരാണ് നോട്ടിഫിക്കേഷന്‍ കണ്ട് ജോലിക്ക് അപേക്ഷിച്ചത്. തട്ടിപ്പ് പുറത്തായതോടെ വരാന്‍ പോകുന്ന പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കാളിയാകണോ എന്ന സംശയത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

അതേസമയം മുന്‍കൂര്‍ പ്രതീക്ഷയുള്ള ജോലി ഒഴിവുകളിലേക്ക് വേണ്ടിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇനി 2029ലാണ് എറണാകുളം ജില്ലയില്‍ എന്‍എച്ച്എമ്മില്‍ സ്വാഭാവിക ഒഴിവ് വരുന്നത്. ജില്ലാടിസ്ഥാനത്തില്‍ തയാറാക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി കേവലം രണ്ട് വര്‍ഷമാണ്. എറണാകുളം ജില്ലയില്‍ വര്‍ഷങ്ങളായി എന്‍എച്ച്എമ്മിന് ഒരു റാങ്ക് ലിസ്റ്റ് ഉണ്ടായിട്ടില്ല.

ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകള്‍ ഒരു ജില്ലക്ക് സ്വന്തമായി ഇല്ലെങ്കില്‍ തൊട്ടടുത്തുള്ള ജില്ലയുടെ ലിസ്റ്റ് പരിഗണിച്ച് നിയമനം നടത്താമെന്നാണ് എന്‍എച്ച്എം ചട്ടം. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്റെ എറണാകുളം ഒഴികെയുള്ള ജില്ലകളിലൊന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് പണം ഈടാക്കാറില്ല. എന്നാല്‍ എറണാകുളം ജില്ലയില്‍ മാത്രം പണം ഈടാക്കിയത് ഉദ്യോഗാര്‍ത്ഥികളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. അതിനിടെയാണ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഉണ്ടാകാന്‍ സാധ്യത ഇല്ലാത്ത ഒഴിവിലേക്ക് കേവലം രണ്ട് വര്‍ഷം മാത്രം ആയുസ് ഉണ്ടാകുന്ന റാങ്ക് ലിസ്റ്റിന് അധികൃതര്‍ ശ്രമിക്കുന്നത്.

Tags: Job RecruitmentFalse Advertisementrank listJob FraudEmployment scamGovernment accountabilityNHM (National Health Mission)Non-existent Job VacanciesOver 200 Applicants
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.