Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യം; മാരകരോഗങ്ങള്‍ക്ക് ഇടയാക്കും: നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പഠനം

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Jul 16, 2025, 09:51 am IST
inKerala

തിരുവനന്തപുരം: കിണറ്റില്‍ നിന്നും കുളത്തില്‍ നിന്നും ലഭിക്കുന്ന പച്ചവെള്ളം ചൂടാക്കി കുടിച്ചിരുന്ന കാലം മറന്ന് കുപ്പിവെള്ളം ഫാഷനാക്കിയവരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍. എത്ര ശുദ്ധമെന്ന് കരുതിയാലും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ഒരു ലക്ഷം മുതല്‍ 2,40,000 വരെ സൂക്ഷ്മ പ്ലാസ്റ്റിക് തരികള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തല്‍.

നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പഠനത്തിലാണ് ഇക്കാര്യം വെളിവായത്. തലമുടി നാരിന്റെ കനത്തില്‍ ചെറിയ നാനോ പ്ലാസ്റ്റിക് തരികളാണ് കുപ്പിവെള്ളത്തില്‍ അടങ്ങിയിരിക്കുന്നത്. കുപ്പികള്‍ നിര്‍മിച്ച് ഉടന്‍തന്നെ അതിലേക്ക് വെള്ളം നിറയ്‌ക്കുന്ന രീതിയാണ് നിലവില്‍ നടക്കുന്നത്. പുതിയതായി നിര്‍മിച്ച കുപ്പികള്‍ വൃത്തിയാക്കാറില്ല.

നിര്‍മാണ സമയത്ത് ഉണ്ടാകുന്ന ചെറിയ തരികളാണ് വെള്ളത്തിലൂടെ മനുഷ്യരക്തത്തില്‍ കലരുന്നത്. കുപ്പിയുടെ അടപ്പ് ഉറപ്പിക്കുന്നതിനിടയിലും പ്ലാസ്റ്റിക് തരികള്‍ വെള്ളത്തില്‍ കലരാറുണ്ട്. മൈക്രോ പ്ലാസ്റ്റിക്കുകളെക്കാള്‍ അപടകരമായി ശരീരത്തിലെ കോശങ്ങളിലും രക്തത്തിലും അതിവേഗം പടരുന്നവയാണ് ഇത്തരം നാനോ പ്ലാസ്റ്റിക് കണങ്ങള്‍. രക്തത്തില്‍ അതിവേഗം പടര്‍ന്ന് അവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും വിവിധതരം കാന്‍സറുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ഗര്‍ഭിണികളില്‍ പ്ലാസന്റ വഴി നവജാത ശിശുക്കളിലേക്ക് എത്തുന്നതിലൂടെ ജനിതക വൈകല്യങ്ങളും ഓട്ടിസം മുതലായ അവസ്ഥയും ഉടലെടുക്കാനും കാരണമാകുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. കര്‍ശനമായ മുന്‍കരുതലെടുത്തിട്ടും അമേരിക്കയിലെ കുപ്പിവെള്ളത്തില്‍ 3,70,000 മൈക്രോ പ്ലാസ്റ്റിക് കണങ്ങള്‍ വരെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് കുപ്പിവെള്ള ഉപഭോക്താക്കളില്‍ വ്യാപകമായ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്.

വ്യാപക പരിശോധനക്ക് സംവിധാനമില്ല

അമേരിക്കയിലെ ഓര്‍ബ് മീഡിയ എന്ന സ്ഥാപനം 250 ബോട്ടിലുകളിലെ വെള്ളത്തില്‍ നടത്തിയ പഠനത്തില്‍ ഭാരതത്തിലടക്കം കുപ്പിവെള്ളത്തിലെ 93 ശതമാനവും നാനോ പ്ലാസ്റ്റിക് സാന്നിധ്യം ഉള്ളവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തില്‍ കലരുന്ന പ്ലാസ്റ്റിക് കണ്ടെത്താനുള്ള പരിശോധനകള്‍ പേരിനുപോലും നടക്കുന്നില്ല. നിര്‍മാണ ഫാക്ടറികളില്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു മുന്‍കരുതലുകളോ അതിന് നിര്‍ബന്ധിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിശോധനകളോ ഇല്ല. സാധാരണക്കാര്‍ക്കാകട്ടെ ഇതിനെക്കുറിപ്പ് വേണ്ടത്ര അവബോധം ഉണ്ടായിട്ടുമില്ല. ഏറ്റവും ശുദ്ധമായ വെള്ളം കുപ്പികളില്‍ ലഭിക്കുന്നവയാണെന്നാണ് പൊതുസമൂഹത്തിന്റെ കരുതല്‍. പലപ്പോഴും കുപ്പിവെള്ളം മാത്രം ഉപയോഗിക്കുന്നത് ഫാഷനായും തീര്‍ന്നിട്ടുണ്ട്.

പ്ലാസ്റ്റിക് മാത്രമല്ല, മലിനജലവും

ഇതിനിടയിലാണ് കുപ്പിവെള്ളം മലിനജലം അടങ്ങിയതാണെന്ന വിവരവും പുറത്തുവരുന്നത്. നമുക്ക് ലഭിക്കുന്ന പത്ത് കുപ്പി വെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനജലം അടങ്ങിയതാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി സി.ആര്‍. ചൗധരി തന്നെ 2018 ല്‍ ലോകസഭയെ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ എങ്ങും നടക്കുന്നില്ല. ഐഎസ്‌ഐ മുദ്രയുള്ളവയിലും ഗുരുതരമായ അളവില്‍ പ്ലാസ്റ്റിക് തരികള്‍ കലര്‍ന്നിട്ടുണ്ട് എന്നതാണ് ഞെട്ടിക്കുന്ന സത്യം.

2016- 17 കാലത്ത് 743 കുപ്പിവെള്ളം സാംപിളായെടുത്ത് പരിശോധിച്ചതില്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടി (ഫസായ്) 224 സാംപിളുകളും മലിനമാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് 131 കുപ്പിവെള്ള നിര്‍മാതാക്കളുടെ പേരില്‍ ഫസായ് കേസെടുത്തു. ഇതില്‍ 33 കമ്പനികളെ ശിക്ഷിക്കുകയും 40 കമ്പനികള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. കുപ്പിവെള്ളത്തെക്കാള്‍ അമിതമായ അളവിലാണ് കൊക്കോകോള മുതലായ സോഫ്റ്റ് ഡ്രിങ്കുകളില്‍ പ്ലാസ്റ്റിക് മാലിന്യം കലര്‍ന്നിരിക്കുന്നത്. അതോടൊപ്പം ഇവയിലെ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന പാനീയം പ്ലാസ്റ്റിക്കുമായി കലരുന്നതായും ആരോഗ്യമേഖലയിലുള്ളവര്‍ ആശങ്കപ്പെടുന്നു.

Tags: plastic wastebottled waterfatal diseasesNational Academy of Sciences study
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Health

ഹരിതകര്‍മ്മസേന ഒരു വര്‍ഷം കൊണ്ട് ശേഖരിച്ചത് 15,200 കോടി കിലോ പ്ലാസ്റ്റിക് മാലിന്യം!

Thiruvananthapuram

വില്പനയ്‌ക്ക് കൊണ്ടുവന്ന കുപ്പി വെള്ളത്തില്‍ പുഴു

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.