Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

നെയ്യാറ്റിന്‍കര വാസുദേവന്‍: വാടാമാല്യം പോലെ വാസുദേവ സംഗീതം

ഡോ. കെ. പരമേശ്വരന്‍byഡോ. കെ. പരമേശ്വരന്‍
Jul 13, 2025, 01:52 pm IST
inSamskriti

കോഴിക്കോട്ടെ പ്രശസ്തമായ ത്യാഗരാജ ആരാധനാ സംഗീതോത്സവത്തില്‍ ഒരു വര്‍ഷം പാടാനെത്തിയ നെയ്യാറ്റിന്‍കര വാസുദേവന്‍ കച്ചേരിയ്‌ക്കു മുന്‍പ് സ്വന്തം ഗുരുവും അന്നത്തെ കച്ചേരിക്ക് വയലിന്‍ വായിച്ച വിദ്വാനുമായ ചാലക്കുടി നാരായണ സ്വാമി സാറുമായി ദീര്‍ഘനേരം കച്ചേരിയുടെ കെട്ടിനേയും മട്ടിനേയും കുറിച്ച് ചര്‍ച്ച ചെയ്തതിന് അന്ന് കോളേജ് വിദ്യാര്‍ത്ഥിയും കര്‍ണാടക സംഗീത ഭ്രാന്തനുമായിരുന്ന ഈ ലേഖകന്‍ സാക്ഷി. ചര്‍ച്ചയുടെ ഫലമായി വാസുദേവന്‍ സാര്‍ തയ്യാറാക്കി കൊണ്ടുവന്ന കല്യാണി, ഖരഹരപ്രിയ തുടങ്ങിയ ലിസ്റ്റ് പൂര്‍ണ്ണമായി മാറി കാനഡ, ശുദ്ധ സാവേരി, ലതാംഗി, മോഹനം എന്നിവയുള്‍പ്പെട്ട ഒരു പുതുപട്ടിക ഇഴപേര്‍ത്തു വന്നത് അത്ഭുതാദരങ്ങളോടെ കേട്ടും കണ്ടും നിന്നത് ഇന്നും ഞാനോര്‍ക്കുന്നു! എത്ര ഗൗരവമായും അച്ചടക്കത്തോടെയുമാണ് നെയ്യാറ്റിന്‍കര വാസുദേവന്‍ ഓരോ കച്ചേരിയും ആസൂത്രണം ചെയ്ത് അവതരിപ്പിക്കുന്നത് എന്ന അറിവിലേയ്‌ക്കുള്ള വാതിലായിരുന്നൂ എന്നെ സംബന്ധിച്ചിടത്തോളം ആ ചര്‍ച്ച!

ഇരുപതാം നൂറ്റാണ്ടിനെ സംബന്ധിച്ചിടത്തോളം കര്‍ണാടക സംഗീതലോകത്തിലെ ഏറ്റവും സ്വാധീനശക്തിയും വിശാലവും വിശദവുമായ അറിവും ഉണ്ടായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെയും കര്‍ണാടക സംഗീതത്തെ ബുദ്ധിപൂര്‍വ്വം, അപഗ്രഥനാത്മകമായി മനസ്സിലാക്കി ശ്രദ്ധേയമായ വിധത്തില്‍ രംഗത്ത് അവതരിപ്പിച്ച രാമനാട് കൃഷ്ണന്റെയും ശിഷ്യത്വത്തിന്റെ കഴിവും മിഴിവും ഒത്തിണങ്ങിയ പ്രസന്നതയായിരുന്നു വാസുദേവന്റെ കച്ചേരികള്‍. ഉച്ചാരണത്തിലെ വ്യക്തത, സ്വരവിന്യാസത്തിലെ അച്ചടക്കം, താളാനുധാവനത്തിന്റെ കൃത്യത എന്നിവ വാസുദേവ സംഗീതത്തിന് ആകര്‍ഷകത്വം ഏറ്റിയിരുന്നു.

തിരുവനന്തപുരത്തു നിന്നും അധികമകലയല്ലാത്ത, കന്യാകുമാരിയിലേക്കുള്ള ദേശീയപാത തൊട്ടു തലോടിപ്പോകുന്ന നെയ്യാറ്റിന്‍കരയ്‌ക്കടുത്ത്, അത്താഴമംഗലം ഗ്രാമത്തിലായിരുന്നു വാസുദേവന്റെ ജനനം – 1940ല്‍. അത്താഴമംഗലത്ത് നാരായണനും ജാനകിയുമായിരുന്നു മാതാപിതാക്കള്‍. സ്വന്തം സംഗീതാഭിരുചിയല്ലാതെ മറ്റ് പരമ്പരാഗത സംഗീത ബന്ധങ്ങളൊന്നും അദ്ദേഹത്തിന് അവകാശപ്പെടാനില്ലായിരുന്നു.

തിരുവനന്തപുരത്തെ പ്രസിദ്ധമായ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്ന് കെ.ജെ. യേശുദാസ്, തിരുവിഴ ജയശങ്കര്‍, എം.ജി. രാധാകൃഷ്ണന്‍ തുടങ്ങിയ പ്രഗത്ഭരുടെ കൂടെ അദ്ദേഹം ഔപചാരിക സംഗീത പഠനം പൂര്‍ത്തിയാക്കി. 1960-ല്‍ ഗാനഭൂഷണവും 1962-ല്‍ ഗാനപ്രവീണയും അദ്ദേഹം ഉയര്‍ന്ന നിലയില്‍ പൂര്‍ത്തിയാക്കി.

തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക്കില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഒരു പതിറ്റാണ്ടോളം ജോലി ചെയ്തു. 1974-ല്‍ ആകാശവാണിയില്‍ നിലയ വിദ്വാനായി ചേര്‍ന്നു. ഈ മാറ്റം ഗായകനെന്ന നിലയില്‍ വാസുദേവന്റെ ഉയര്‍ച്ചയ്‌ക്ക് ഒട്ടല്ലാ വഴിവച്ചത്. ചാലക്കുടി നാരായണ സ്വാമി, മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയ ഇതിഹാസങ്ങളുമായുള്ള സഹവാസം നെയ്യാറ്റിന്‍കര വാസുദേവനിലെ കച്ചേരി അവതരാകനെ performing artist- വളരെയേറെ മെച്ചപ്പെടുത്തി. കച്ചേരികള്‍ പ്ലാന്‍ ചെയ്യുക, പുതിയ കൃതികള്‍ കണ്ടെത്തുക, നിര്‍ദ്ദിഷ്ട വിഷയങ്ങളിലോ ഭാവങ്ങളിലോ രാഗങ്ങളിലോ മാത്രമുള്ള കൃതികള്‍ ഉള്‍പ്പെടുത്തി കച്ചേരികള്‍ ധാരാളമായി അവതരിപ്പിക്കുക തുടങ്ങി നെയ്യാറ്റിന്‍കര വാസുദേവന് ആകാശവാണി ധാരാളം അവസരങ്ങള്‍ നല്‍കി.

കര്‍ണാടക സംഗീത മാതൃകയിലുള്ള പല കൃതികളും നെയ്യാറ്റിന്‍കര വാസുദേവന്‍ മലയാള ചലച്ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുനാള്‍ എന്ന ചലച്ചിത്രത്തില്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ പാടിയ ദശാവതാര രാഗമാലിക ഏറെ അനുവാചക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

1988-ല്‍ വന്‍പിച്ച സഹൃദയ ശ്രദ്ധ പിടിച്ചു പറ്റിയ ‘ചിത്രം’ എന്ന മോഹനന്‍ലാല്‍ ചിത്രത്തിലും നെയ്യാറ്റിന്‍കര വാസുദേവന്‍ പിന്നണി പാടിയിട്ടുണ്ട്. ആഭേരി രാഗത്തിലുള്ള നഗുമോമു എന്ന ത്യാഗരാജ കൃതിയാണ് മോഹന്‍ലാലിനു വേണ്ടി നെയ്യാറ്റിന്‍കര വാസുദേവന്‍ ഈ സിനീമയില്‍ പാടിയിട്ടുള്ളത്. തകഴിയുടെ വിഖ്യാത നോവലായ ഏണിപ്പടികള്‍ ചലച്ചിത്രമാക്കിയപ്പോള്‍ അതില്‍ കല്ല്യാണി രാഗത്തിലുള്ള സ്വാതി കൃതി ‘സാരസ സുവദന’ പാടിയതും നെയ്യാറ്റിന്‍കര വാസുദേവനായിരുന്നു. മധു, ശാരദ, ജയഭാരതി തുടങ്ങിയവര്‍ അഭിനയിച്ച ‘ഏണിപ്പടികള്‍’ ഏറെ സഹൃദയ ശ്രദ്ധയാകര്‍ഷിച്ച മലയാള ചലച്ചിത്രമായിരുന്നു.

ആകാശവാണിയില്‍ നിന്ന് 2000-ല്‍ വിരമിച്ച അദ്ദേഹം പിന്നീട് ക്ലാസിക്കല്‍ സംഗീതജ്ഞര്‍ക്ക് ആകാശവാണി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘എ ടോപ്പ്’ റാങ്ക് നേടിയെടുത്തു.

ആകാശവാണിയില്‍ സ്ഥിരമായി, ചിട്ടയായി കര്‍ണാടക സംഗീത ക്ലാസ്സുകള്‍ കൈകാര്യം ചെയ്തിരുന്ന ഇദ്ദേഹത്തിനു ശ്രീവത്സന്‍ മേനോന്‍, മുഖത്തല ശിവജി തുടങ്ങി താരനിബദ്ധമായ വലിയൊരു ശിഷ്യ സമ്പത്തുമുണ്ട്.

2008 മെയ് മാസം 13-ന് 68-ാമത്തെ വയസ്സിലാണ് നെയ്യാറ്റിന്‍കര വാസുദേവന്‍ അന്തരിച്ചത്. നെയ്യാറ്റിന്‍കര ദേശദേവതയായ വസുദേവ കൃഷ്ണന്റെ കണ്ഠത്തില്‍ ഇഴചേര്‍ന്ന് കിടക്കുന്ന വാടാമാല പോലെ നെയ്യാറ്റിന്‍കര വാസുദേവന്റെ സംഗീതം ഇന്നും ഒഴുകുന്നൂ, സ്വഛന്ദസുന്ദരമായി !

 

Tags: Neyyattinkara VasudevanThyagaraja Worship Music Festivalഇങ്ങനെ ഇവര്‍ പാടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചേറുശ്ശേരി കുട്ടന്‍മാരാര്‍: മേളപ്രമാണത്തിന്റെ സൗമ്യരൂപം

Samskriti

റ്റി വി വാസന്‍: താള’വാസന’യുടെ വിദ്വത്‌രൂപം

Samskriti

ഹരിപ്പാട് ചെല്ലപ്പ പണിയ്‌ക്കര്‍: നാദസ്വരത്തിലെ നാദസൗഭഗം

Samskriti

ചാലക്കുടി എന്‍ എസ് നാരായണ സ്വാമി: വയലിനിലൊരു ചാലക്കുടി മാധുര്യം

1. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കും യേശുദാസിനും ഒപ്പം, 2. എംഎസ് സുബ്ബലക്ഷ്മിയുടെ കച്ചേരിയില്‍
Samskriti

മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍: മധുര മൃദംഗത്തിന്റെ മാവേലിക്കര പ്രഭാവം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.