Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

ഇ.യു. ഈശ്വരപ്രസാദ്byഇ.യു. ഈശ്വരപ്രസാദ്
Jul 9, 2025, 10:34 am IST
inKerala, ABVP

ഭാരതത്തിന്റെ ദേശീയ ആദര്‍ശത്തെ വിദ്യാര്‍ത്ഥി മനസുകളിലേക്കെത്തിക്കുകയും ജ്ഞാനം ശീലം ഏകത എന്ന മുദ്രാവാക്യത്തോടെ വിദ്യാര്‍ത്ഥികളില്‍ ദേശീയതയുടെ ദീപശിഖയുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് കഴിഞ്ഞ 77 വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. 1948ല്‍ രൂപീകരിച്ച എബിവിപി ചുരുങ്ങിയ കാലയളവില്‍ത്തന്നെ വിദ്യാര്‍ത്ഥികളുടെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ ശക്തി തെളിയിച്ചിരുന്നു. ഭാരതത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ നേതൃത്വം ഇന്നും 60 ലക്ഷത്തിലധികം മെമ്പര്‍ഷിപ്പുള്ള ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി വിദ്യാര്‍ത്ഥികളെ നയിക്കുന്നു.

2012 മുതല്‍ യുവത്വം അഴിമതിക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തില്‍ ഭാരതമെമ്പാടും സമരമുന്നേറ്റങ്ങള്‍ക്ക് എബിവിപി നേതൃത്വം നല്‍കി. തൊണ്ണൂറുകളില്‍ കശ്മീരില്‍ ദേശീയ പതാകയുയര്‍ത്താന്‍ പോലും സാധിക്കാത്ത തരത്തില്‍ ഭീകരര്‍ അക്രമമഴിച്ചു വിട്ട സമയത്ത് ചലോ കാശ്മീര്‍ എന്ന ആഹ്വാനത്തോടെ ത്രിവര്‍ണപതാകയുമായി അവിടേക്ക് കടന്നുചെന്ന ദേശീയധാരയാണ് എബിവിപി. ബംഗ്ലാദേശ് അതിര്‍ത്തിയിലെ തീവ്രവാദത്തിനെതിരെ ചലോ ചിക്കനെക്ക് മുന്നേറ്റമുള്‍പ്പെടെ വിദ്യാര്‍ത്ഥി ശക്തിയെ നയിക്കാന്‍ എബിവിപിക്ക് സാധിച്ചു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് വിദ്യാര്‍ത്ഥികളെ നയിച്ചത് എബിവിപി ആയിരുന്നു. കേരളത്തില്‍ അടിയന്തരാവസ്ഥക്കെതിരെ പോരാടിയതില്‍ ആദ്യം അറസ്റ്റിലായത് അന്നത്തെ എബിവിപിയുടെ സംഘടനാ സെക്രട്ടറി കെ.ജി. വേണുഗോപാല്‍ ആയിരുന്നു.

കേരളത്തില്‍ ഇടതുഭരണത്തിന്റെ തണലില്‍ മാര്‍ക്‌സിസ്റ്റ് ഭീകരര്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തി സമാധാനാന്തരീക്ഷം തകര്‍ത്ത സമയത്ത് 2017 നവംബര്‍ 11 ന് അഭിമാനമാണ് കേരളം ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്‌സിസം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ ചലോ കേരള മഹാറാലിയില്‍ ഒരു ലക്ഷത്തിനടുത്ത് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.

ഭാരതം സ്വാതന്ത്ര്യലബ്ധിയുടെ അറുപതാണ്ടുകള്‍ പൂര്‍ത്തികരിച്ച കാലത്തും ഭാരതത്തിലെ എസ്‌സി- എസ്ടി ഹോസ്റ്റലുകളുടെ അവസ്ഥ പരിതാപകരമാണെന്ന് സര്‍വേയിലൂടെ മനസിലാക്കുകയും 2007 ല്‍ വലിയ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ വലിയ ലക്ഷ്യങ്ങള്‍ സഫലീകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ കാഴ്ചപ്പാട് അപാരമാണ്. അമൃത കാലഘട്ടത്തില്‍ വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലൂന്നി ഭാരതത്തിലെ യുവാക്കളെ തയാറാക്കുന്ന പ്രവര്‍ത്തനത്തിലാണ് വിദ്യാര്‍ത്ഥി പരിഷത്ത്.

ഇതിനായി വിവിധ മേഖലകളില്‍ അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കുകയാണ് വിദ്യാര്‍ത്ഥി പരിഷത്തിന്റെ ആയാം പ്രവര്‍ത്തനങ്ങള്‍. ആയുഷ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ജിജ്ഞാസ, മെഡിക്കല്‍- ഡെന്റല്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മെഡിവിഷന്‍, എന്‍ഐടി, ഐഐടി തുടങ്ങിയ പ്രീമിയര്‍ സ്ഥാപനങ്ങളില്‍ തിങ്ക് ഇന്ത്യ തുടങ്ങി പത്തിലധികം ആയാം പ്രവര്‍ത്തനങ്ങള്‍ക്ക് എബിവിപി നേതൃത്വം നല്‍കുന്നു. എല്ലാ വിദ്യാര്‍ത്ഥികളിലും അവരുടെ താത്പര്യമനുസരിച്ച് കലാ, കായികം, പ്രകൃതി സംരക്ഷണം, സേവാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കലാ മഞ്ച്, ഖേലോ ഭാരത്, സ്റ്റുഡന്റസ് ഫോര്‍ ഡെവലെപ്‌മെന്റ്, സ്റ്റുഡെന്റ്‌സ് ഫോര്‍ സേവ എന്നീ നാല് ഗതിവിധി പ്രവര്‍ത്തനങ്ങള്‍ക്ക്ക്ക് വിദ്യാര്‍ത്ഥി പരിഷത്ത് നേതൃത്വം നല്‍കുകയാണ്. അമൃത കാലഘട്ടം പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ 2048 ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിക്ഷത്ത് യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 100 വര്‍ഷത്തെ ചരിത്രം രചിക്കും.

എബിവിപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍.

Tags: ABVPSpecialABVP Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

പുതിയ വാര്‍ത്തകള്‍

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.