Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 12:49 pm IST
inKerala
coir

coir

ആലപ്പുഴ: സംസ്ഥാനത്തെ പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍മേഖലയിലെ കടുത്ത പ്രതിസന്ധി സംസ്ഥാന കയര്‍ തൊഴിലാളിക്ഷേമനിധി ബോര്‍ഡിനെയും ബാധിക്കുന്നു. കാഴ്ചക്കാരായി സംസ്ഥാന സര്‍ക്കാര്‍. രണ്ടു മാസമായി ജീവനക്കാര്‍ക്ക് ശമ്പളമില്ല, കയര്‍ തൊഴിലാളികള്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളും മുടങ്ങി. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രതിഷേധ സമരം നടത്തി.

കയര്‍ തൊഴിലാളികള്‍ക്കുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കാനാണ് ക്ഷേമനിധി ബോര്‍ഡ് ആരംഭിച്ചത്. ഒന്നേകാല്‍ ലക്ഷം തൊഴിലാളികളും 60,000 പെന്‍ഷന്‍കാരുമാണ് കയര്‍ ക്ഷേമനിധിയില്‍ ഉള്ളത്. സര്‍ക്കാര്‍ സഹായം വെട്ടിക്കുറച്ചതാണ് ബോര്‍ഡിന്റെ തകര്‍ച്ചക്ക് കാരണം. ജീവനക്കാര്‍ക്ക് രണ്ടു മാസമായി ശമ്പളം നല്‍കിയിട്ടില്ല. അഞ്ചു വര്‍ഷമായി തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ആലപ്പുഴയിലെ ഹെഡ് ഓഫീസിനു മുന്നില്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. പ്രായമായ തൊഴിലാളികള്‍ക്കുള്ള അഞ്ച് വര്‍ഷത്തെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ 25 കോടി രൂപ വേണം. എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ചത് ഒരു കോടി. ക്ഷേമനിധിയിലേക്കുള്ള തൊഴിലാളി വിഹിതം 20 രൂപയാണ്. സര്‍ക്കാര്‍ നല്‍കേണ്ടത് 40 രൂപ. ഇത് സര്‍ക്കാര്‍ നല്‍കുന്നില്ല. കയര്‍ കയറ്റുമതിക്കാരില്‍ നിന്ന് ലഭിക്കേണ്ട വിഹിതം വാങ്ങിയെടുക്കാന്‍ സര്‍ക്കാരും ക്ഷേമനിധി ബോര്‍ഡും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓരോ സ്ഥലത്തെയും ഓഫീസുകള്‍ അടച്ചുപൂട്ടുകയാണ് ബോര്‍ഡ്. ഏറ്റവും ഒടുവില്‍ പറവൂരിലെ ഓഫീസാണ് പൂട്ടിയത്. കയര്‍ വകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം തന്നെ അവസാനിക്കുന്ന അവസ്ഥയാണുണ്ടാകുക.

അതിനിടെ കയര്‍ത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തൊഴിലാളികളുടെ കൂലിവര്‍ദ്ധനവ് അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേരള കയര്‍ സെന്റര്‍ (സിഐടിയു) തീരുമാനിച്ചു. 2017 ല്‍ തീരുമാനിച്ച കൂലിയാണ് കയര്‍പിരി തൊഴിലാളികള്‍ക്ക് ലഭിച്ച് വരുന്നത്. 240 രൂപ തൊഴില്‍ സ്ഥാപനവും ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വരുമാന പൂരക പദ്ധതിയില്‍പ്പെടുത്തി നല്‍കുന്ന 110 രൂപയും ചേര്‍ത്ത് 350 രൂപയാണ് ഒരുദിവസം കൂലിയായി ലഭിക്കുന്നത്. ആഗസ്തില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കാനമാണ് തീരുമാനം.

ചെറുകിട കയര്‍മേഖല സമ്പൂര്‍ണമായി സ്തംഭനത്തിലേക്കാണ് നീങ്ങുന്നത്. കയറുത്പ്പന്നങ്ങള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കാത്തതും, കയര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനയുമാണ് ചെറുകിടക്കാരെ പ്രതിസന്ധിയിലാക്കുന്നത്.

Tags: Crisis in Coir SectorCoir workersWelfare Fund Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Vicharam

കയറില്‍ കുരുക്ക് മുറുകും; ബജറ്റില്‍ കടുത്ത അവഗണന

Kerala

കയര്‍മേഖലയിലെ പ്രതിസന്ധി: പണിമുടക്കിന് സിഐടിയു

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.