India

ജഗന്നാഥ ഭഗവാന്‌റെ രഥയാത്രയ്‌ക്കായി പുരി ഒരുങ്ങി, കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കം പങ്കെടുക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പുരി: വിഖ്യാതമായ പുരി രഥയാത്ര വെള്ളിയാഴ്ച ആരംഭിക്കും. ജഗന്നാഥ ക്‌ഷേത്രത്തിലെ രഥയാത്രയ്‌ക്കായി പുരി ഒരുങ്ങിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി ഭക്തര്‍ രഥയാത്രക്ക് സാക്ഷ്യം വഹിക്കാനെത്തും. ആഷാഢ മാസത്തില്‍ പുരി ആഘോഷിക്കുന്ന ഏറ്റവും വലിയ ഉത്സവമാണിത്. ജഗന്നാഥ ഭഗവാന്‍, സഹോദരന്‍ ബലഭദ്രന്‍, സഹോദരി സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങള്‍ പുരിയിലെ തെരുവുകളിലൂടെ രഥത്തിലേറ്റി എഴുന്നള്ളിക്കും. രഥയാത്രക്കായി ഒഡീഷ പോലീസ് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗതാഗത നിയന്ത്രണത്തിനും പാര്‍ക്കിംഗിനുമായി വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ട്രാഫിക്) ദയാല്‍ ഗാംഗ്വര്‍ പറഞ്ഞു. നിരവധി കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും രഥയാത്രയ്‌ക്കായി മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി ക്ഷണിച്ചിട്ടുണ്ട്.

 

Recent Posts