Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശീയ അംഗീകാരത്തിന്റെ സന്തോഷത്തില്‍ ശ്രീജിത്ത് മൂത്തേടത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 10:21 am IST
inKerala

ന്യൂദല്‍ഹി: വായനയിലൂടെ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുന്ന പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന ബാലസാഹിത്യകൃതിക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ധ്യാപകനായ ശ്രീജിത്ത് മൂത്തേടത്ത്. ജീവിതത്തിലേറ്റ ഏറ്റവും വലിയ തിരിച്ചടി കൗമാരപ്രായത്തില്‍ അനുഭവിക്കേണ്ടിവന്ന ശ്രീജിത്ത് എഴുത്തിലൂടെ പുതിയ തലമുറയ്‌ക്ക് വഴികാട്ടുകയാണ്. സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട അച്ഛന്റെ ഓര്‍മയ്‌ക്കാണ് ശ്രീജിത്ത് പുരസ്‌ക്കാരത്തിന്റെ സന്തോഷം സമര്‍പ്പിക്കുന്നത്.

കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ ശാസ്ത്രചിന്തയും പ്രകൃത്യാഭിമുഖ്യവും വളര്‍ത്തുന്ന നോവലാണ് പെന്‍ഗ്വിനുകളുടെ വന്‍കരയില്‍. കൗമാരക്കാരായ മൂന്ന് കുട്ടികള്‍ അന്യഗ്രഹത്തില്‍ നിന്ന് വരുന്ന സാനിയ എന്ന പെണ്‍കുട്ടിയുടെ സഹായത്തോടെ വിവിധ ഭൂഖണ്ഡങ്ങളിലൂടെയും ദ്വീപുകളിലൂടെയും സഞ്ചരിച്ച് പെന്‍ഗ്വിനുകളുടെ വന്‍കരയായ അന്റാര്‍ട്ടിക്കയില്‍ എത്തിച്ചേരുന്നതാണ് പ്രമേയം. ആന്‍ഡമാന്‍ ദ്വീപുകളിലെയും ഇന്ത്യോനേഷ്യന്‍ ദ്വീപുകളിലെയും ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളിലെയും വിവിധ ജീവജാലങ്ങളെയും അവ വളരുന്ന ജീവിതസാഹചര്യങ്ങളെയും പ്രകൃതിയെയും കണ്ടു പരിചയിക്കുന്ന കുട്ടികള്‍ അന്റാര്‍ട്ടിക്കയിലെത്തുമ്പോള്‍ ആഗോളതാപനത്തിന്റെ ഫലമായി പെന്‍ഗ്വിനുകള്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മനസിലാക്കുന്നു. മനുഷ്യന്റെ ഇടപെടലുകള്‍ പ്രകൃതിയിലും ഇതരജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലും ഉണ്ടാക്കുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്യുന്ന നോവല്‍ പുതിയ തലമുറയ്‌ക്ക് പ്രകൃതിപഠനത്തിലേക്കും പാരിസ്ഥിതിക അവബോധത്തിലേക്കും വെളിച്ചം വീശുന്നതാണ്.

കുരുവികളുടെ ലോകം, ആഫ്രിക്കന്‍ തുമ്പികള്‍, ചക്കരപ്പാടം, സൂര്യയാത്രയുടെ വിസ്മയച്ചെപ്പ്, തൂവല്‍ത്തൊട്ടില്‍ തുടങ്ങിയ ശ്രീജിത്ത് മൂത്തേടത്തിന്റെ ബാലനോവലുകളിലും പ്രകൃതിസ്‌നേഹവും പാരിസ്ഥിതിക അവബോധവും സഹജീവിസ്‌നേഹവും പ്രധാന പ്രമേയമായി വരുന്നുണ്ട്. ചക്കരപ്പാടം എന്ന ബാലനോവലിലെ സമരവൃക്ഷം എന്ന അധ്യായം ഭാരതീയ വിദ്യാനികേതന്‍ സിലബസിന്റെ ഭാഗമായിട്ടുണ്ട്. നിണവഴിയിലെ നിഴലുകള്‍ എന്ന നോവല്‍ ചോരചിതറിയ കടത്തനാടിന്റെ രാഷ്‌ട്രീയ ചരിത്രം കൂടിയാണ് വിവരിക്കുന്നത്.

കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടാണ് പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ പ്രസിദ്ധീകരിച്ചത്. കേശവന്‍ വെള്ളിക്കുളങ്ങര സ്മാരക ബാലസാഹിത്യ പുരസ്‌കാരത്തിനും അമ്പലക്കര സി. രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം സരോവരം ബുക്സ് ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരത്തിനും പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ അര്‍ഹമായിട്ടുണ്ട്. പാലറ്റ്, നയന്‍മൊനി, നിണവഴിയിലെ നിഴലുകള്‍, ആഫ്രിക്കന്‍ തുമ്പികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നോവല്‍, കഥ, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ: ദീപ്തി. മക്കള്‍: ഘനശ്യാം, ആഗ്നേയ്.

ശ്രീജിത്തിന്റെ അച്ഛന്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.എം. ഭാസ്‌ക്കരന്‍ മാസ്റ്ററെ സിപിഎമ്മുകാര്‍ 1997 ജൂണ്‍ 29 ന് വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ബിജെപി നാദാപുരം മണ്ഡലം വൈസ്പ്രസിഡന്റായിരുന്നു ഭാസ്‌കരന്‍ മാസ്റ്റര്‍. ജീവിതത്തിലേറ്റ ഈ നേരനുഭവത്തിന്റെ പശ്ചാത്തലമാണ് നിണവഴിയിലെ നിഴലുകളെന്ന നോവലിലുള്ളത്.

Tags: Sreejith Moothedathu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭൂമിവാതുക്കല്‍ നിന്നൊരു എഴുത്തുകാരന്‍

പുതിയ വാര്‍ത്തകള്‍

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.