Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

അവര്‍ക്ക് ആവശ്യത്തിന്, ആശമാര്‍ക്ക് നിരാശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2025, 11:22 am IST
inEditorial, Vicharam

ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം പൗരസമൂഹത്തോട് വിവേചനമില്ലതെ നീതിപൂര്‍വ്വം പെരുമാറുകയെന്നതാണ്. കമ്മ്യൂണിസ്റ്റുകള്‍ നയിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇത് പ്രതീക്ഷിക്കുക വയ്യെങ്കിലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഭരണഘടനയോട് അല്പമെങ്കിലും ആദരവും ജനങ്ങളോട് ദയയും കാണിക്കണമെന്ന് സൂചിപ്പിക്കേണ്ടതുണ്ടല്ലോ.

ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ അവഗണിക്കുന്ന ഇടത് സര്‍ക്കാര്‍ തങ്ങളുടെ സ്വന്തക്കാര്‍ക്ക് വാരിക്കോരി ശമ്പളം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ നയിക്കുന്നവര്‍ക്കാണ് ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് നിസ്സാരമായ വര്‍ധനയല്ലേയെന്ന് ചോദിക്കുന്നവര്‍ ആ പാര്‍ട്ടിയിലുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ടീമിലുള്ളത് 12 പേരാണ്.ടീം ലീഡറുടെ ശമ്പളം നിലവിലെ 75,000ത്തില്‍ നിന്ന് ഇനി മുതല്‍ 78,500 ആയി വര്‍ദ്ധിപ്പിച്ചു. മറ്റ് 7 പേര്‍ക്കും 50000 ത്തില്‍ കൂടുതല്‍ മാസശമ്പളം ഉണ്ട്.
2022 മെയ് മുതല്‍ 6 മാസ കാലയളവിലേക്ക് താത്കാലികമായി കരാര്‍ അടിസ്ഥാനത്തിലെടുത്തവര്‍ക്കാണ് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം വര്‍ധിപ്പിച്ചത്. പട്ടിണിയില്ലാതെ ജീവിക്കാനുള്ള മിനിമം കൂലിയും വിരമിക്കല്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് ആശാ വര്‍ക്കര്‍മാര്‍ സമരം ചെയ്യുമ്പോള്‍ അവരെ തിരിഞ്ഞു നോക്കാത്ത സര്‍ക്കാരാണ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്ന പാര്‍ടി കേഡറുകള്‍ക്ക് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് വാരിക്കോരി നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യം മാത്രമേ ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെടുന്നുള്ളൂ. ആശാ വര്‍ക്കേഴ്സ് ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കേഴ്സിന് ദിവസം 700 രൂപ മിനിമം കൂലി എന്നത് നടപ്പിലാക്കണമെന്നാണ് അവരുന്നയിക്കുന്നത്.

2007 മുതല്‍ആരോഗ്യ വകുപ്പിന് വേണ്ടി ദിവസം 16 മണിക്കൂറിലധികം പണിയെടുക്കുന്ന പാവപ്പെട്ട സ്ത്രീകളാണ് സമരമുഖത്തുള്ളത്. വര്‍ഗ വഞ്ചകരെ നേരിടുന്നതുപോലെയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴിലാളി സമൂഹത്തെ നേരിടുന്നത്. എന്നോ തകര്‍ന്നു കഴിഞ്ഞ ഫ്യൂഡല്‍ മാടമ്പി സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുകയാണ് ഇടത് സര്‍ക്കാര്‍. അധിക്ഷേപിച്ചും അപമാനിച്ചും അവഗണിച്ചും ആശാവര്‍ക്കര്‍മാരുടെ സമരവീര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ശീതീകരിച്ച മുറികളിലിരുന്ന് കാരണഭൂതന്റെ അപദാന കഥകളെഴുതുന്ന കൊട്ടാരം കൂലിയെഴുത്തുകാര്‍ക്ക് അവര്‍ അവകാശപ്പെടാതെ തന്നെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നു. മനഃസാക്ഷിയില്ലാത്തവര്‍ക്ക് മാത്രം സാധ്യമാവുന്ന തരത്തിലാണ് തെരുവില്‍ പൊരുതുന്ന ആശമാരോട് സര്‍ക്കാര്‍ പെരുമാറുന്നത്.

ധൂര്‍ത്തിന്റെ മറ്റൊരു പേരായി ഇടത് സര്‍ക്കാര്‍ മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പളമായി 295.64 കോടി രൂപ നല്‍കിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെയുള്ള കണക്ക് മാത്രമാണിത്. 2016-17 ല്‍ 30.64 കോടി ശമ്പളം നല്‍കിയപ്പോള്‍ പിണറായി വിജയന്റെ രണ്ടാമൂഴമെത്തിയപ്പോള്‍ അത് വര്‍ധിപ്പിച്ചു. 2023- 24 ല്‍ 46.26 കോടി രൂപയായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ 33 പേരാണ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്ളത്. ഇത്രയൊക്കെ ചെലവഴിക്കാന്‍ മടി കാണിക്കാത്ത സര്‍ക്കാരാണ് ആശമാരെ പെരുവഴിയില്‍ നിര്‍ത്തിയിരിക്കുന്നത്. തൊഴിലാളി സ്‌നേഹത്തിന്റെ വീരഗാഥകള്‍ പാടുന്നവരാണ് തൊഴിലാളി സമൂഹത്തെ നിര്‍ദ്ദയം വഞ്ചിക്കുന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹം പ്രതികരിക്കേണ്ടതുണ്ട്. ഒരു ഭാഗത്ത് വേണ്ടപ്പെട്ടവര്‍ക്ക് വാരിക്കോരി കൊടുത്തുകൊണ്ട് പാവപ്പെട്ടവരെ അവഗണനയുടെ പെരുമഴയത്ത് നിര്‍ത്തുമ്പോള്‍ പ്രത്യേകിച്ചും.

Tags: Social MediaChief MinisterAsha workers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

Kerala

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.