Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിലമ്പൂരില്‍ മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ബിജെപി

നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ കൊല്ലാന്‍ വേണ്ട ഒരു ലൈസന്‍സും പ്രധാനമന്ത്രി നല്‍കേണ്ടതില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2025, 11:21 pm IST
inKerala, Malappuram

മലപ്പുറം: നിലമ്പൂരില്‍ മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മലയോര കര്‍ഷകരെ കൊലയ്‌ക്ക് കൊടുക്കാതിരിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരിലെ വനം വകുപ്പ് ആസ്ഥാനത്തിന് മുന്നില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

പന്നിയെ വെടിവെച്ചു കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത്രയും വിഡ്ഢിത്തം പറയുന്ന മുഖ്യമന്ത്രി വേറെ കാണില്ല. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ കൊല്ലാന്‍ വേണ്ട ഒരു ലൈസന്‍സും പ്രധാനമന്ത്രി നല്‍കേണ്ടതില്ല. അത്തരം അധികാരങ്ങളൊക്കെ സംസ്ഥാന സര്‍ക്കാരിന് വളരെ നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. അത് കേരള സര്‍ക്കാര്‍ ഉപയോഗിക്കാത്തതിന് കേന്ദ്രത്തെ പറഞ്ഞിട്ട് എന്തു കാര്യം. ആനയ്‌ക്ക് എത്ര കാലുണ്ട് എന്നുപോലുമറിയാത്ത ഒരു വനം മന്ത്രിയെയാണ് പിണറായി വിജയന്‍ വെച്ചിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
വന്യജീവികളെ കൊല്ലാനുള്ള ലൈസന്‍സ് ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. വന്യജീവികളെ തുരത്താനും കൊല്ലാനുമുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പാര്‍ലമെന്റില്‍ തന്നെ കേന്ദ്ര വനംമന്ത്രി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. അത് നിയമം തന്നെയാക്കിയിട്ടുമുണ്ട്. പിന്നെ എന്ത് ലൈസന്‍സിനാണ് കേരളത്തിന് ലഭിക്കാനുള്ളത്. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമമാണിത്.

മലയോര ജനതയ്‌ക്ക് ആശ്വാസമായി 2023 ല്‍ കേന്ദ്ര സര്‍ക്കാര്‍ വനഭേദഗതി നിയമംകൊണ്ടുവന്നു. എന്നാല്‍ അത് ഇവിടുത്തെ ഒരു മാധ്യമങ്ങളും രാഷ്‌ട്രീയ കക്ഷികളും ചര്‍ച്ചചെയ്തില്ല. ആ നിയമഭേദഗതി മലയോര ജനതയുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഭൂമി വാങ്ങിയവരുടെ പട്ടയം സ്ഥിരപ്പെടുത്തല്‍, ചെറിയ കെട്ടിടങ്ങളും കടമുറികളും വച്ചവരുടെ റവന്യൂപരമായ പ്രശ്നങ്ങള്‍ പരിഹരിക്കല്‍ എന്നിവയ്‌ക്കും ഇതിലൂടെ പരിഹാരം കാണുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ മറ്റു സംസ്ഥാനങ്ങള്‍ തയാറാവുമ്പോള്‍ ഇവയൊന്നും നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ മാത്രം തയ്യാറായില്ല.
നിലമ്പൂരിലെ മലയോര ജനത നേരിടുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിനെ വിജയിപ്പിക്കേണ്ടത് മലയോര ജനതയുടെ ആവശ്യമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ്, ബി ജെ പി സംസ്ഥാന സമിതിയംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രശ്മില്‍ നാഥ്, ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട്, ബിജു സാമുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Tags: bjpK SurendranNDAanimalswildMohan George
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.