Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 04:34 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി 439 കോടി രൂപ ചെലവഴിച്ച് നടത്തുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രാജ്യത്തുടനീളമുള്ള 1375 റെയില്‍വേ സ്റ്റേഷനുകള്‍ അത്യാധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി 2023 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച അമൃത് ഭാരത് സ്റ്റേഷന്‍ യോജന പദ്ധതിയില്‍പ്പെടുത്തിയാണ് നിര്‍മാണം.. കേരളത്തിലെ 34 സ്റ്റേഷനുകള്‍ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും തിരക്കേറിയതും ഏറ്റവും ലാഭം നേടുന്നതുമായ റെയില്‍വേ സ്റ്റേഷനാണ് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍. 1931ല്‍ തീരുവിതാംകൂര്‍ മഹാറാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ഭരണകാലത്താണ് സ്‌റ്റേഷന്‍ നിര്‍മ്മിച്ചത്. 1931 നവംബര്‍ 4നാണ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. 1940 ല്‍ സ്‌റ്റേഷന്‍ അടച്ചുപൂട്ടുകയും പിന്നീട് 1955ല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുയും ചെയ്തു.

പ്രധാന കവാടത്തിന്റെ മുന്‍വശത്ത് 4.5 ലക്ഷം ചതുരശ്രയടിയില്‍ ഒന്‍പത് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒന്നാം നില റെയില്‍വേ ഓഫീസുകള്‍, ഹോട്ടല്‍, വാണിജ്യ ലോബികള്‍, ടോയ്‌ലറ്റുകള്‍ എന്നിവയുണ്ടായിരിക്കും. രണ്ടാം നിലയില്‍ റെയില്‍വേ ഓഫീസുകള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍, ഹോട്ടല്‍, വാണിജ്യ ലോബികള്‍, ടോയ്‌ലറ്റുകള്‍, ലിഫ്റ്റ്, എസ്‌കലേറ്റര്‍, സ്‌റ്റെയര്‍ കേസുകള്‍ എന്നിവ ഉണ്ടായിരിക്കും. ശേഷിക്കുന്ന ഏഴ് നിലകള്‍ (മൂന്നാം നില മുതല്‍ ഒമ്പതാം നില വരെ) പൂര്‍ണ്ണമായും വാണിജ്യ നിലകളായിരിക്കും.

പവര്‍ ഹൗസ് റോഡിലെ രണ്ടാം പ്രവേശന കവാടത്തിന് സമീപം ഏഴുലക്ഷം ചതുര ഏടിയില്‍ 8 നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അതില്‍ നാല് നിലകള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. ഏപ്രില്‍ മാസത്തിലാണ് റെയില്‍വേ സ്റ്റേഷന്റെ ആധുനികവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. പൈതൃകമന്ദിരത്തിന്റെ വാസ്തുശാസ്ത്ര പ്രത്യേകതകള്‍ അതേപടി നിലനിര്‍ത്തിയാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തിരമാലയുടെ ആകൃതിയിലായിരിക്കും. ആകാശക്കാഴ്ചയില്‍ കടലിന്റെയും കടല്‍ത്തീരത്തിന്റെയും അനുഭവം നല്‍കുന്നതിനായി ഇത് അക്വാ ഗ്രീന്‍ പെയിന്റ് ചെയ്യുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്ലാറ്റ്‌ഫോമുകള്‍ക്കും റെയില്‍വേ ട്രാക്കുകള്‍ക്കും മുകളില്‍ അത്യാധുധനികരീതിയിലുള്ള സ്റ്റീല്‍ മേല്‍ക്കൂരയും നിര്‍മ്മിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലാന്‍ഡ്‌സ്‌കേപ്പിംഗ്, സെല്‍ഫി പോയിന്റുകള്‍ എന്നിവയും നിര്‍മ്മിക്കും.

വിമാനത്താവളങ്ങള്‍ക്കു സമാനമായ സൗകര്യത്തോടെയുള്ള ഇരിപ്പിടങ്ങള്‍. പുറപ്പെടുന്നവര്‍ക്കും എത്തിച്ചേരുന്നവര്‍ക്കും പ്രത്യേക ലോഞ്ചുകള്‍, ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്, ലിഫ്റ്റ്, എസ്‌കലേറ്ററുകള്‍, സ്‌റ്റെയര്‍ കേസുകള്‍, ട്രെയിന്‍ വിവരങ്ങള്‍ അറിയാന്‍ സ്‌റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കും. സ്റ്റേഷനു പുറത്ത് 400 കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും സൗകര്യപ്രദമായി പാര്‍ക്കു ചെയ്യാവുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രത്തിന്റെ നിര്‍മ്മാണവും ആരംഭിച്ചു കഴിഞ്ഞു. റെയില്‍വേ സ്‌റ്റേഷനെയും തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനെയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവര്‍ ബ്രിഡ്ജും നിര്‍മ്മിക്കും.

കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (കെആര്‍ഡിസിഎല്‍) റെയില്‍ വികാസ് നിഗം ലിമിറ്റഡും സംയുക്തമായാണ് നവീകരണത്തിനുള്ള കരാര്‍ എടുത്തിരിക്കുന്നത്.

സുനില്‍ തളിയല്‍

Tags: Amruth bharath stationThiruvananthapuramkeralamCentral Railway Station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Thiruvananthapuram

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

Kerala

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.