Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

ശ്രീജേഷിന്റെ കളിയാശാന്‍ വിരമിക്കുന്നു; ഇനി മുഴുവന്‍ സമയ കോച്ചാകാനുള്ള ഒരുക്കത്തില്‍ ജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2025, 11:59 am IST
inHockey

തിരുവനന്തപുരം: ഹോക്കിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും പി. ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ നിരവധി ഹോക്കി താരങ്ങളെ പരിശീലിപ്പിച്ച് ഭാരത ഹോക്കിയിലേക്ക് വലിയ സംഭാവന നല്‍കുകയും ചെയ്ത ഹോക്കി മുന്‍താരവും പരിശീലകനുമായ ജയകുമാര്‍ എസ്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ അക്കൗണ്ടന്റായ അദ്ദേഹം തിരുവനന്തപുരത്ത് ജിപിഒയിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഈ മാസം 30ന് പടിയിറങ്ങും.

കളിക്കളത്തിലും പുറത്തും കായികരംഗത്തോടുള്ള അചഞ്ചലമായ സമര്‍പ്പണത്തിന് പേരുകേട്ടയാളാണ് ജയകുമാര്‍. ജൂനിയര്‍ ഹോക്കി ടീമിന്റെ മുന്‍ പരിശീലകനെന്ന നിലയില്‍, ഇന്ത്യന്‍ ഹോക്കിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവും ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ പി.ആര്‍. ശ്രീജേഷിന്റെ ആദ്യ പരിശീലകനാണ്. ഹോക്കി ഗോള്‍ കീപ്പിംഗിലെ മികച്ച താരമെന്ന ഖ്യാതിനേടിയ ആളാണ് ജയകുമാര്‍.

1983ല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ തപാല്‍ വകുപ്പില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. സംസ്ഥാന ഹോക്കി ടീമിന്റെ അവിഭാജ്യഘടകമായിരുന്ന അദ്ദേഹം 18 വര്‍ഷം കേരള താരമായി. നാല് വര്‍ഷത്തോളം ടീം ക്യാപ്റ്റനുമായി. ഇന്ത്യന്‍ പി ആന്‍ഡ് ടി ടീമിനു വേണ്ടിയും കളിച്ചു. ദേശീയ മത്സരങ്ങളില്‍ അമ്പയറായിട്ടുണ്ട്. ഏറ്റെടുത്ത എല്ലാ റോളുകളിലും വൈദഗ്ധ്യവും നേതൃ പാടവവും പ്രകടിപ്പിച്ചു.

ഗുജറാത്തിലെ ഗാന്ധിനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ (എന്‍ഐഎസ്) നിന്ന് ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കി. പിന്നീട് ഏഷ്യന്‍ ഹോക്കി ഫെഡറേഷന്‍ (എഎച്ച്എഫ്), ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഹോക്കി (എഫ്‌ഐഎച്ച്) എന്നിവയുടെ കീഴില്‍ അഡ്വാന്‍സ്ഡ് കോച്ചിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുത്തു. ഇന്ത്യന്‍ ആര്‍മി ടീമുകള്‍, കേരള സംസ്ഥാന സീനിയര്‍ പുരുഷ, വനിതാ ടീമുകള്‍, കേരള സര്‍വകലാശാല പുരുഷ, വനിതാ ടീമുകള്‍, കേരള സംസ്ഥാന സ്‌കൂള്‍ ടീമുകള്‍ എന്നിവയെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ജി. വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും (19992008) ഹോക്കി പരിശീലകനായിരുന്നു.

പോസ്റ്റല്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്‍ട്രല്‍ ഒബ്‌സര്‍വര്‍ ആയും ടെക്‌നിക്കല്‍ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കായികരംഗത്തും ഭരണനിര്‍വ്വഹണത്തിലും ജയകുമാര്‍ നടത്തിയ സ്തുത്യര്‍ഹ സേവനത്തെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ആസൂത്രണ ബോര്‍ഡ് അംഗമായി നാമനിര്‍ദ്ദേശം ചെയ്തു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം ഹോക്കി പരിശീലകനെന്ന നിലയില്‍ കൂടുതല്‍ സംഭാവനകള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജയകുമാര്‍.

Tags: Postal DepartmentOlympian PR Sreejeshcoach Jayakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

Hockey

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

പോസ്റ്റൽ അസിസ്റ്റൻറ് ആയി സേവനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി രേഷ്മ മേരിയെ കാണുന്ന മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്‍
Kerala

BMS ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് ജിഹാദി ശക്തികള്‍

പണ്ട് തപാല്‍ വകുപ്പ് രജിസ്റ്റേഡ് കത്തയയ്ക്കാന്‍ ഇറക്കിയിരുന്ന തപാല്‍ കവര്‍ (വലത്ത്)
India

ഒരു നൂറ്റാണ്ടിലധികം നാളത്തെ സേവനത്തിന് ശേഷം രജിസ്റ്റേര്‍ഡ് തപാല്‍ സേവനം തപാല്‍ വകുപ്പ് നിര്‍ത്തലാക്കുന്നു .

Career

തപാല്‍ വകുപ്പിന്‌റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാം, പോസ്റ്റ് ഓഫീസുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം, തിയതി നീട്ടി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.