ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ പൊടുന്നനെയുണ്ടായ കനത്ത മഴയും പൊടിക്കാറ്റും ജനജീവിതത്തെ ബാധിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്ന് വിമാനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
‘ഡല്‍ഹിയിലെ പ്രതികൂല കാലാവസ്ഥ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. സുഗമമായ യാത്ര ഉറപ്പാക്കാന്‍ ഓണ്‍-ഗ്രൗണ്ട് ടീമുകള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫ്‌ളൈറ്റ് വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതതു എയര്‍ലൈനുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു’വെന്ന് അറിയിപ്പില്‍ പറയുന്നു.
വേനല്‍ക്കാലത്തെ ചൂട് തുടരുകയും ഈര്‍പ്പം ഉയരുകയും ചെയ്തതോടെ, ബുധനാഴ്ച ഡല്‍ഹിയില്‍ താപനില 50.2 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. അതിനിടെയാണ് മഴ പെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: